- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പോസ്റ്റർ ഡിസൈൻ ചെയ്തപ്പോൾ ആശയുടെ ചിത്രം ലഭിച്ചില്ല; കൃത്രിമം നടത്തിയത് കേരളത്തിലെ വിതരണക്കാരും ഡിസൈനറും ചേർന്ന്; ഫോട്ടോ ദുരുപയോഗം ചെയ്തതിനെതിരെ നിത്യാ മേനോനും രംഗത്ത്; തൂങ്കാവനം പോസ്റ്റർ വിവാദം ചൂടുപിടിക്കുന്നു
ഉലകനായകൻ നായകനാകുന്ന തൂങ്കാവനം പോസ്റ്റർ വിവാദം വീണ്ടും ചൂട്പിടിക്കുകയാണ്. തന്റെ ഫോട്ടോ ദുരുപയോഗം ചെയ്തതിനെതിരെ നടി നിത്യാമേനോനും രംഗത്തെത്തിയതോടെ അണിയറപ്രവർത്തകർ വെട്ടിലായിരിക്കുകയാണ്. തൂങ്കാവനത്തിന്റെ പോസ്റ്ററിൽ നടി ആശാ ശരത്തിന്റെ തലയും നിത്യാ മേനോന്റെ ഉടലും ഒട്ടിച്ചുചേർത്തത് കേരളത്തിലെ വിതരണക്കാരും ഡിസൈനറും ചേർന്നാണെ
ഉലകനായകൻ നായകനാകുന്ന തൂങ്കാവനം പോസ്റ്റർ വിവാദം വീണ്ടും ചൂട്പിടിക്കുകയാണ്. തന്റെ ഫോട്ടോ ദുരുപയോഗം ചെയ്തതിനെതിരെ നടി നിത്യാമേനോനും രംഗത്തെത്തിയതോടെ അണിയറപ്രവർത്തകർ വെട്ടിലായിരിക്കുകയാണ്.
തൂങ്കാവനത്തിന്റെ പോസ്റ്ററിൽ നടി ആശാ ശരത്തിന്റെ തലയും നിത്യാ മേനോന്റെ ഉടലും ഒട്ടിച്ചുചേർത്തത് കേരളത്തിലെ വിതരണക്കാരും ഡിസൈനറും ചേർന്നാണെന്നാണ് പുതിയ വിവരം.പോസ്റ്റർ ഡിസൈൻ ചെയ്യുന്ന സമയത്ത് ആശയുടെ ചിത്രം ലഭിക്കാതിരുന്നതിനാലാണ് ഡിസൈനർ കൃത്രിമം ചെയ്തത്. സംഭവം ഫേസ്‌ബുക്കിലെ സിനിമാ ഗ്രൂപ്പുകൾ കണ്ടെത്തുകയും വാർത്ത ആകുകയും ചെയ്തതോടെ ചിത്രത്തിന്റെ അണിയറക്കാർ വെട്ടിലായിരിക്കുകയാണ്.
ആശയുടെ മുഖം പോലും തുങ്കാവനം എന്ന ചിത്രത്തിലേതല്ല. സക്കറിയയുടെ ഗർഭിണികൾ എന്ന ചിത്രത്തിൽ നിന്നുള്ള ഗെറ്റപ്പാണ് ആശയുടെ മുഖം. ചിത്രത്തിന്റെ മലയാളം പോസ്റ്ററുകളിലാണ് കൃത്രിമം നടന്നത്. എന്നാൽ തൂങ്കാവനത്തിലെ ഗെറ്റപ്പിലുള്ള യഥാർത്ഥ പോസ്റ്റർ ആശ ശരത് തന്റെ ഫേസ്‌ബുക്ക് പോസ്റ്റിൽ ഷെയർ ചെയ്തിട്ടുണ്ട്. പോസ്റ്റർ വിവാദം ചൂടുപിടിച്ചതോടെ തന്റെ ചിത്രം ദുരുപയോഗം ചെയ്തതിനെതിരെ നടി നിത്യാ മേനോനും രംഗത്തു വന്നിട്ടുണ്ട്.
ദൃശ്യത്തിന്റെ തമിഴ് പതിപ്പായ പാപനാശത്തിന് ശേഷം ആശാ ശരത് കമൽ ഹാസനൊപ്പം അഭിനയിക്കുന്ന തമിഴ് ചിത്രമാണ് തൂങ്കാവനം. ചിത്രത്തിൽ കമലിന്റെ ഭാര്യയുടെ വേഷമാണ് ആശാ ശരത് അഭിനയിക്കുന്നത്. പ്രകാശ് രാജ്, തൃഷ എന്നിവരും ചിത്രത്തിലുണ്ട്.