- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജീവിതം പകർന്നു നൽകിയതു കഷ്ടപ്പാടിന്റെ പാഠങ്ങൾ; ലിവിങ് ടുഗെദർ ബന്ധം പൊരുത്തപ്പെടാൻ കഴിയാത്തതിനാൽ ഉപേക്ഷിച്ചു; ജീവിതം തകർന്നപ്പോൾ തുണയായത് കുടംപുളി-തേയില വിൽപ്പന; ഉപ്പും മുളകിലെ നാലുപേരെയും കൂട്ടി ആകെയുള്ളത് ആറു മക്കൾ: ഉപ്പിനു മുളകിനും രസക്കൂട്ടു പകരുന്ന നിഷ സാരംഗിനു പറയാനുള്ളത്
തിരുവനന്തപുരം: ഫ്‌ളവേഴ്‌സ് ചാനലിൽ ഏറെ പ്രേക്ഷകപ്രീതി പിടിച്ചുപറ്റിയ പരിപാടിയാണ് ഉപ്പും മുളകും എന്ന പരമ്പര. രസകരമായ ജീവിതാനുഭവങ്ങളിലൂടെ പ്രേക്ഷകരെ പിടിച്ചിരുത്തുന്ന ഈ പരമ്പരയിലെ അഭിനേതാക്കളെല്ലാം കുടുംബത്തിലെ അംഗങ്ങളെന്ന പോലെ ഓരോ വീട്ടിലും പരിചിതരാണ്. പരമ്പരയിലെ പ്രധാന കഥാപാത്രമായ 'നീലു'വായ നിഷ സാരംഗിനു പക്ഷേ, അഭിനയിച്ച വേഷങ്ങളിലെ അനുഭവങ്ങളേക്കാൾ കഷ്ടപ്പാടായിരുന്നു ജീവിതാനുഭവം. ജീവിതത്തിൽ നിരവധി കഷ്ടപ്പാടുകൾ സഹിച്ച കഥയാണ് ഈ നടിക്കു പറയാനുള്ളത്. നിയമപരമായി വിവാഹിതരാവാതെ ലിവിങ് ടുഗദെർ ജീവിതമായിരുന്നു നിഷയ്ക്കും ഭർത്താവിനും. എന്നാൽ, ഭർത്താവുമായി പൊരുത്തപ്പെടാനാവില്ലെന്നു കണ്ടതോടെ ബന്ധം ഉപേക്ഷിച്ചു. ഈ ബന്ധത്തിൽ രണ്ടു പെൺകുട്ടികളുണ്ടു നിഷയ്ക്ക്. എന്നാൽ നിഷ പറയുന്നതു തനിക്കിപ്പോൾ ആറു മക്കളാണെന്നാണ്. 'ഉപ്പും മുളകും' എന്ന പരമ്പരയിൽ നിഷ അവതരിപ്പിക്കുന്ന നീലുവിന് നാലു മക്കളാണുള്ളത്. ഈ നാലുപേരെയും സ്വന്തം മക്കളായാണു നിഷ കരുതുന്നത്. അതുകൊണ്ടു തന്നെ ആറു മക്കളാണു തനിക്കുള്ളതെന്നാണു നിഷ പറയുന്നത്. ഭർത്ത
തിരുവനന്തപുരം: ഫ്‌ളവേഴ്‌സ് ചാനലിൽ ഏറെ പ്രേക്ഷകപ്രീതി പിടിച്ചുപറ്റിയ പരിപാടിയാണ് ഉപ്പും മുളകും എന്ന പരമ്പര. രസകരമായ ജീവിതാനുഭവങ്ങളിലൂടെ പ്രേക്ഷകരെ പിടിച്ചിരുത്തുന്ന ഈ പരമ്പരയിലെ അഭിനേതാക്കളെല്ലാം കുടുംബത്തിലെ അംഗങ്ങളെന്ന പോലെ ഓരോ വീട്ടിലും പരിചിതരാണ്.
പരമ്പരയിലെ പ്രധാന കഥാപാത്രമായ 'നീലു'വായ നിഷ സാരംഗിനു പക്ഷേ, അഭിനയിച്ച വേഷങ്ങളിലെ അനുഭവങ്ങളേക്കാൾ കഷ്ടപ്പാടായിരുന്നു ജീവിതാനുഭവം. ജീവിതത്തിൽ നിരവധി കഷ്ടപ്പാടുകൾ സഹിച്ച കഥയാണ് ഈ നടിക്കു പറയാനുള്ളത്.
നിയമപരമായി വിവാഹിതരാവാതെ ലിവിങ് ടുഗദെർ ജീവിതമായിരുന്നു നിഷയ്ക്കും ഭർത്താവിനും. എന്നാൽ, ഭർത്താവുമായി പൊരുത്തപ്പെടാനാവില്ലെന്നു കണ്ടതോടെ ബന്ധം ഉപേക്ഷിച്ചു. ഈ ബന്ധത്തിൽ രണ്ടു പെൺകുട്ടികളുണ്ടു നിഷയ്ക്ക്. എന്നാൽ നിഷ പറയുന്നതു തനിക്കിപ്പോൾ ആറു മക്കളാണെന്നാണ്. 'ഉപ്പും മുളകും' എന്ന പരമ്പരയിൽ നിഷ അവതരിപ്പിക്കുന്ന നീലുവിന് നാലു മക്കളാണുള്ളത്. ഈ നാലുപേരെയും സ്വന്തം മക്കളായാണു നിഷ കരുതുന്നത്. അതുകൊണ്ടു തന്നെ ആറു മക്കളാണു തനിക്കുള്ളതെന്നാണു നിഷ പറയുന്നത്.
ഭർത്താവുമായി വേർപിരിഞ്ഞതോടെ ഭക്ഷണത്തിനു പോലും ബുദ്ധിമുട്ടിയ അവസ്ഥയുണ്ടായി എന്നു നിഷ പറയുന്നു. കൃഷ്ണ ഭക്തി മാത്രമായിരുന്നു ഏക ആശ്രയം. കുടംപുളിയും തേയിലയും വിൽപ്പന നടത്തിയാണ് അന്നന്നത്തെ അന്നം കഴിച്ചിരുന്നത്. ഈ സമയത്താണ് സിനിമയിൽ അഭിനയിക്കാൻ അവസരം ലഭിക്കുന്നത്. പോത്തൻ വാവ, മൈ ബോസ് തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് സിനിമയിലെത്തിയത്. പിന്നീടാണ് ഉപ്പും മുളകും, അടുക്കളപ്പുറം എന്നീ പരമ്പരകളിൽ അഭിനയിക്കുന്നത്.
സിനിമയും സീരിയലും തുണയായതോടെ ജീവിതം നല്ല നിലയിലെത്തിയെന്നും നിഷ പറഞ്ഞു. ലിവിങ് ടുഗദർ ജീവിതം തകർന്ന് സിനിമയിലെത്തുന്നതിനു മുൻപ് നടത്തിയ കുടംപുളിയും തേയിലയും വിൽപ്പന ഇപ്പോഴും തുടരുന്നുണ്ടെന്നും നിഷ പറഞ്ഞു. ചന്ദ്രോത്സവം, ഷേക്‌സ്പിയർ എംഎ മലയാളം, പരുന്ത്, മാറ്റിനി, ദൃശ്യം, ഒരു ഇന്ത്യൻ പ്രണയകഥ, ഹാപ്പി ജേർണി തുടങ്ങിയ ചിത്രങ്ങളിലും നിഷ അഭിനയിച്ചിട്ടുണ്ട്.