- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിതാ അംബാനിയും ഉർജിത് പട്ടേലിന്റെ ഭാര്യയും സഹോദരിമാരാണോ? നോട്ട് നിരോധനത്തിൽ മോദിയെ കല്ലെറിയാൻ തട്ടിക്കൂട്ടിയ ഒരു സൈബർ നുണ കൂടി പൊളിയുമ്പോൾ; വാട്‌സ് ആപ്പിൽ പ്രചരിക്കുന്ന ചിത്രത്തിന്റെ വസ്തുത ഇങ്ങനെ
തിരുവനന്തപുരം: കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വാട്‌സ് ആപ് ഫേസ്‌ബുക്ക് ഉൾപെടെയുള്ള സാമൂഹിക മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്ന പ്രധാന ചർച്ചയാണ് റിസർബ് ബാങ്ക് ഗവർണർ ഊർജിത് പട്ടേലും റിയലൻസ് മേധാവി മുകേഷ് അംബാനിയുടെ ഭാര്യ നിതാ അംബനിയും ബന്ധുക്കളാണെന്ന്. നിതയുടെ സഹോദരി മംമ്താ ദലാലിനെയാണ് ഊർജിത് പട്ടേൽ വിവാഹം കഴിച്ചിരിക്കുന്നതെന്നാണ് പ്രചരിക്കുന്ന കഥ. എന്താണ് ഇക്കഥയിലെ വാസ്തവം? ഇങ്ങനെ ഒരു കഥ മെനയാൻ മാത്രം ആളുകളെ പ്രേരിപ്പിച്ച ഘടകം എന്താണ്? തുടങ്ങിയ ചോദ്യങ്ങളും സജീവമായിരുന്നു.. നോട്ട് നിരോധനത്തിൽ മോദിയെ കല്ലെറിയാൻ തട്ടിക്കൂട്ടിയ ഒരു സൈബർ നുണയാണെന്നത് പകൽ പോലെ സത്യമാണിത്. 500, 1000 നോട്ടുകൾ നിരോധിച്ച കേന്ദ്രസർക്കാർ നയത്തെ വിമർശിക്കാൻ പാർട്ടി ഭേതമില്ലാതെ ഒറ്റക്കെട്ടായിരുന്നു. അങ്ങനെ വന്നകഥകളിൽ ഒന്നു മാത്രമാണ് നിതാ അംബാനിയും ഉർജിത് പട്ടേലിന്റെ ഭാര്യയും സഹോദരിമാരാണോ? എന്ന ചോദ്യം. 2008-2009 കാലയളവിൽ ഇദ്ദേഹം റിലയൻസ് ഇൻഡസ്ട്രീസിന്റെ ബിസിനസ് ഡെവലപ്മെന്റ് പ്രസിഡന്റായി ജോലി നോക്കിയിരുന്നു എന്നത് സത്യമാണ്. അവിവാഹിത
തിരുവനന്തപുരം: കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വാട്‌സ് ആപ് ഫേസ്‌ബുക്ക് ഉൾപെടെയുള്ള സാമൂഹിക മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്ന പ്രധാന ചർച്ചയാണ് റിസർബ് ബാങ്ക് ഗവർണർ ഊർജിത് പട്ടേലും റിയലൻസ് മേധാവി മുകേഷ് അംബാനിയുടെ ഭാര്യ നിതാ അംബനിയും
ബന്ധുക്കളാണെന്ന്. നിതയുടെ സഹോദരി മംമ്താ ദലാലിനെയാണ് ഊർജിത് പട്ടേൽ വിവാഹം കഴിച്ചിരിക്കുന്നതെന്നാണ് പ്രചരിക്കുന്ന കഥ. എന്താണ് ഇക്കഥയിലെ വാസ്തവം? ഇങ്ങനെ ഒരു കഥ മെനയാൻ മാത്രം ആളുകളെ പ്രേരിപ്പിച്ച ഘടകം എന്താണ്? തുടങ്ങിയ ചോദ്യങ്ങളും സജീവമായിരുന്നു..
