വിവാഹത്തോടെ സിനിമയിൽ നിന്നും സീരിയലിലേക്ക് കളം മാറ്റി ചവിട്ടിയതാണ് നിത്യാ ദാസ്. തമിഴിലും മലയാളത്തിലുമായി നിരവധി സീരിയലുകളും ഉണ്ട്. എന്നാൽ വിവാഹകത്തിനു മുമ്പും വിവാഹ ശേഷവും ഷൂട്ടിങിന് പോകുമ്പോൾ നിത്യയ്‌ക്കൊപ്പം ബന്ധുക്കൾ ആരെങ്കിലും കാണും.

സീരിയലുകളിൽ സജീവമായതോടെയാണ് നിത്യയോട് അൽപ്പം ബോൾഡാവാനും ഒറ്റയ്‌ക്കൊക്കെ ഷൂട്ടിങിന് പോവാനും പറഞ്ഞത്. ഭർത്താവ് വിക്കി സപ്പോർട്ട് ചെയ്തതോടെ തനിച്ച് പോവാനും നിത്യ തീരുമാനിച്ചു. അങ്ങനെ തമിഴ് സീരിയലിന്റെ ഷൂട്ടിങിനായി കശ്മീരിൽ നിന്ന് ചെന്നൈക്ക് തനിച്ച് പോവാനും നിത്യ തീരുമാനിച്ചു.

തമിഴ് സീരിയലിന്റെ ഷൂട്ടിംഗിനായി ചെന്നൈയിലേക്ക് തിരിച്ചു. നിത്യയുടെ കഷ്ടകാലത്തിന് ഒരു ഫ്ളൈറ്റ് മിസ്സായി. ഡൽഹിയിലെത്തിയപ്പോ വൈകി. അവിടുന്ന് കുറച്ച് ദൂരം ചെന്ന് അടുത്ത എയർപോർട്ടീന്ന് വേണം ചെന്നൈക്ക് ഫ്ളൈറ്റ് കിട്ടാൻ. ഇതോടെ നിത്യയ്ക്ക് ടെൻഷൻ ആയി. എന്തു ചെയ്യണമെന്നറിയില്ല. വിക്കി ഫോണിൽ വിളിച്ച് പേടിക്കേണ്ടെന്നൊക്കെ ഉപദേശിച്ചു.

എന്നിട്ടും നിത്യ കരച്ചിൽ തന്നെ കരച്ചിൽ. ഒരു തരത്തിൽ ടാക്സി പിടിച്ച് അങ്ങോട്ടേക്ക് പോവാൻ തീരുമാനിച്ചു.ആ ഡ്രൈവർ ചോദിച്ചു എന്തിനാ കരയുന്നതെന്ന്. കാര്യം പറഞ്ഞപ്പോ പുള്ളി വല്ലാത സപ്പോർട്ട് ചെയ്തു,ധൈര്യമായിട്ടിരിക്ക്,ടെൻഷനൊന്നും വേണ്ടാന്ന് പറഞ്ഞു. അന്നേരം എനിക്ക് മനസ്സിലായി നമ്മള് ജീവിതത്തിൽ നല്ലതെന്തേലും ചെയ്തിട്ടുണ്ടെങ്കിൽ ഈശ്വരൻ ഏതേലും രൂപത്തിൽ സഹായിക്കാനുണ്ടാവുമെന്ന്. ഇതോടെയാണേ്രത നിത്യ ദാസ് എല്ലായിടത്തും തനിച്ച് പോവാൻ പഠിച്ചത്.