വിഷ്ണു ഉണ്ണികൃഷ്ണനെ നായകനാക്കി ധർമ്മജൻ ബോൾഗാട്ടി ആദ്യമായി നിർമ്മാതാവായി എത്തുന്ന നിത്യഹരിത നായകന്റെ ടീസർ പുറത്തുവിട്ടു. എ.ആർ. ബിനുരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടീസർ കോമഡി കലർന്നതാണ്.

കട്ടപ്പനയിലെ ഋതിക് റോഷൻ എന്ന ചിത്രത്തിന് ശേഷം ധർമജനും വിഷ്ണുവും ഒന്നിക്കുന്ന ചിത്രമാണിത്. നർമവും പ്രണയവും കുടുംബബന്ധങ്ങളുമെല്ലാം കോർത്തിണക്കിയാണ് സിനിമ ഒരുക്കിയിരിക്കുന്നത്.

ധർമജൻ ബോൾഗാട്ടിക്ക് പുറമെ മനു തച്ചേട്ടാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിൽ ഇന്ദ്രൻസ്, ധർമജൻ, ജാഫർ ഇടുക്കി, ബിജു കുട്ടൻ, സുനിൽ സുഖദ, സാജു നവോദയ, എ.കെ സാജൻ, സാജൻ പള്ളുരുത്തി എന്നിവരും പ്രധാന വേഷത്തിൽ ചിത്രത്തിലെത്തുന്നു.

ചിത്രത്തിൽ നാല് പുതുമുഖ നായികമാരാണ് ഉള്ളത്. ജയശ്രീ ശിവദാസ്, ശിവകാമി, രവീണ രവി, അഖില നാഥ് തുടങ്ങിയവരാണ് നായികമാർ.കട്ടപ്പനയിലെ ഋതിക് റോഷൻ എന്ന ചിത്രത്തിന് ശേഷം ധർമജനും വിഷ്ണുവും ഒന്നിക്കുന്ന ചിത്രമാണിത്ചിത്രം നവംബർ അവസാനം തിയ്യേറ്ററുകളിലെത്തും.