നോട്ട് നിരോധനത്തിൽ മോദിയെ കല്ലെറിയാൻ തട്ടിക്കൂട്ടിയ ഒരു സൈബർ നുണയാണെന്നത് പകൽ പോലെ സത്യമാണിത്. 500, 1000 നോട്ടുകൾ നിരോധിച്ച കേന്ദ്രസർക്കാർ നയത്തെ വിമർശിക്കാൻ പാർട്ടി ഭേതമില്ലാതെ ഒറ്റക്കെട്ടായിരുന്നു. അങ്ങനെ വന്നകഥകളിൽ ഒന്നു മാത്രമാണ് നിതാ അംബാനിയും ഉർജിത് പട്ടേലിന്റെ ഭാര്യയും സഹോദരിമാരാണോ? എന്ന ചോദ്യം. 2008-2009 കാലയളവിൽ ഇദ്ദേഹം റിലയൻസ് ഇൻഡസ്ട്രീസിന്റെ ബിസിനസ് ഡെവലപ്മെന്റ് പ്രസിഡന്റായി ജോലി നോക്കിയിരുന്നു എന്നത് സത്യമാണ്.
അവിവാഹിതനായ ഊർജിത് പട്ടേലിന് ഭാര്യയെ ഉണ്ടാക്കിയതും അവർക്ക് നിതാ അംബാനിയുമായി ബന്ധമുണ്ടാക്കിയതും ആരുടെയോ മനോഹര ഭാവന മാത്രമായിരുന്നു. റിലയൻസിൽ ബിസിനസ് ഡെവലപ്മെന്റ് ഓഫീസറായി ജോലി ചെയ്തിരുന്ന ബന്ധമാണ് അദ്ദേഹത്തെ റിസർവ് ബാങ്ക് ഗവർണർ ആകുന്നതിന് സഹായിച്ചത് എന്നും അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു.
അതേസമയം അംബാനി കുടുംബവുമായി ഉർജിത് പട്ടേലിന് ഒരു അകന്ന ബന്ധം നിലവിലുണ്ട്. പക്ഷേ, അത് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നതു പോലെ നിത അംബാനിയുടെ സഹോദരിയെ കെട്ടിയ ബന്ധമല്ല. ഉർജിത്ത് പട്ടേലിന്റെ അമ്മാവൻ, സൗരവ് പട്ടേൽ, ഗുജറാത്തിലെ അക്കോർഡ എന്ന സ്ഥലത്തെ ബിജെപി എംഎൽഎയാണ്. ഇദ്ദേഹം വിവാഹം കഴിച്ചിരിക്കുന്നത് ധീരുഭായി അംബാനിയുടെ ഏട്ടന്റെ മകൾ രാംനിക് ഭായി അംബാനിയെ ആണ്. അങ്ങനെ നോക്കുമ്പോൾ ഉർജിത് പട്ടേലിന് അംബാനി കുടുംബവുമായി ഒരകന്ന ബന്ധമുണ്ട്.
മികച്ച ഒരു സാമ്പത്തിക ശാസ്ത്രജ്ഞനും ബാങ്കറുമായ ഊർജിത് പട്ടേൽ കെനിയയിലെ നെയ്റോബിയിലാണ് ജനിക്കുന്നത്. 20-ാം നൂറ്റാണ്ടിൽ ഗുജറാത്തിൽ നിന്നു കെനിയയിലേക്കു കുടിയേറിയ കുടുംബമായിരുന്നു ഊർജിതിന്റേത്. 1990ൽ അമേരിക്കയിലെ യേൽ സർവകലാശാലയിൽ നിന്നു സാമ്പത്തിക ശാസ്ത്രത്തിൽ ഡോക്ടറേറ്റ് കരസ്ഥമാക്കി. 1990 മുതൽ 1995വരെ വിവിധ രാജ്യങ്ങളിൽ ഐഎംഎഫ് ഉദ്യോഗസ്ഥനായി പ്രവർത്തിച്ചു.
