- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാസം അഞ്ച് ടിക്കറ്റ് വീതം ഓൺലൈൻ വഴി ആറു മാസം വാങ്ങിയത് തുണയായി; അമേരിക്കയിൽ താമസിക്കുന്ന മലയാളി ഡോക്ടർ ദമ്പതികൾക്ക് അബുദാബി എയർപോർട്ടിലെ നറുക്കെടുപ്പിൽ ലഭിച്ചത് 18 കോടി രൂപ
അബുദാബി: അബുദാബി രാജ്യാന്തര വിമാനത്താവളത്തിന്റെ ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ കോളടിച്ചത് മലയാളിക്ക്. അമേരിക്കയിലെ മലയാളി വനിതാ ഡോക്ടർ മലപ്പുറം സ്വദേശി പരപ്പനങ്ങാടി സ്വദേശിനി നിഷിതാ രാധാകൃഷ്ണ പിള്ളയ്ക്കാണ് 18 കോടിയോളം രൂപ (10 ദശലക്ഷം ദിർഹം) യുടെ സമ്മാനം ലഭിച്ചത്. കഴിഞ്ഞ ദിവസം നടന്ന നറുക്കെടുപ്പിലാണ് നിഷിതയുടെ പേരിൽ ഭർത്താവ് രാജേഷ് തമ്പി എടുത്ത 058390 എന്ന ടിക്കറ്റിൽ ഭാഗ്യമെത്തിയത്. ആറ് മാസം മുൻപാണ് നിഷിതയുടെ ഭർത്താവ് ഓൺലൈൻ വഴി ടിക്കറ്റെടുക്കാൻ തുടങ്ങിയത്. ഒരു മാസം അഞ്ച് ടിക്കറ്റുകൾ വീതം വാങ്ങിക്കുമായിരുന്നു. അങ്ങനെ അമേരിക്കയിൽ നിന്ന് തുടർച്ചയായി അമ്പത് ടിക്കറ്റുകൾ ഓൺലൈൻ വഴി വാങ്ങിയ ശേഷമാണ് കോടിപതിയായത്. നിഷിതയുടെ ഭർത്താവ് അവരുടെ പേരിൽ ടിക്കറ്റെടുക്കുകയായിരുന്നു. നേരത്തെ രണ്ട് വർഷം യുഎഇയിൽ കുട്ടികളുടെ ഡോക്ടറായി സേവനമനുഷ്ഠിച്ചിട്ടുള്ള നിഷിത കഴിഞ്ഞ ജൂലൈയിൽ സ്‌കോളർഷിപ്പോടെ അമേരിക്കയിലേയ്ക്ക് കൂടുമാറുകയായിരുന്നു. ടെക്‌സാസിലെ ഹുസ്റ്റണിലാണ് ഇപ്പോൾ ഭർത്താവിനോടും രണ്ട് മക്കളോടുമൊപ്പം താമസം. യുഎഇയെ
അബുദാബി: അബുദാബി രാജ്യാന്തര വിമാനത്താവളത്തിന്റെ ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ കോളടിച്ചത് മലയാളിക്ക്. അമേരിക്കയിലെ മലയാളി വനിതാ ഡോക്ടർ മലപ്പുറം സ്വദേശി പരപ്പനങ്ങാടി സ്വദേശിനി നിഷിതാ രാധാകൃഷ്ണ പിള്ളയ്ക്കാണ് 18 കോടിയോളം രൂപ (10 ദശലക്ഷം ദിർഹം) യുടെ സമ്മാനം ലഭിച്ചത്. കഴിഞ്ഞ ദിവസം നടന്ന നറുക്കെടുപ്പിലാണ് നിഷിതയുടെ പേരിൽ ഭർത്താവ് രാജേഷ് തമ്പി എടുത്ത 058390 എന്ന ടിക്കറ്റിൽ ഭാഗ്യമെത്തിയത്.
ആറ് മാസം മുൻപാണ് നിഷിതയുടെ ഭർത്താവ് ഓൺലൈൻ വഴി ടിക്കറ്റെടുക്കാൻ തുടങ്ങിയത്. ഒരു മാസം അഞ്ച് ടിക്കറ്റുകൾ വീതം വാങ്ങിക്കുമായിരുന്നു. അങ്ങനെ അമേരിക്കയിൽ നിന്ന് തുടർച്ചയായി അമ്പത് ടിക്കറ്റുകൾ ഓൺലൈൻ വഴി വാങ്ങിയ ശേഷമാണ് കോടിപതിയായത്. നിഷിതയുടെ ഭർത്താവ് അവരുടെ പേരിൽ ടിക്കറ്റെടുക്കുകയായിരുന്നു. നേരത്തെ രണ്ട് വർഷം യുഎഇയിൽ കുട്ടികളുടെ ഡോക്ടറായി സേവനമനുഷ്ഠിച്ചിട്ടുള്ള നിഷിത കഴിഞ്ഞ ജൂലൈയിൽ സ്‌കോളർഷിപ്പോടെ അമേരിക്കയിലേയ്ക്ക് കൂടുമാറുകയായിരുന്നു. ടെക്‌സാസിലെ ഹുസ്റ്റണിലാണ് ഇപ്പോൾ ഭർത്താവിനോടും രണ്ട് മക്കളോടുമൊപ്പം താമസം.
യുഎഇയെ ഏറ്റവുമധികം ഇഷ്ടപ്പെടുന്ന നിഷിതയും കുടുംബവും ഇങ്ങോട്ട് തിരിച്ചുവരാനാണ് ആഗ്രഹിക്കുന്നത്. ഇത്രയും വലിയ തുക എന്തു ചെയ്യണമെന്ന് തീരുമാനിച്ചിട്ടില്ലെന്ന് നിഷിത പറഞ്ഞു. അമേരിക്കൻ സമയം ഇന്നലെ അർധരാത്രി നിഷിതയുടെ അച്ഛനാണ് സമ്മാനം ലഭിച്ച വിവരം അറിയിച്ചത്. ബിഗ് ടിക്കറ്റ് വെബ്‌സൈറ്റ് വഴി സമ്മാനം ഉറപ്പാക്കി. കോഴിക്കോട് സേവനമനുഷ്ഠിക്കുന്ന ഡോ.രാധാകൃഷ്ണ പിള്ളയുടെ മകളാണ് നിഷിത.
ഇതുവരെ ബിഗ് ടിക്കറ്റ് വഴി 178 കോടിപതികളുണ്ടായിട്ടുണ്ട്. ഈ വർഷം ഫെബ്രുവരിയിൽ തൃശൂർ വരന്തരപ്പള്ളി സ്വദേശി ശ്രീരാജ് കൃഷ്ണന് ഇതേ നറുക്കെടുപ്പിൽ 12 കോടി രൂപ സമ്മാനമായി ലഭിച്ചിരുന്നു.