- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഇത് എന്റെ അവസാന തെരഞ്ഞെടുപ്പ്; രാഷ്ട്രീയ വിരമിക്കൽ തെരഞ്ഞെടുപ്പു റാലിയിൽ പ്രഖ്യാപിച്ച് നിതീഷ് കുമാർ
പട്ന: ഈ തിരഞ്ഞെടുപ്പിന് ശേഷം മത്സര രംഗത്ത് ഉണ്ടകില്ലെന്ന് പ്രഖ്യാപിച്ചു ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. 2020 ലെ നിയമസഭാ തെരഞ്ഞെടുപ്പ് തന്റെ അവസാന തെരഞ്ഞെടുപ്പായിരിക്കുമെന്നാണ് ജെ.ഡി.യു നേതാവ് വ്യക്തമാക്കിയത്.
പൂർണിയയിലെ ധാംധാഹ മണ്ഡലത്തിലെ റാലിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 'ഇന്ന് പ്രചരണത്തിന്റെ അവസാനദിവസമാണ്. നാളെക്കഴിഞ്ഞാൽ വോട്ടെടുപ്പ്. ഇത് എന്റെ അവസാന തെരഞ്ഞെടുപ്പാണ്. എല്ലാം നന്നായി അവസാനിക്കുന്നു', എന്നായിരുന്നു നിതീഷ് റാലിക്കിടെ പറഞ്ഞത്.
ബീഹാർ തെരഞ്ഞെടുപ്പ് അവസാനഘട്ടത്തിലേക്ക് കടക്കവേയാണ് നിതീഷിന്റെ പ്രഖ്യാപനം. മൂന്നാംഘട്ട വോട്ടെടുപ്പ് നവംബർ ഏഴിനാണ്. നവംബർ 10 നാണ് വോട്ടെണ്ണൽ. മൂന്ന് തവണ ബീഹാർ മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിതീഷ് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
Next Story