- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പോൺ വേഷങ്ങൾക്കു പിന്നാലെ സണ്ണി ലിയോൺ ആദ്യം അഭിനയിച്ച ചിത്രത്തിലെ നായകനെ നിങ്ങൾക്ക് അറിയാമോ? മലയാളത്തിലെ ഈ മസിൽമാനാണു സണ്ണിയുടെ 'ആദ്യ നായകൻ'
പോൺ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ സണ്ണി ലിയോണിന്റെ ആദ്യ കഥാചിത്രത്തിലെ നായകൻ ആരെന്നറിയാമോ? മലയാളത്തിലെ യുവനടനാണു സണ്ണിയുടെ ആദ്യ നായകൻ. യുവതാരം നിഷാന്ത് സാഗറാണ് ആ നായകൻ. അമേരിക്കൻ സ്വദേശിയായ മാർക്ക് റേറ്ററിങ് സംവിധാനം ചെയ്ത പൈറേറ്റ്സ് ബ്ലഡ് എന്ന ചിത്രത്തിലാണ് നിഷാന്ത് സാഗറും സണ്ണിക്കൊപ്പം പ്രധാനവേഷത്തിലെത്തിയത്. ഇന്ത്യയിലും ഈ ചിത്രത്തിന്റെ കുറച്ചുഭാഗം ചിത്രീകരിച്ചിരുന്നു. ചാലക്കുടി പരിസരത്തും നവേദയ സ്റ്റുഡിയോയിലുമായിരുന്നു ചിത്രീകരണം. ആർ.കെ രാധാകൃഷ്ണനായിരുന്നു കലാസംവിധായകൻ. ചെന്നൈയിൽ തന്നെയായിരുന്നു പോസ്റ്റ് പ്രൊഡക്ഷൻ. എന്നാൽ വിതരണവുമായി ബന്ധപ്പെട്ടുള്ള കാലതാമസം കാരണം ചിത്രം പുറത്തിറങ്ങിയില്ല. ഛായാഗ്രാഹകൻ രാമചന്ദ്രബാബു, കെ.രാജഗോപാൽ, പട്ടണം റഷീദ്, പ്രേംകുമാർ തുടങ്ങിയ നിരവധി മലയാളികളും ചിത്രത്തിന്റെ അണിയറയിൽ പ്രവർത്തിച്ചിരുന്നു. മാതൃഭൂമി ആഴ്ചപതിപ്പിൽ രാമചന്ദ്രബാബു എഴുതുന്ന സെല്ലുലോയ്ഡ് സ്വപ്നാടകൻ എന്ന പംക്തിയിലാണ് സണ്ണിയുടെ ആദ്യ കഥാചിത്രത്തെ കുറിച്ചും മലയാളികൾക്ക് അതിലുള്ള ബന്ധത്തെ കുറിച്ചും
പോൺ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ സണ്ണി ലിയോണിന്റെ ആദ്യ കഥാചിത്രത്തിലെ നായകൻ ആരെന്നറിയാമോ? മലയാളത്തിലെ യുവനടനാണു സണ്ണിയുടെ ആദ്യ നായകൻ.
യുവതാരം നിഷാന്ത് സാഗറാണ് ആ നായകൻ. അമേരിക്കൻ സ്വദേശിയായ മാർക്ക് റേറ്ററിങ് സംവിധാനം ചെയ്ത പൈറേറ്റ്സ് ബ്ലഡ് എന്ന ചിത്രത്തിലാണ് നിഷാന്ത് സാഗറും സണ്ണിക്കൊപ്പം പ്രധാനവേഷത്തിലെത്തിയത്.
ഇന്ത്യയിലും ഈ ചിത്രത്തിന്റെ കുറച്ചുഭാഗം ചിത്രീകരിച്ചിരുന്നു. ചാലക്കുടി പരിസരത്തും നവേദയ സ്റ്റുഡിയോയിലുമായിരുന്നു ചിത്രീകരണം. ആർ.കെ രാധാകൃഷ്ണനായിരുന്നു കലാസംവിധായകൻ. ചെന്നൈയിൽ തന്നെയായിരുന്നു പോസ്റ്റ് പ്രൊഡക്ഷൻ. എന്നാൽ വിതരണവുമായി ബന്ധപ്പെട്ടുള്ള കാലതാമസം കാരണം ചിത്രം പുറത്തിറങ്ങിയില്ല.
ഛായാഗ്രാഹകൻ രാമചന്ദ്രബാബു, കെ.രാജഗോപാൽ, പട്ടണം റഷീദ്, പ്രേംകുമാർ തുടങ്ങിയ നിരവധി മലയാളികളും ചിത്രത്തിന്റെ അണിയറയിൽ പ്രവർത്തിച്ചിരുന്നു. മാതൃഭൂമി ആഴ്ചപതിപ്പിൽ രാമചന്ദ്രബാബു എഴുതുന്ന സെല്ലുലോയ്ഡ് സ്വപ്നാടകൻ എന്ന പംക്തിയിലാണ് സണ്ണിയുടെ ആദ്യ കഥാചിത്രത്തെ കുറിച്ചും മലയാളികൾക്ക് അതിലുള്ള ബന്ധത്തെ കുറിച്ചും പറയുന്നത്.
ഇന്നു ബോളിവുഡിൽ തിരക്കേറിയ താരമായ സണ്ണി 2012ൽ ജിസം2 എന്ന പൂജ ഭട്ട് ചിത്രത്തിലൂടെയാണ് ബോളിവുഡിൽ അരങ്ങേറിയത്.