1996-97 കാലഘട്ടത്തിൽ റിസർവ് ബാങ്കിലേക്ക് മാറ്റം ലഭിച്ചു. അതിനുശേഷം 1998-2001 കാലയളവിൽ ധനകാര്യമന്ത്രാലയത്തിന്റെ ഉപദേഷ്ടാവായി പ്രവർത്തിക്കാനും ഊർജിതിനായി. ഇന്ത്യയിലേക്ക് സ്ഥലമാറ്റം ലഭിച്ചതിനു ശേഷം മാത്രമാണ് ഇദ്ദേഹം ഹിന്ദിയും ഗുജറാത്തിയും പഠിക്കുന്നത്. 2013ൽ റിസർവ് ബാങ്ക് ഡെപ്യൂട്ടി ഗവർണറായി നിയമിതനായി. തുടർന്ന് 2016 സെപ്റ്റംബർനാലിന് ഇന്ത്യൻ റിസർവ് ബാങ്കിന്റെ 24-ാമത്തെ ഗവർണറായി തെരഞ്ഞെടുക്കപ്പെട്ടു. സുഹൃത്തുക്കൾക്കിടയിൽ സന്തോഷവാൻ എന്നു വിളിപ്പേരുള്ള ഇദ്ദേഹം അമ്മയ്ക്കൊപ്പം മുംബെയിലെ ഒരു ചെറിയ അപ്പാർട്ട്മെന്റിലാണ് താമസിക്കുന്നത്.
ഇതിനിടയിൽ ഒരിടത്തും ഭാര്യയെക്കുറിച്ച് പറയുന്നില്ലയെന്നത് ശ്രദ്ധേയമാണ്. 2008-2009 കാലയളവിൽ ഇദ്ദേഹം റിലയൻസ് ഇൻഡസ്ട്രീസിന്റെ ബിസിനസ് ഡെവലപ്മെന്റ് പ്രസിഡന്റായി ജോലി നോക്കിയിരുന്നു എന്ന കാര്യം മാത്രമാണ് വാസ്തവം. കൂടാതെ ഗുജറാത്ത് സ്റ്റേറ്റ് പെട്രോളിയം കോർപ്പറേഷന്റെ ഡയറക്ടർ സ്ഥാനവും വഹിച്ചിരിന്നു. ഇദ്ദേഹം ഗവർണറായ വേളയിൽ ഈ വക കാര്യങ്ങൾ ചൂണ്ടിക്കാണിച്ചു കൊണ്ടുള്ള പ്രശസ്ത അഭിഭാഷകൻ പ്രശാന്ത് ഭൂഷന്റെ ട്വീറ്റ് ശ്രദ്ധയാകർഷിച്ചിരുന്നു. ഊർജിതിന്റെ ഗവർണർ സ്ഥാനത്തിനു പിന്നിൽ മുകേഷ് അംബാനിയുടെ കൈകളുണ്ടോയെന്നും പലരും ചോദ്യങ്ങളുയർത്തിയിരുന്നു.
നിതാ അംബാനിയും സഹോദരിയും റിലയൻസ് ഇൻഡസ്ട്രീസ് അധിപൻ മുകേഷ് അംബാനിയുടെ ഭാര്യ നിതാ അംബാനിക്ക് ഒരു സഹോദരി ഉണ്ടെന്നതു വാസ്തവം തന്നെ. എന്നാൽ നുണക്കഥ പടച്ചുവിട്ടയാളുടെ ഭാവന പോലെയല്ലെന്നു മാത്രം. മംമ്താ ദലാൽ എന്നാണ് നിതാ അംബാനിയുടെ സഹോദരിയുടെ പേര്. മുംബെയിൽ ദീരുഭായ് അംബാനി സ്‌കൂളിലെ ഒരു അദ്ധ്യാപികയാണ് മംമ്ത. അവർക്ക് ഊർജിത് പട്ടേലുമായി യാതൊരു ബന്ധവുമില്ലതാനും. മാത്രമല്ല അവരുടെ ഭർത്താവിന്റെ പേരാകട്ടെ സഞ്ചയ് ദലാൽ എന്നുമാണ്. നിതയിൽനിന്നു വ്യത്യസ്തമായി ലൈംലൈറ്റിൽ നിന്നു മാറിയൊരു ജീവിതമാണ് അവർ നയിക്കുന്നത്.
സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ചിത്രം