- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നയൻതാരയടക്കമുള്ള മുൻനിര നായികമാർ മോഹിച്ച അയൺ ലേഡിയുടെ കഥാപാത്രം അവതരിപ്പിക്കാൻ നറുക്ക് വീണത് നിത്യാ മേനോന്; പ്രിയദർശിനി ചിത്രം ദ അയൺ ലേഡിയിൽ നായിക നിത്യ തന്നെ; വിജയ് ഒരുക്കുന്ന് ജയലളിത ചിത്രത്തിൽ നയൻതാരക്ക് നറുക്ക് വീഴുമെന്ന് സൂചന
ജയലളിതയുടെ ജീവിത കഥ പറയുന്ന മൂന്ന് ചിത്രങ്ങളാണ് തമിഴിൽ ഒരുങ്ങുന്നതെന്നാണ് സൂചന. ഭാരതീരാജ,വിജയ് , പ്രിയദർശനി എന്നിങ്ങനെ മൂന്ന് സംവിധായകരാണ് ജയലളിതയുടെ ജീവിതകഥ ഉൾപ്പെടുത്തി സിനിമ ഒരുക്കാൻ മുന്നോട്ട് വന്നത്. നവാഗതയായ പ്രിയദർശിനി സംവിധാനം ചെയ്യുന്ന ജയലളിതയുടെ ബയോപിക് 'ദി അയൺ ലേഡി' യിൽ നിത്യ മേനോൻ ജയലളിതയുടെ വേഷത്തിലെത്തുമെന്ന് ഏകദേശം ഉറപ്പായി. ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ കഴിഞ്ഞ ദിവസം സംവിധായകൻ എ.ആർ മുരുഗദോസ് റിലീസ് ചെയ്തു. ലേഡി സൂപ്പർ സ്റ്റാർ നയൻതാരയടക്കം നിരവധി താരങ്ങൾ മോഹിച്ച വേഷമാണിതെന്നാണ് അടക്കം പറച്ചിൽ. ജയലളിത അഭിനയിച്ച ആദ്യ ചിത്രം 'വെൺനിറ ആടൈ' മുതൽ അപ്പോളേ ആശുപത്രിയിലെ അവസാന നാളുകൾ വരെയുള്ള പുരട്ച്ചി തലൈവിയുടെ സിനിമാ-രാഷ്ട്രീയ ജീവിതമാണ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ജയലളിതയുടെ നിരവധി ചിത്രങ്ങളിൽ അവതരിപ്പിച്ച കോടമ്പാക്കം സെറ്റിട്ട് ചിത്രീകരിക്കുകയാണ് ചെയ്യുന്നതെന്ന് പ്രിയദർശിനി പറയുന്നു. ജയലളിതയുടെ 68 വർഷങ്ങൾ സിനിമയാക്കുമ്പോൾ പല സ്ഥലങ്ങളും സെറ്റിടേണ്ടി വരും. ബ്ലാക്ക് ആൻഡ് വൈറ്റായി
ജയലളിതയുടെ ജീവിത കഥ പറയുന്ന മൂന്ന് ചിത്രങ്ങളാണ് തമിഴിൽ ഒരുങ്ങുന്നതെന്നാണ് സൂചന. ഭാരതീരാജ,വിജയ് , പ്രിയദർശനി എന്നിങ്ങനെ മൂന്ന് സംവിധായകരാണ് ജയലളിതയുടെ ജീവിതകഥ ഉൾപ്പെടുത്തി സിനിമ ഒരുക്കാൻ മുന്നോട്ട് വന്നത്. നവാഗതയായ പ്രിയദർശിനി സംവിധാനം ചെയ്യുന്ന ജയലളിതയുടെ ബയോപിക് 'ദി അയൺ ലേഡി' യിൽ നിത്യ മേനോൻ ജയലളിതയുടെ വേഷത്തിലെത്തുമെന്ന് ഏകദേശം ഉറപ്പായി.
ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ കഴിഞ്ഞ ദിവസം സംവിധായകൻ എ.ആർ മുരുഗദോസ് റിലീസ് ചെയ്തു. ലേഡി സൂപ്പർ സ്റ്റാർ നയൻതാരയടക്കം നിരവധി താരങ്ങൾ മോഹിച്ച വേഷമാണിതെന്നാണ് അടക്കം പറച്ചിൽ.
ജയലളിത അഭിനയിച്ച ആദ്യ ചിത്രം 'വെൺനിറ ആടൈ' മുതൽ അപ്പോളേ ആശുപത്രിയിലെ അവസാന നാളുകൾ വരെയുള്ള പുരട്ച്ചി തലൈവിയുടെ സിനിമാ-രാഷ്ട്രീയ ജീവിതമാണ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്.
ജയലളിതയുടെ നിരവധി ചിത്രങ്ങളിൽ അവതരിപ്പിച്ച കോടമ്പാക്കം സെറ്റിട്ട് ചിത്രീകരിക്കുകയാണ് ചെയ്യുന്നതെന്ന് പ്രിയദർശിനി പറയുന്നു. ജയലളിതയുടെ 68 വർഷങ്ങൾ സിനിമയാക്കുമ്പോൾ പല സ്ഥലങ്ങളും സെറ്റിടേണ്ടി വരും. ബ്ലാക്ക് ആൻഡ് വൈറ്റായി തുടങ്ങുന്ന ചിത്രം പിന്നീട് കളറിലേക്ക് മാറുന്ന രീതിയിലാണ് ചിത്രീകരണം ഉദ്ദേശിക്കുന്നത്.
ജലളിതയുടെ ജന്മദിനമായ ഫെബ്രുവരി 24ന് ചിത്രം പ്രദർശനത്തിന് എത്തിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ഇവർ. അതേസമയം, എഎൽ വിജയിന്റെ സംവിധാനത്തിൽ ജയലളിതയുടെ ജീവിതം മുൻനിർത്തിയുള്ള മറ്റൊരു ബയോപിക് ഒരുങ്ങുന്നുണ്ട്. ഇതിൽ നായികയാവാൻ നയൻതാരയ്ക്കാകും നറുക്കു വീഴുകയെന്നും വാർത്തകളുണ്ട്.
ജയലളിതയുടെ സിനിമാ ജീവിതവും രാഷ്ട്രീയ ജീവിതവും മരണവും സിനിമയുടെ ഭാഗമാകും. എന്നാൽ ഈ വാർത്തയോട് നിത്യ മേനോൻ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ചിത്രത്തിൽ വരലക്ഷ്മി ശരത് കുമാർ ജയലളിതയുടെ തോഴി ശശികലയുടെ വേഷത്തിലെത്തുമെന്നും വിവരമുണ്ട്.
ഭാരതിരാജ 'അമ്മ: പുരട്ച്ചി തലൈവി' എന്ന പേരിൽ ഒരുക്കുന്ന ചിത്രത്തിൽ ഐശ്വര്യ റായിയെയും അനുഷ്‌ക ഷെട്ടിയെയുമാണ് നായികയായി പരിഗണിക്കുന്നതത്രേ.