- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മിസ് ഇന്ത്യ മത്സരത്തിൽ പങ്കെടുക്കാൻ യോഗ്യത നേടിയത് മിസ് കോയമ്പത്തൂർ റണ്ണർ അപ്പ് ആയതോടെ; മിസ് യങ്ങ് ഇന്ത്യയായി; 1992 ൽ രമണിക മിസ് കേരള മത്സരത്തിൽ റണ്ണറപ്പായി; മിസ് ഇന്ത്യ മത്സരത്തിൽ പങ്കെടുത്തിട്ടില്ല; നിഷ ജോസ് കെ മാണി പറഞ്ഞത് വാസ്തവവിരുദ്ധമെന്ന് ശ്വേതാ മേനോൻ
തിരുനന്തപുരം: ജോസ് കെ. മാണിയുടെ ഭാര്യയും മുൻ മിസ്. കേരള വിന്നറുമായ നിഷ ജോസ് കെ. മാണി തനിക്കെതിരെ പറഞ്ഞ കാര്യങ്ങളെല്ലാം വാസ്തവവിരുദ്ധമെന്ന് മുൻ മിസ് ഫെമിന റണ്ണർ അപ്പ് കൂടിയായ ശ്വേതാമേനോൻ. ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് നിഷ പറഞ്ഞ കാര്യങ്ങളെ ശ്വേതാമേനോൻ ഖണ്ഡിക്കുന്നത്.
1992 ൽ കൊച്ചിയിൽവച്ച് നടന്ന രമണിക മിസ്. കേരള മത്സരത്തിലെ വിന്നറായിരുന്നു നിഷ. അതേ മത്സരത്തിലെ റണ്ണർ അപ്പ് ആയിരുന്നു ശ്വേതാമേനോൻ. മിസ് കേരള വിൻ ചെയ്യുന്നവർക്ക് നേരിട്ട് മിസ് ഇന്ത്യാ മത്സരത്തിൽ പങ്കെടുക്കാമെന്നാണ് വ്യവസ്ഥ. പക്ഷേ, വീട്ടുകാർ തന്റെ അവസരം നിഷേധിച്ചപ്പോൾ ആ വർഷം മിസ് ഇന്ത്യ മത്സരത്തിൽ പങ്കെടുത്തത് റണ്ണർ അപ്പായ ശ്വേതാമേനോനായിരുന്നുവെന്നാണ് നിഷ അഭിമുഖത്തിൽ പറയുന്നത്. എന്നാൽ അത് ശരിയല്ലെന്നാണ് ശ്വേതയുടെ വാദം.
നിഷ പറയുന്നതുപോലെ 1992 ലെ രമണിക മിസ് കേരള മത്സരം വിജയിച്ചിട്ടല്ല, ഞാൻ മിസ് ഇന്ത്യ മത്സരത്തിൽ യോഗ്യത നേടുന്നത്. രമണിക മിസ് കേരള മത്സരത്തിൽ പങ്കെടുത്തു, റണ്ണർ അപ്പായി എന്നത് മാത്രമാണ് ശരി. ആ വർഷത്തെ മിസ് ഇന്ത്യ മത്സരത്തിൽ ഞാൻ പങ്കെടുത്തിട്ടേയില്ല. ആ പ്രയോറിറ്റിയോടുകൂടി ഞാൻ മത്സരത്തിൽ എത്തിയെന്നുമാണ് അഭിമുഖത്തിൽ നിഷ അവകാശപ്പെടുന്നത്. മത്സരത്തിൽ പങ്കെടുക്കാത്ത എനിക്ക് എങ്ങനെ പ്രയോറിറ്റി ലഭിച്ചുവെന്ന് മനസ്സിലായിട്ടില്ല.
'ഞാൻ ഫെമിന മിസ്. ഇന്ത്യ മത്സരത്തിൽ പങ്കെടുത്തത് 1991 ലാണ്. ആ വർഷം മിസ് കോയമ്പത്തൂർ റണ്ണർ അപ്പ് ആയിരുന്നു. അതുവഴിയാണ് മിസ് ഇന്ത്യ മത്സരത്തിൽ പങ്കെടുക്കാൻ യോഗ്യത നേടുന്നതും. വിന്നർ ഉൾപ്പെടെ ഞങ്ങൾ ഏഴ് പെൺകുട്ടികളാണ് ആ മത്സരത്തിൽ തെരഞ്ഞെടുക്കപ്പെട്ടത്. അതിൽ മിസ് യങ്ങ് ഇന്ത്യയായിരുന്നു ഞാൻ. എന്നിട്ടും എനിക്ക് ഇന്റർനാഷണൽ മത്സരത്തിൽ പങ്കെടുക്കാൻ കഴിഞ്ഞില്ല. കാരണം ഞാൻ അന്ന് മൈനറായിരുന്നു. പതിനേഴ് വയസ്സ് തികഞ്ഞിട്ടുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ പാസ്പോർട്ടും എന്റെ കൈവശം ഉണ്ടായിരുന്നില്ല'.
'പിന്നീട് 94 ലാണ് ഞാൻ ഫെമിന മിസ് ഇന്ത്യ മത്സരത്തിൽ പങ്കെടുക്കുന്നത്. മിസ് ബാംഗ്ലൂർ മത്സരത്തിൽ പങ്കെടുത്തതിന് പിന്നാലെയായിരുന്നു യോഗ്യത ലഭിച്ചത്. ആ വർഷം സുസ്മിതാസെന്നായിരുന്നു വിന്നർ. ഞാൻ റണ്ണർ അപ്പുമായി. അതിനെത്തുടർന്ന് മിസ് ഏഷ്യാ പെസഫിക് മത്സരത്തിലും പങ്കെടുത്തു. അതിലും റണ്ണർ അപ്പായിരുന്നു.ഒരുപാട് അന്തർദ്ദേശീയ മാനങ്ങളുണ്ട് ഒരു സൗന്ദര്യമത്സരത്തിന്.
ധാരാളം പ്രോട്ടോകോളും. അതൊക്കെ പാലിച്ചാണ് മത്സരത്തിന് യോഗ്യത നേടുന്നത്. അതിനെ തെറ്റായി വ്യാഖ്യാനിക്കുന്നതും തെറ്റായ വിവരങ്ങൾ നൽകുന്നതും നീതീകരിക്കുന്നതല്ല. അതുകൊണ്ടാണ് ഇത്രയും തുറന്നുപറയാൻ ഞാൻ തന്നെ മുന്നോട്ട് വന്നത്.' : ശ്വേത പറഞ്ഞു.
ന്യൂസ് ഡെസ്ക്