- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊള്ളാം നിശാലെ ഇങ്ങനെ തന്നെ വേണം! കാവ്യാ മാധവന്റെ പുരകത്തുമ്പോൾ സന്തുഷ്ട കുടുംബത്തിന്റെ ഫോട്ടോ പങ്കുവെച്ച് നിശാലിന്റെ മധുര പ്രതികാരം
സോഷ്യൽ മീഡിയയിൽ അത്ര സജീവമല്ലാത്ത ആളാണ് നിശാൽ ചന്ദ്ര എന്ന ചെറുപ്പക്കാരൻ. കാവ്യാ മാധവന്റെ ആദ്യ ഭർത്താവായിരുന്ന നിശാലിനെ മലയാളികൾ അത്ര പെട്ടെന്ന് മറക്കാനിടയില്ല. നിശാലും കുടംബവും തന്നെ പീഡിപ്പിച്ചെന്ന് ആരോപിച്ച് ആറുമാസത്തെ ദാമ്പത്യം അവസാനിപ്പിച്ചപ്പോൾ മലയാള സിനിമയുടെ പ്രിയ പുത്രിക്ക് വേണ്ടി നിശാലിനെ ശപിച്ചവർ നിരവധിയാണ്. എന്നാൽ ഇപ്പോൾ കാവ്യയോട് മധുര പ്രതികാരത്തിനിറങ്ങിയിരിക്കുകയാണ് നിശാൽ. ജോലിത്തിരക്ക് മൂലം സോഷ്യൽ മീഡിയയിൽ ഒട്ടും തന്നെ സജീവമല്ലാത്ത നിശാൽ തന്റെ സന്തുഷ്ട കുടുംബത്തിന്റെ ഫോട്ടോ ഫേസ്‌ബുക്കിലൂടെ ഷെയർ ചെയ്താണ് തന്നെ ഇട്ടിട്ട് പോയ കാവ്യയോട് പ്രതികാരം ചെയ്യുന്നത്. കാവ്യാ മാധവനും ഭർത്താവും നടനുമായ ദിലീപും കടുത്ത മാനസിക സംഘർഷവും മാനക്കേടും അനുഭവിക്കുന്ന ഈ സന്ദർഭത്തിൽ താനും ഭാര്യയും വളരെ സന്തോഷത്തോടെയാണ് ജീവിക്കുന്നതെന്ന് കാണിക്കാനാണ് ഈ ഫോട്ടോ ഷെയറിങ്ങെന്നാണ് സംസാരം. കാവ്യാ മാധവനും ദിലീപും ഇത് കാണണമെന്നും നിശാൽ ആഗ്രഹിക്കുന്നുണ്ടത്രെ. അതാണ് ഫേസ്‌ബുക്കിൽ ഒട്ടും സജീവമല്ലാഞ്ഞിട്ടും എല്ലാ
സോഷ്യൽ മീഡിയയിൽ അത്ര സജീവമല്ലാത്ത ആളാണ് നിശാൽ ചന്ദ്ര എന്ന ചെറുപ്പക്കാരൻ. കാവ്യാ മാധവന്റെ ആദ്യ ഭർത്താവായിരുന്ന നിശാലിനെ മലയാളികൾ അത്ര പെട്ടെന്ന് മറക്കാനിടയില്ല. നിശാലും കുടംബവും തന്നെ പീഡിപ്പിച്ചെന്ന് ആരോപിച്ച് ആറുമാസത്തെ ദാമ്പത്യം അവസാനിപ്പിച്ചപ്പോൾ മലയാള സിനിമയുടെ പ്രിയ പുത്രിക്ക് വേണ്ടി നിശാലിനെ ശപിച്ചവർ നിരവധിയാണ്.
എന്നാൽ ഇപ്പോൾ കാവ്യയോട് മധുര പ്രതികാരത്തിനിറങ്ങിയിരിക്കുകയാണ് നിശാൽ. ജോലിത്തിരക്ക് മൂലം സോഷ്യൽ മീഡിയയിൽ ഒട്ടും തന്നെ സജീവമല്ലാത്ത നിശാൽ തന്റെ സന്തുഷ്ട കുടുംബത്തിന്റെ ഫോട്ടോ ഫേസ്‌ബുക്കിലൂടെ ഷെയർ ചെയ്താണ് തന്നെ ഇട്ടിട്ട് പോയ കാവ്യയോട് പ്രതികാരം ചെയ്യുന്നത്.
