- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പരിഷ്‌കരിച്ച പുതിയ നിതാഖാത് നടപടിക്രമങ്ങൾ സെപ്റ്റംബർ 3 മുതൽ നിലവിൽ; പച്ചവിഭാഗത്തിൽ വരുന്ന ചെറുകിട സ്ഥാപനങ്ങളും നഴ്സറി സ്കൂളുകളിലും സ്വദേശിവത്കരണ തോത് ഉയരും
സൗദിയിൽ പരിഷ്‌കരിച്ച നിതാഖാത് സെപ്റ്റംബർ മൂന്നു മുതൽ പ്രാബല്യത്തിൽ വരും. ചെറുകിട സ്ഥാപനങ്ങളിലും നഴ്‌സറി സ്‌കൂളുകളിലുമാണ് പുതിയ പരിഷ്‌കാരമനുസരിച്ച് സ്വദേശിവത്കരണ നടപടികൾ ഊർജ്ജിതമാക്കുക.സൗദികളുടെ തൊഴിൽ സാഹചര്യം മെച്ചപ്പെടുത്തുക, വനിതാ വൽക്കരണം ശക്തമാക്കുക, വ്യാജ സൗദിവൽക്കരണം തടയുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് പരിഷ്‌കരിച്ച നിതാഖാത് നടപ്പിലാക്കുന്നത്.നഴ്സറി സ്‌കൂളുകൾക്ക് പരിഷ്‌കരിച്ച നിതാഖാത് പ്രകാരം ഇടത്തരം പച്ച വിഭാഗത്തിൽ ഇടം നേടണമെങ്കിൽ എൺപത്തിയഞ്ചു ശതമാനം സൗദികളെ ജോലിക്ക് വെക്കേണ്ടി വരും. നിലവിൽ ഇത് നാൽപ്പത്തിയാറു ശതമാനമാണ്. നിർമ്മാണമേഖലയിലെ ചെറുകിട സ്ഥാപനങ്ങൾ സ്വദേശീവൽക്കരണം പത്ത് ശതമാനത്തിൽ നിന്നും പതിനാറ് ശതമാനമായി വർധിപ്പിക്കണം. ജൂവലറികൾ ഇരുപത്തിയെട്ടു ശതമാനത്തിൽ നിന്നും മുപ്പത്തിമൂന്നു ശതമാനമായും, ഫാർമസികൾ പതിനൊന്നു ശതമാനത്തിൽ നിന്നും പത്തൊമ്പത് ശതമാനമായും ടെലെകോം കമ്പനികൾ മുപ്പത്തി മൂന്നു ശതമാനത്തിൽ നിന്നും നാൽപ്പതിയഞ്ചു ശതമാനമായും സൗദിവൽക്കരണം വർധിപ്പിക്കേണ്ടി വരും. ബസ് കമ്പനികൾ പത്
സൗദിയിൽ പരിഷ്‌കരിച്ച നിതാഖാത് സെപ്റ്റംബർ മൂന്നു മുതൽ പ്രാബല്യത്തിൽ വരും. ചെറുകിട സ്ഥാപനങ്ങളിലും നഴ്‌സറി സ്‌കൂളുകളിലുമാണ് പുതിയ പരിഷ്‌കാരമനുസരിച്ച് സ്വദേശിവത്കരണ നടപടികൾ ഊർജ്ജിതമാക്കുക.സൗദികളുടെ തൊഴിൽ സാഹചര്യം മെച്ചപ്പെടുത്തുക, വനിതാ വൽക്കരണം ശക്തമാക്കുക, വ്യാജ സൗദിവൽക്കരണം തടയുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് പരിഷ്‌കരിച്ച നിതാഖാത് നടപ്പിലാക്കുന്നത്.നഴ്സറി സ്‌കൂളുകൾക്ക് പരിഷ്‌കരിച്ച നിതാഖാത് പ്രകാരം ഇടത്തരം
പച്ച വിഭാഗത്തിൽ ഇടം നേടണമെങ്കിൽ എൺപത്തിയഞ്ചു ശതമാനം സൗദികളെ ജോലിക്ക് വെക്കേണ്ടി വരും. നിലവിൽ ഇത് നാൽപ്പത്തിയാറു ശതമാനമാണ്. നിർമ്മാണമേഖലയിലെ ചെറുകിട സ്ഥാപനങ്ങൾ സ്വദേശീവൽക്കരണം പത്ത് ശതമാനത്തിൽ നിന്നും പതിനാറ് ശതമാനമായി വർധിപ്പിക്കണം. ജൂവലറികൾ ഇരുപത്തിയെട്ടു ശതമാനത്തിൽ നിന്നും മുപ്പത്തിമൂന്നു ശതമാനമായും, ഫാർമസികൾ പതിനൊന്നു ശതമാനത്തിൽ നിന്നും പത്തൊമ്പത് ശതമാനമായും ടെലെകോം കമ്പനികൾ മുപ്പത്തി മൂന്നു ശതമാനത്തിൽ നിന്നും നാൽപ്പതിയഞ്ചു ശതമാനമായും സൗദിവൽക്കരണം വർധിപ്പിക്കേണ്ടി വരും.
ബസ് കമ്പനികൾ പത്തിൽ നിന്ന് പതിനഞ്ചായും വിമാന സർവീസുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന കമ്പനികൾ മുപ്പത്തി മൂന്നിൽ നിന്ന് മുപ്പത്തിയെട്ടു ആയും സൗദിവൽക്കരണം വർധിപ്പിക്കണം. ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ പരിഷ്‌കരിച്ച നിതാഖാത് പ്രകാരം ഇരുപത്തിയെട്ടു ശതമാനം സൗദികളെ ജോലിക്ക് വെക്കേണ്ടിവരും. നിലവിൽ ഇത് പത്തൊമ്പത് ശതമാനമാണ്.