- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിൽക്കിനും,ഷക്കീലയ്ക്കും പിന്നാലെ സാവിത്രിയുടെ ജീവിതവും വെള്ളിത്തിരയിലേക്ക്; നയൻതാര, അനുഷ്‌ക, കാജൽ, വിദ്യാബാലൻ എന്നിവരെ പരിഗണിച്ചു; ഒടുവിൽ നറുക്കു വീണത് നിത്യാമേനോന്; താരം സന്തോഷത്തിലെന്നു റിപ്പോർട്ട്
അമ്പതുകളിലും അറുപതുകളിലും തെലുഗു സിനിമയിൽ നിറഞ്ഞുനിന്ന താരമായിരുന്നു സാവിത്രി. തെലുഗു സിനിമയിൽ മഹാനടി എന്ന പേരുകേട്ട ഒരു താരമേയുള്ളൂ. അത് സാവിത്രിയാണ്. അന്ന് അവരെ മറികടയ്ക്കാൻ മറ്റൊരു നടിയും ഉണ്ടായിരുന്നില്ല. സൗന്ദര്യത്തിലും അഭിനയത്തിലും സാവിത്രി മികച്ചു നിന്നു. തമിഴ് സിനിമാ ലോകമാണ് നടികൈത്തിലകം എന്ന് വിശേഷണം സാവിത്രിക്ക് നൽകിയത്. ശിവാജി ഗണേശനല്ലാതെ മറ്റൊരു ഇന്ത്യൻ താരത്തിനും ഈ പദവി പിന്നീട് ലഭിച്ചിട്ടില്ല. അവരുടെ ജീവിതകഥയും വ്യത്യസ്തമാണ്. അകാലത്തിൽ മരണം ഇവരെ കവർന്നു. അതും അത്യന്തം ദയനീയ മായൊരു മരണം. ഒരു ജീവിതകഥ ചലച്ചിത്രമാക്കുമ്പോൾ സിനിമാ നിർമ്മാതാക്കൾ ആദ്യം ആലോചിക്കുന്നത് അഭിനയതാക്കളെകുറിച്ചാണ് ഇവിടെ സാവിത്രിയുടെ ജീവിതകഥ സിനിമയാകുമ്പോഴും പ്രധാന വേഷം ചെയ്യാൻ നയൻതാര, അനുഷ്‌ക, കാജൽ, വിദ്യാബാലൻ എന്നിവരെ പരിഗണിച്ചിരുന്നു. എന്നാൽ വെള്ളിത്തിരയിൽ സാവിത്രിയാകുന്നത് നിത്യാമേനോനാണെന്നാണ് പുതിയ വാർത്തകൾ. സാവിത്രിയുടെ വേഷം ഏതു നായികയ്ക്ക് ചേരും എന്നതു തന്നെയായിരുന്നു സംവിധായകനെ കുഴപ്പിച്ചത്. സാവിത
അമ്പതുകളിലും അറുപതുകളിലും തെലുഗു സിനിമയിൽ നിറഞ്ഞുനിന്ന താരമായിരുന്നു സാവിത്രി. തെലുഗു സിനിമയിൽ മഹാനടി എന്ന പേരുകേട്ട ഒരു താരമേയുള്ളൂ. അത് സാവിത്രിയാണ്. അന്ന് അവരെ മറികടയ്ക്കാൻ മറ്റൊരു നടിയും ഉണ്ടായിരുന്നില്ല. സൗന്ദര്യത്തിലും അഭിനയത്തിലും സാവിത്രി മികച്ചു നിന്നു.
തമിഴ് സിനിമാ ലോകമാണ് നടികൈത്തിലകം എന്ന് വിശേഷണം സാവിത്രിക്ക് നൽകിയത്. ശിവാജി ഗണേശനല്ലാതെ മറ്റൊരു ഇന്ത്യൻ താരത്തിനും ഈ പദവി പിന്നീട് ലഭിച്ചിട്ടില്ല. അവരുടെ ജീവിതകഥയും വ്യത്യസ്തമാണ്. അകാലത്തിൽ മരണം ഇവരെ കവർന്നു. അതും അത്യന്തം ദയനീയ മായൊരു മരണം.
