ചന്ദ്രബോസ് വധക്കേസ് പ്രതിയുടെ ജയിലിലെ ഫോൺ വിളി സഭയിലും ചർച്ചാവിഷയം; നിസാമിന് സാധാരണ പ്രതിയേക്കാൾ കൂടുതൽ ആനുകൂല്യം ലഭിക്കുന്നുവെങ്കിൽ ഗൗരവമായി പരിശോധിക്കുമെന്നു മുഖ്യമന്ത്രി
തിരുവനന്തപുരം: ചന്ദ്രബോസ് വധക്കേസ് പ്രതി മുഹമ്മദ് നിസാമിനു ജയിലിൽ ആനുകൂല്യങ്ങൾ ലഭിക്കുന്നുവെങ്കിൽ അക്കാര്യം ഗൗരവമായി പരിശോധിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. കൊലക്കേസ് പ്രതിയുടെ ജയിലിലെ ഫോൺ വിളി നിയമസഭയിൽ ചർച്ചയായപ്പോൾ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തിരുവഞ്ചൂർ രാധാകൃഷ്ണനാണ് വിഷയം സബ്മിഷനായി നിയമസഭയിൽ ഇക്കാര്യം ഉന്നയിച്ചത്. കണ്ണൂർ സെൻട്രൽ ജയിലിൽ നിസ്സാമിന് സർവ്വ സ്വാതന്ത്ര്യമാണെന്ന് തിരുവഞ്ചൂർ ആരോപിച്ചു. ദൃശ്യമാദ്ധ്യമപ്രവർത്തകൻ നിസാമുമായി സംസാരിച്ചുവെന്നും നിസാമിനെ ബംഗളുരുവിലേക്ക് കൊണ്ടുപോകുന്ന വഴി ഫോണിൽ പലരെയും വിളിക്കുന്നുവെന്നും തിരുവഞ്ചൂർ പറഞ്ഞു. നിസ്സാമുമായി മാദ്ധ്യമപ്രവർത്തകനു സംസാരിക്കാൻ കഴിഞ്ഞത് ഗൗരവമായി കാണുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇക്കാര്യം പ്രത്യേകം പരിശോധിക്കുമെന്ന് പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയൻ, ഒരു സാധാരണ പ്രതിക്ക് കിട്ടുന്നതിനേക്കാൾ കൂടുതൽ ആനുകൂല്യങ്ങൾ എന്തെങ്കിലും നിസാമിന് ലഭിക്കുന്നുണ്ടെങ്കിൽ അക്കാര്യം ഗൗരവമായി പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഒരു കൊലക്കേസ്
- Share
- Tweet
- Telegram
- LinkedIniiiii
തിരുവനന്തപുരം: ചന്ദ്രബോസ് വധക്കേസ് പ്രതി മുഹമ്മദ് നിസാമിനു ജയിലിൽ ആനുകൂല്യങ്ങൾ ലഭിക്കുന്നുവെങ്കിൽ അക്കാര്യം ഗൗരവമായി പരിശോധിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. കൊലക്കേസ് പ്രതിയുടെ ജയിലിലെ ഫോൺ വിളി നിയമസഭയിൽ ചർച്ചയായപ്പോൾ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
തിരുവഞ്ചൂർ രാധാകൃഷ്ണനാണ് വിഷയം സബ്മിഷനായി നിയമസഭയിൽ ഇക്കാര്യം ഉന്നയിച്ചത്. കണ്ണൂർ സെൻട്രൽ ജയിലിൽ നിസ്സാമിന് സർവ്വ സ്വാതന്ത്ര്യമാണെന്ന് തിരുവഞ്ചൂർ ആരോപിച്ചു.
ദൃശ്യമാദ്ധ്യമപ്രവർത്തകൻ നിസാമുമായി സംസാരിച്ചുവെന്നും നിസാമിനെ ബംഗളുരുവിലേക്ക് കൊണ്ടുപോകുന്ന വഴി ഫോണിൽ പലരെയും വിളിക്കുന്നുവെന്നും തിരുവഞ്ചൂർ പറഞ്ഞു.
നിസ്സാമുമായി മാദ്ധ്യമപ്രവർത്തകനു സംസാരിക്കാൻ കഴിഞ്ഞത് ഗൗരവമായി കാണുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇക്കാര്യം പ്രത്യേകം പരിശോധിക്കുമെന്ന് പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയൻ, ഒരു സാധാരണ പ്രതിക്ക് കിട്ടുന്നതിനേക്കാൾ കൂടുതൽ ആനുകൂല്യങ്ങൾ എന്തെങ്കിലും നിസാമിന് ലഭിക്കുന്നുണ്ടെങ്കിൽ അക്കാര്യം ഗൗരവമായി പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഒരു കൊലക്കേസ് പ്രതിക്ക് സർക്കാർ വഴിവിട്ട സൗകര്യങ്ങൾ നൽകില്ല. ഇതേക്കുറിച്ച് അന്വേഷണം നടത്തുകയും സംഭവത്തിന് ഉത്തരവാദികളായ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യുകയും ചെയ്തു.