തിരുവനന്തപുരം: ചന്ദ്രബോസ് വധക്കേസ് പ്രതി നിസാമിലെ പൂജപ്പുര സെൻട്രൽ ജയിലിലെ യു ടി ബ്ലോക്ക് ബി യിൽ ഒറ്റക്ക് ഒരു സെല്ലിലാണ് പാർപ്പിച്ചിരിക്കുന്നത്. അതീവ സുരക്ഷ മുൻ നിർത്തിയാണ് ഈ നടപടിയെങ്കിലും സത്യത്തിൽ ഇവിടെയും നിസാമിന് പരമസുഖമാണ്. രാവിലെ പ്രഭാത കൃത്യം കഴിഞ്ഞാൽ ജയിൽ കാന്റീനിൽ നിന്നു തന്നെ ബ്രേക്ക്ഫാസ്റ്റ്് എത്തും. ഉച്ചക്ക് വിഭവ സമൃദ്ധമായി തന്നെ വിശാലമായ ഊണ്. അത് കഴിഞ്ഞ് ഉച്ചയുറക്കം. വൈകിട്ട് സ്നാക്സും ടീയും രാത്രി ചപ്പാത്തിയും ചിക്കനോ ലിവർ ഫ്രൈയോ ഉണ്ടാകും. ജയിൽ കാന്റീനിൽ നിന്നുള്ള ഭക്ഷണത്തിന് നിസാമിന്റെ പ്രിസൺ കാഷ് പ്രോപ്പർട്ടി അക്കൗണ്ടിൽ നിന്നാണ് പണം നൽകുന്നത്.

ഒരു മാസം ഒരു തടവുകാരന് 800 രൂപ മാത്രമേ ഇങ്ങനെ അനുവദിക്കാവു എന്ന വ്യവസ്ഥയിരിക്കെ നിസാമിന്റെ കാര്യത്തിൽ ഇതെല്ലാ കാറ്റിൽ പറത്തപ്പെടുന്നുവെന്നാണ് ആക്ഷേപം. ജയിൽ വെൽഫെയർ ഓഫീസറുടെ സഹായത്താലാണ് നിസാമിന് അനുവദിനീയമാതിനുമപ്പുറം ക്യാന്റീൻ ഭക്ഷണം ലഭിക്കുന്നത്. യു ടി ബ്ളോക്കിൽ ഡ്യൂട്ടിയിലുള്ള വാർഡന്മാർ നിസാമിന് നൽകുന്നതും വി ഐ പി പരിണന തന്നെ. ജയിലിനുള്ളി്‌ലെ സി സി ടിവി കേടായതിനാൽ നിസാം ആവിശ്യപ്പെടുന്ന എന്തും ഇവർ ജയിലിനുള്ളിൽ എത്തിക്കുമെന്നാണ് വിവരം. സി സി ടി പ്രവർത്തിക്കാത്തതിനാൽ സൂപ്രണ്ടോ മേൽ ഉദ്യോഗസ്ഥരോ ഇതൊന്നു അറിയാറില്ല. അഴിമതി തടയാൻ യു ടി ബി ബ്ളോക്കിലെ ഡ്യൂട്ടി റൊട്ടേറ്റു ചെയ്യപ്പെടണമെന്ന നിർദ്ദശവും പാലിക്കപ്പെടുന്നില്ല.