ഒരു ജീവിതകഥ ചലച്ചിത്രമാക്കുമ്പോൾ സിനിമാ നിർമ്മാതാക്കൾ ആദ്യം ആലോചിക്കുന്നത് അഭിനയതാക്കളെകുറിച്ചാണ് ഇവിടെ സാവിത്രിയുടെ ജീവിതകഥ സിനിമയാകുമ്പോഴും പ്രധാന വേഷം ചെയ്യാൻ നയൻതാര, അനുഷ്‌ക, കാജൽ, വിദ്യാബാലൻ എന്നിവരെ പരിഗണിച്ചിരുന്നു. എന്നാൽ വെള്ളിത്തിരയിൽ സാവിത്രിയാകുന്നത് നിത്യാമേനോനാണെന്നാണ് പുതിയ വാർത്തകൾ.
സാവിത്രിയുടെ വേഷം ഏതു നായികയ്ക്ക് ചേരും എന്നതു തന്നെയായിരുന്നു സംവിധായകനെ കുഴപ്പിച്ചത്. സാവിത്രിയുടെ ഉയരം, മുഖം ,ഭാവം, ചിരി അവയെല്ലാം ഒത്തിണങ്ങിയ ആളുതന്നെ വേണമെന്ന് സംവിധായകന് നിർബന്ധമെന്നുണ്ടായിരുന്നു. എല്ലാം കൊണ്ടും സാവിത്രിയാവാൻ നിത്യാമേനോനെ ബോധിച്ചു എന്നാണ് പുതിയ വാർത്തകൾ. സാവിത്രിയെ അനശ്വരമാക്കാൻ തനിക്ക് കഴിയുമെന്നാണ് നിത്യയും പറയുന്നത്. അതേസമയം ഒരു സാമ്രാജ്യം കീഴടക്കിയ ആഹ്ലാദത്തിലാണ് താരമെന്നും റൂമറുകൾ ഉണ്ട്.
മഹാനദി എന്നാണ് ഇപ്പോൾ ചിത്രത്തിന് നൽകിയിരിക്കുന്ന പേര്. ഒരു മഹാനദിയുടെ ആഴവും പരപ്പും എല്ലാം സാവിത്രിയുടെ ജീവിത്തിലും ഉണ്ടായിരുന്നു. 50-60 കാലഘട്ടത്തിൽ മുന്നൂറിലേറെ സിനിമകളിൽ നായിക, എന്നു പറയുമ്പോൾ തന്നെ അഭിനയ നൈപുണ്യം പറയേണ്ട ആവശ്യമില്ലല്ലോ...
നായികമാരിൽ ആദ്യമായി സ്വന്തം കാറു വാങ്ങിയത് സാവിത്രിയായിരുന്നു. വീട്ടിൽ ആദ്യം കുളം നിർമ്മിച്ചതും. 41ാമത്തെ വയസിൽ മരിക്കുമ്പോൾ സ്വത്തുക്കളെല്ലാം നഷ്ടപ്പെട്ടു രോഗാവസ്ഥയിലായിരുന്നു. എല്ലും തോലുമായി രോഗത്തിന് കീഴടങ്ങുകയായിരുന്നു. തമിഴിലും തെലുങ്കിലുമായാണ് ചിത്രം എത്തുന്നത്. നാഗ് അസ്‌വിൻ ആണ് ചിത്രത്തിന്റെ സംവിധായകൻ.
സാവിത്രിയാകാനുള്ള അവസരം വിദ്യയ്ക്കുതന്നെ ലഭിച്ചു എന്നായിരുന്നു കുറച്ച് ദിവസങ്ങൾ മുമ്പ് വരെയുള്ള റിപ്പോർട്ടുകൾ. സിൽക്ക് സ്മിതയുടെ ജീവിതം പറഞ്ഞ ഡേർട്ടി പിക്ചർ,ഗീതാ ബാലിയെക്കുറിച്ചുള്ള മറാത്തി ചിത്രം എക് അൽബെലാ എന്നിവയിലും വിദ്യയായിരുന്നു നായിക.