- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിസാൻ മോട്ടോർ കമ്പനിയുടെ ഗ്ലോബൽ ഡിജിറ്റൽ ഹബ് തിരുവനന്തപുരത്തേക്ക്; ഡ്രൈവർരഹിത വാഹനങ്ങളും ഇലക്ട്രിക് കാറുകളും ടെക്നോപാർക്കിൽ വികസിപ്പിക്കും; നിസാൻ നടത്തുന്ന പുത്തൻ ഗവേഷണങ്ങൾക്കും തലസ്ഥാനം വേദിയാകും
തിരുവനന്തപുരം: ഡ്രൈവർലെസ് വാഹനങ്ങളും ഇലക്ട്രിക് കാറുകളും വികസിപ്പിക്കാൻ ലോകത്തിലെ മുൻനിര വാഹന നിർമ്മാതാക്കളായ നിസാൻ മോട്ടോർ കമ്പനിയുടെ ഗ്ലോബൽ ഡിജിറ്റൽ ഹബ് തിരുവനന്തപുരം ടെക്‌നോപാർക്കിലേക്ക് എത്തുന്നു. ചെന്നൈ രാജ്യത്തെ വാഹനനിർമ്മാണ ഹബ് ആണെങ്കിൽ, നിസാൻ സെന്റർ എത്തുന്നതോടെ തിരുവനന്തപുരം ഡ്രൈവർ രഹിത ഇലക്ട്രിക് വാഹന ഗവേഷണത്തിന്റെ കേന്ദ്രമായി മാറുമെന്നാണു സംസ്ഥാന സർക്കാരിന്റെ പ്രതീക്ഷ. യുഎസിലും യൂറോപ്പിലും ഉൾപ്പടെ നിസാൻ ആരംഭിക്കുന്ന നാലു രാജ്യാന്തര ഹബ്ബുകളിൽ ഒന്നാണു കേരളത്തിലെത്തുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉൾപ്പെടെ സാങ്കേതികവിദ്യകൾ ഉപയോഗിച്ചു നിസാൻ നടത്തുന്ന പുത്തൻ ഗവേഷണങ്ങൾക്കും തലസ്ഥാനം വേദിയാകും. 5000 ഹൈപ്രൊഫൈൽ തൊഴിലവസരങ്ങളാണ് ഇതിലൂടെ സംസ്ഥാനം പ്രതീക്ഷിക്കുന്നത്. ആദ്യഘട്ടത്തിൽ അഞ്ഞൂറിലേറെ പേർക്കു ജോലി ലഭിക്കും. മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശപ്രകാരം ഐടി സെക്രട്ടറി എം.ശിവശങ്കർ, ടെക്‌നോപാർക്ക് സിഇഒ ഋഷികേശ് നായർ, കെഡിസ്‌ക് ചെയർമാൻ കെ.എം.ഏബ്രഹാം എന്നിവർ കഴിഞ്ഞയാഴ്ച ജപ്പാനിലെ നിസാൻ ആസ്
തിരുവനന്തപുരം: ഡ്രൈവർലെസ് വാഹനങ്ങളും ഇലക്ട്രിക് കാറുകളും വികസിപ്പിക്കാൻ ലോകത്തിലെ മുൻനിര വാഹന നിർമ്മാതാക്കളായ നിസാൻ മോട്ടോർ കമ്പനിയുടെ ഗ്ലോബൽ ഡിജിറ്റൽ ഹബ് തിരുവനന്തപുരം ടെക്‌നോപാർക്കിലേക്ക് എത്തുന്നു. ചെന്നൈ രാജ്യത്തെ വാഹനനിർമ്മാണ ഹബ് ആണെങ്കിൽ, നിസാൻ സെന്റർ എത്തുന്നതോടെ തിരുവനന്തപുരം ഡ്രൈവർ രഹിത ഇലക്ട്രിക് വാഹന ഗവേഷണത്തിന്റെ കേന്ദ്രമായി മാറുമെന്നാണു സംസ്ഥാന സർക്കാരിന്റെ പ്രതീക്ഷ.
യുഎസിലും യൂറോപ്പിലും ഉൾപ്പടെ നിസാൻ ആരംഭിക്കുന്ന നാലു രാജ്യാന്തര ഹബ്ബുകളിൽ ഒന്നാണു കേരളത്തിലെത്തുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉൾപ്പെടെ സാങ്കേതികവിദ്യകൾ ഉപയോഗിച്ചു നിസാൻ നടത്തുന്ന പുത്തൻ ഗവേഷണങ്ങൾക്കും തലസ്ഥാനം വേദിയാകും. 5000 ഹൈപ്രൊഫൈൽ തൊഴിലവസരങ്ങളാണ് ഇതിലൂടെ സംസ്ഥാനം പ്രതീക്ഷിക്കുന്നത്. ആദ്യഘട്ടത്തിൽ അഞ്ഞൂറിലേറെ പേർക്കു ജോലി ലഭിക്കും.
മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശപ്രകാരം ഐടി സെക്രട്ടറി എം.ശിവശങ്കർ, ടെക്‌നോപാർക്ക് സിഇഒ ഋഷികേശ് നായർ, കെഡിസ്‌ക് ചെയർമാൻ കെ.എം.ഏബ്രഹാം എന്നിവർ കഴിഞ്ഞയാഴ്ച ജപ്പാനിലെ നിസാൻ ആസ്ഥാനത്തെത്തി കമ്പനിയെ കേരളത്തിലേക്കു ക്ഷണിച്ചിരുന്നു. തിരുവനന്തപുരം എന്തുകൊണ്ട് ഇത്തരമൊരു ബൃഹത് പദ്ധതിക്കു യോജ്യമാണെന്നു ചൂണ്ടിക്കാട്ടി പ്രത്യേക അവതരണവും നടത്തി. തുടർന്ന് ഏഴുപേരടങ്ങിയ നിസാൻ ഉന്നതതല സംഘം നിസാൻ സിഐഒ ആന്റണി തോമസിന്റെ നേതൃത്വത്തിൽ തിരുവനന്തപുരത്തെത്തി. ഇന്നു ചീഫ് സെക്രട്ടറിയുമായും നാളെ മുഖ്യമന്ത്രിയുമായും ചർച്ച നടത്തും.
ലോകത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന ഇലക്ട്രിക് വാഹനങ്ങളിൽ ഒന്നായ നിസാൻ ലീഫിന്റെയും ഡ്രൈവർരഹിത ടാക്‌സി ശൃംഖലയായ നിസാൻ ഈസി റൈഡിന്റെയും ഉൾപ്പെടെ ഗവേഷണ വിഭാഗമാകും തിരുവനന്തപുരത്തേക്ക് എത്തുന്നത്. 2020ൽ ജപ്പാനിൽ നടക്കുന്ന സമ്മർ ഒളിംപിക്‌സിന്റെ ഭാഗമായി ഡ്രൈവർരഹിത ഈസി റൈഡ് ടാക്‌സി സേവനം പൂർണതോതിൽ ആരംഭിക്കും. ഈയിടെ ജപ്പാനിൽ ഈസി റൈഡിന്റെ പരീക്ഷണം നടത്തിയിരുന്നു.
കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം, ശശി തരൂർ എംപി എന്നിവരുമായി കൂടിക്കാഴ്ച നടത്തി. തിരുവനന്തപുരത്തെ പ്രമുഖ ഐടി കമ്പനികളുടെ തലവന്മാരുമായും ചർച്ച നടത്തും.