ഒരു മാസത്തിൽ ഒന്നോ രണ്ടോ ദിവസം ഒരു ഉദ്യോഗസ്ഥന് അവിടെ ഡ്യൂട്ടി എന്ന് നിലയിൽ ക്രമീകരിക്കപ്പെട്ടാലും പ്രശ്നങ്ങൾ ഒരു പരിധിവരെ തീർന്നേക്കും. ജയിലിനുള്ളിൽ മുഴുൻ നിരീക്ഷിക്കാൻ കഴിയുന്ന സി സി ടിവി യുടെ യുപിഎസും ബാറ്റിറിയും കേടായി മാസങ്ങൾ കഴിഞ്ഞിട്ടും അധികൃതർ ഇതി വരെ നന്നാക്കാൻ തുനിഞ്ഞിട്ടില്ല. ഏകാന്ത തടവായാതിനാൽ മറ്റു തടവുകാരെ പോലെ നിസാമിന് ജോലിക്ക് പോകേണ്ടതില്ല, മുഴുവൻ സമയവും വിശ്രമം തന്നെ. വിശ്രമ വേളകളിൽ മനോരമ് ആഴ്ചപ്പതിപ്പും മംഗളം വാരികയും വായിക്കലാണ് പ്രധാന ജോലി. പത്രം മറിച്ചാൽ ഷെയർ മാർക്കറ്റിന്റെ ഗതിയും ബിസിനസ് പേജും വായിക്കും. രാഷ്ട്രീയ വാർത്തകൾ നോക്കാറെ ഇല്ല. വന്നയിടക്ക് നിസ്‌ക്കാരം ഇല്ലാതിരുന്നു. എന്നാലിപ്പോൾ ബാങ്കു വിളി കേൾക്കുമ്പോൾ സെല്ലിൽ ഇരുന്ന് തന്നെ നിസ്‌ക്കരിക്കുന്നുണ്ട്്.

നിസാമിന്റെ അടുത്ത സെല്ലിൽ ഉള്ളത് ബണ്ടി ചോറാണ്. പുറത്തിറങ്ങുമ്പോൾ ഇരുവരും തമ്മിൽ സംസാരിക്കാറുണ്ട്്. ആഴ്ചയിൽ മൂന്ന് തവണ ഭാര്യയും മക്കളും വന്നു കാണുന്നുണ്ട്. ഭാര്യ നെയ്യ്ചോറും കോഴിക്കറിയും ഒക്കെ കൊണ്ടു വരാറുണ്ടെന്നാണ് കേൾവി. ജയിലിനുള്ളിലേക്ക് പുറത്തു നിന്ന് ഭക്ഷണം അനുവദിക്കാറില്ലങ്കിലും നിസാമിന്റെ കാര്യത്തിൽ കാവൽക്കാർ കണ്ണടയ്ക്കുന്നുണ്ട്. ഇത് സൂപ്രണ്ടോ മേലുദ്യോഗസ്ഥരോ അറിയുന്നില്ല. ആദ്യം യു ടി എ ബ്ലോക്കിലാണ് നിസാമിനെ പാർപ്പിച്ചിരുന്നത്. എന്നാൽ സഹ തടവുകാരായിരുന്ന രണ്ടു പേരെ നിസാം ജോലിക്കാരായി വെച്ചിരിക്കുകയാണന്ന് സൂപ്രണ്ടന് വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തിലാണ് യു ടി ബിയിലേക്ക് മാറ്റിയത്. നേരത്തെ കണ്ണൂർ ജയിലിലെ ഉദ്യോഗസ്ഥരും നിസാമും തമ്മിലുള്ള അവിഹിത ഇടപാടുകളെക്കുറിച്ച് ഡിജിപി ആർ ശ്രീലേഖയ്ക്ക് ഇന്റലിജൻസ് റിപ്പോർട്ട് ലഭിച്ചിരുന്നു.ഇതിനെത്തുടർന്നാണ് നിസാമിനെ ഇവിടെ എത്തിച്ചത്.

