- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഇരുവരും തമ്മിൽ തർക്കം നടക്കുന്നത് കണ്ട് അടുത്തേക്ക് ചെന്നു; പെട്ടെന്നാണ് പെൺകുട്ടിയുടെ തലയ്ക്ക് പിന്നിൽ ഇടിച്ചത്; മുട്ടുകുത്തി വീണ കൊച്ചിനെ അവൻ മുടിക്ക് കുത്തിപ്പിടിച്ചു; പിന്നെ കാണുന്നത് കഴുത്തിൽ നിന്ന് ചോര ചീറ്റുന്നതാണ്; ഞാൻ ഭയന്നുപോയി'; നിതിനയെ ആക്രമിക്കുന്നത് നേരിൽ കണ്ടതിന്റെ ഞെട്ടൽ മാറാതെ സുരക്ഷാജീവനക്കാരൻ
കോട്ടയം: പാലാ സെന്റ് തോമസ് കോളേജിൽ നടന്ന ക്രൂരമായ കൊലപാതകം നേരിൽ കണ്ടതിന്റെ ഞെട്ടൽ മാറാതെ കോളേജിലെ സെക്യൂരിറ്റി ജീവനക്കാരൻ ജോസ്. കൂത്താട്ടുകുളം സ്വദേശി അഭിഷേക് തലയോലപ്പറമ്പ് സ്വദേശിയായ നിതിനയുടെ കഴുത്തിൽ വെട്ടുന്നത് കണ്ടെന്നും ഭയന്നുപോയെന്നും ജോസ് പൊലീസിന് മൊഴി നൽകി. സംഭവം കണ്ട ഉടനെ താൻ വിവരം കോളേജ് പ്രിൻസിപ്പലിനെ അറിയിച്ചതായും ഇദ്ദേഹം പറഞ്ഞു.
ഇരുവരും സംസാരിച്ച് നിൽക്കുന്നതും പിന്നീട് അഭിഷേക് കത്തി ഉപയോഗിച്ച് നിതിനയുടെ കഴുത്തിൽ വെട്ടുന്നതും താൻ കണ്ടുവെന്ന നിർണായക മൊഴിയാണ് കോളേജിലെ സെക്യൂരിറ്റി ജീവനക്കാരൻ നൽകിയിരിക്കുന്നത്.
മൂന്നാം വർഷ ഫുഡ് ടെക്‌നോളജി വിദ്യാർത്ഥികളായ അഭിഷേകും നിതിനയും പരീക്ഷയെഴുതാൻ വന്നതായിരുന്നു. പരീക്ഷയ്ക്ക് ശേഷം രണ്ടുപേരും കോളേജ് ഗ്രൗണ്ടിൽ നിൽക്കുന്നത് പലരും കണ്ടിരുന്നു. പിന്നീട് പെൺകുട്ടി വീണ് കിടക്കുന്നത് കണ്ട് ഇവിടേക്ക് രണ്ട് കുട്ടികൾ വന്നു. അപ്പോഴാണ് മുറിവേറ്റ് രക്തംവാർന്നുപോകുന്ന നിലയിൽ നിതിനയെ കണ്ടത്.
'അവര് ഗ്രൗണ്ടിൽ നിൽക്കുകയായിരുന്നു. ഇരുവരും തമ്മിൽ തർക്കം നടക്കുന്നത് കണ്ടാണ് അങ്ങോട്ടെക്ക് നടന്നത്. പെട്ടെന്നാണ് പയ്യൻ പെൺകുട്ടിയുടെ തലയ്ക്ക് പിന്നിൽ ഇടിച്ചത്. മുട്ടുകുത്തി വീണ കൊച്ചിനെ അവൻ മുടിക്ക് കുത്തിപ്പിടിച്ചു. പിന്നെ കാണുന്നത് കഴുത്തിൽ നിന്ന് ചോര ചീറ്റുന്നതാണ്. ഞാൻ ഭയന്നുപോയി. അപ്പോഴാണ് രണ്ട് ആൺപിള്ളേര് ചേട്ടാ അവനെ വിടരുത് അവനാ കൊച്ചിനെ വെട്ടിയെന്ന് പറഞ്ഞത്. പക്ഷെ അവൻ രക്ഷപ്പെടാൻ നോക്കിയില്ല. അവിടെ തന്നെ നിന്നു. ഞാൻ പ്രിൻസിപ്പലിനെ വിളിച്ചു,'- ക്രൂരമായ കൊലപാതകം നേരിൽ കണ്ടതിന്റെ ഭീതി വിട്ടുമാറാതെ ജോസ് പറയുന്നു.
സംഭവമറിഞ്ഞ് എല്ലാവരും ഓടിക്കൂടി. ഗുരുതരമായി പരിക്കേറ്റെങ്കിലും പെൺകുട്ടിക്ക് മരിച്ചിട്ടില്ലെന്ന് തിരിച്ചറിഞ്ഞതോടെ വാഹനത്തിൽ കയറ്റി ആശുപത്രിയിലേക്ക് കൊണ്ടുപോയി. പിന്നീടാണ് മരിച്ചതെന്നും ജോസ് പറഞ്ഞു.
കോളേജ് അധികൃതരാണ് നിതിനയെ ആശുപത്രിയിലേക്ക് എത്തിച്ചത്. കോളേജ് ഗ്രൗണ്ടിൽ നിന്ന് ആശുപത്രിയിലെത്തിക്കുന്നത് വരെ നിതിനയ്ക്ക് ജീവനുണ്ടായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇരുവരും തമ്മിലുണ്ടായിരുന്ന പ്രണയബന്ധം തകർന്നതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും അതല്ല അഭിഷേകിന്റെ പ്രണയാഭ്യർത്ഥന നിതിന നിരസിച്ചതാണ് കാരണമെന്നുമാണ് ആദ്യം വിവരങ്ങൾ പുറത്തുവന്നത്. ഇക്കാര്യത്തിൽ അന്വേഷണം നടക്കുകയാണെന്നായിരുന്നു പൊലീസ് പ്രതികരിച്ചത്.
പെൺകുട്ടിയുടെ മൃതദേഹം മരിയൻ മെഡിക്കൽ സെന്ററിൽ സൂക്ഷിച്ചിരിക്കുകയാണ്. സപ്ലിമെന്ററി പരീക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴായിരുന്നു ആക്രമണം ഉണ്ടായത്.
വെള്ളിയാഴ്ച കാലത്ത് 11.30 ഓടെയാണ് പാലാ സെന്റ് തോമസ് കോളേജിൽ പരീക്ഷയ്ക്ക് എത്തിയ നിഥിനയെ അഭിഷേക് കഴുത്തറത്തുകൊലപ്പെടുത്തിയത്. ഫുഡ് ടെക്നോളജി വിഭാഗത്തിൽ കോഴ്‌സ് പൂർത്തിയാക്കിയ നിഥിന പരീക്ഷയ്ക്ക് എത്തിയപ്പോഴായിരുന്നു കൊലപാതകം. സംഭവസമയം ക്യാമ്പസിലുണ്ടായിരുന്നവരാണ് പ്രതിയെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചത്.
മറുനാടന് മലയാളി ബ്യൂറോ