കാവ്യാ മാധവനും ഭർത്താവും നടനുമായ ദിലീപും കടുത്ത മാനസിക സംഘർഷവും മാനക്കേടും അനുഭവിക്കുന്ന ഈ സന്ദർഭത്തിൽ താനും ഭാര്യയും വളരെ സന്തോഷത്തോടെയാണ് ജീവിക്കുന്നതെന്ന് കാണിക്കാനാണ് ഈ ഫോട്ടോ ഷെയറിങ്ങെന്നാണ് സംസാരം. കാവ്യാ മാധവനും ദിലീപും ഇത് കാണണമെന്നും നിശാൽ ആഗ്രഹിക്കുന്നുണ്ടത്രെ. അതാണ് ഫേസ്‌ബുക്കിൽ ഒട്ടും സജീവമല്ലാഞ്ഞിട്ടും എല്ലാ തിരക്കുകളും മാറ്റിവെച്ച് തന്റെയും ഭാര്യയുടെയും സന്തോഷം കലർന്ന നിമിഷത്തിന്റെ ഫോട്ടോ ഫേസ്‌ബുക്കിൽ ഷെയർ ചെയ്തിരിക്കുന്നത്.
നിശാൽ ഭാര്യ രമ്യക്കൊപ്പം വളരെ ഹാപ്പിയായി നിൽക്കുന്ന ചിത്രങ്ങളാണ് ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഒരു സുഹൃത്തിന്റെ വിവാഹ ചടങ്ങിൽ പങ്കെടുക്കുന്ന ചിത്രങ്ങളാണ് നിശാൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. കാവ്യാ മാധവനുമായി ബന്ധം പിരിഞ്ഞ നിശാൽ അടുത്തിടെയാണ് രമ്യയെ വിവാഹം ചെയ്തത്. ഇപ്പോൾ നിശാലും ഭാര്യ രമ്യയും അമേരിക്കയിലാണ് താമസം. സോഫറ്റ് വെയർ വിദഗ്ധനായ നിശാൽ രമ്യയുമായുള്ള വിവാഹ ശേഷമാണ് അമേരിക്കയിലേക്ക് പോയത്.
2009ലാണ് നിശാൽ ചന്ദ്ര എന്ന യുവാവിനെ കേരളം അറിയുന്നത്. നടി കാവ്യാ മാധവനെ താലികെട്ടിയാണ് നിശാൽ പ്രസിദ്ധനും ഒപ്പം കുപ്രസിദ്ധനുമായി മാറിയത്. മലയാളികളുടെ പ്രിയപ്പെട്ട കാവ്യ ആറു മാസത്തെ ദാമ്പത്യം അവസാനിച്ചപ്പോൾ ആ പഴി മൊത്തം വെച്ച് കെട്ടിയത് ഭർത്താവ് നിശാലിന്റെ മേലായിരുന്നു. ഭർത്താവിന്റെ ക്രൂര പീഡന കഥകൾ പറഞ്ഞപ്പോൾ നിശാലിനെ ശപിച്ചവർ ഏറെയാണ്.
സോഫ്റ്റ് വെയർ വിദഗ്ദനായ നിശാൽ കുവൈറ്റിൽ ജോലി ചെയ്യുന്ന സമയത്താണ് കാവ്യയെ വിവാഹം ചെയ്യുന്നത്. എന്നാൽ ആറു മാസം മാത്രമാണ് ഈ ദാമ്പത്യം നീണ്ടത്. നിശാലും കുടുംബവും പീഡിപ്പിച്ചെന്നാരോപിച്ച് കാവ്യ കോടതിയിൽപോയപ്പോൾ അന്നും ദിലീപിന്റെ പേർ തന്നെയാണ് ഇവരുടെ ബന്ധം പിരിയാൻ കാരണമെന്ന് ഉയർന്ന് വന്നിരുന്നു.