എല്ലാവിധ സുഖ സൗകര്യങ്ങളുമായി കണ്ണൂർ സെന്റ്രൽ ജയിലിൽ കഴിഞ്ഞിരുന്ന ഏറെ സ്വാധീനമുള്ള വ്യക്തിയാണ് നിസാം. പല തരത്തിലുള്ള പരാതികൾ നിസാമിനെതിരെ പൊലീസിന് ലഭിച്ചു. അതിലൊന്നും അന്വേഷണം നടന്നതു പോലുമില്ല. അതിനിടെയാണ് ജയിൽ ഡിജിപിയുടെ നിർണ്ണായക നീക്കമുണ്ടായത്. ജയിൽ മാറ്റത്തോടെ നിസാം ഡിജിപിയുടെ നേരിട്ടുള്ള മേൽനോട്ടത്തിലാകും എന്ന കണക്കു കൂട്ടലിലായിരുന്നു നിസാമിന്റെ ജയിൽ മാറ്റം. കണ്ണൂർ ജയിലിൽ നിസാമിനെ സംരക്ഷിച്ച ജയിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുത്തിട്ടില്ലന്നാണ് വിവരം. ഇവർക്കുള്ള സിപിഎം ബന്ധമാണ് നടപടിക്ക് തടസമെന്ന് അറിയുന്നു. നേരത്തെ നിസാമിന് ശിക്ഷാ ഇളവ് നൽകാനും നീക്കം നടന്നിരുന്നു. മറുനാടൻ വാർത്തയാണ് ഈ ശ്രമം പൊളിച്ചത്.

കണ്ണൂർ വിയ്യൂർ ജയിലുകളിൽ ആഡംബര പൂർവ്വമായിരുന്നു നിസാം കഴിഞ്ഞത്. ബീഡി വ്യവസായത്തിലൂടെ കോടികൾ സമ്പാദിച്ച നിസാം 2015 ജനുവരി 15നു പുലർച്ചെ മൂന്നോടെയാണു തൃശൂർ ശോഭാ സിറ്റിയിലെ സുരക്ഷാജീവനക്കാരൻ ചന്ദ്രബോസിനെ ആഡംബരക്കാർ ഇടിപ്പിച്ചു കൊലപ്പെടുത്തിയത്. കേസിൽ 79 ദിവസത്തെ വിചാരണയ്ക്കൊടുവിലാണു ശിക്ഷ വിധിച്ചത്. കണ്ണൂർ സെൻട്രൽ ജയിലിൽ ഫോൺ ഉപയോഗിച്ചതായി സംശയം തോന്നിയതോടെ നിസാമിനെ നിരീക്ഷിക്കാൻ ജയിൽ ആസ്ഥാനത്തുനിന്നു നിർദ്ദേശിച്ചു. തടവിൽ കഴിയവേ സഹോദരന്മാരുമായുണ്ടായ സ്വത്തുതർക്കങ്ങളും വിവാദമായി.

ജയിലിലെ ഫോൺ വിളിയെക്കുറിച്ചും സഹോദരങ്ങളാണു പൊലീസിൽ പരാതിപ്പെട്ടത്. നിസാമിനുവേണ്ടി അധോലോകത്തലവൻ രവി പൂജാരി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയെ ഭീഷണിപ്പെടുത്തിയതും വിവാദമായിരുന്നു. ജയിലിലെ ഒരു ഉന്നതോദ്യോഗസ്ഥനുമായി നിസാമിനു രഹസ്യബന്ധമുണ്ടെന്നു സഹതടവുകാർതന്നെ ആരോപിച്ചിരുന്നു. 5000 കോടിയോളം രൂപയുടെ സമ്പത്തിനുടമയാണു നിസാമെന്നാണു സൂചന.70 കോടി രൂപ വിലമതിക്കുന്ന ഇരുപതിലേറെ ആഡംബരവാഹനങ്ങളാണു നിസാമിനുണ്ടായിരുന്നത്. മകനെ സ്‌കൂളിൽ കൊണ്ടുപോകാൻ മാത്രം ഫെരാരി കാറാണ് ഉപയോഗിച്ചിരുന്നത്. ഗൾഫ് രാജ്യങ്ങൾ കേന്ദ്രീകരിച്ചും നിസാമിന് ഒട്ടേറെ ബിസിനസുകളുണ്ടായിരുന്നു.