ഷാർജ: മലയാളി യുവാവ് ഷാർജയിൽ വാഹനാപകടത്തിൽ മരിച്ചു. കണ്ണൂർ തലശ്ശേരി പാനൂർ സ്വദേശി വിളക്കത്താംകണ്ടി നിസാർ ആണ് മരിച്ചത്. ദുബായ് അവീറിൽ നിന്നും സാധനങ്ങൾ വാങ്ങി ഷാർജ ദൈതിലേക്ക് പോകും വഴി നസീർ ഓടിച്ചിരുന്ന വാൻ അപകടത്തിൽപ്പെടുകയായിരുന്നു.

കുവൈത്ത് എംബസിയിലെ ജീവനക്കാരനാണ് നിസാർ. പരേതന് 33 വയസ്സായിരുന്നു പ്രായം. രണ്ടു വർഷം മുമ്പാണ് നിസാർ യുഎഇ ൽ എത്തിയത്. സഹോദരിയുടെ കല്യാണത്തിൽ പങ്കെടുത്ത് ഒരാഴ്ച മുൻപാണ് നിസാർ തിരിച്ച് ജോലിയിൽ പ്രവേശിച്ചത്.

അബ്ദുള്ള ആമിന ദമ്പതികളുടെ മകനാണ് നിസാർ. മിസ്രിയാണ് ഭാര്യ, മൂന്നു മക്കളുണ്ട്. ഷാർജ കുവൈത്ത് ഹോസ്പിറ്റലിൽ സൂക്ഷിച്ചിരിക്കുന്ന മ്യതദേഹം നടപടി ക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടു പോകുവാനുള്ള ശ്രമങ്ങൾ ആരംഭിച്ചതായി ബന്ധുക്കൾ അറിയിച്ചു