തെന്നിന്ത്യൻ താരം നിത്യാമേനോൻ ബോളിവുഡിലേക്ക്. സൂപ്പർതാരം അക്ഷയ്കുമാർ നായകനാകുന്ന മിഷൻ മംഗൾ എന്ന ചിത്രത്തിലൂടെയാണ് നിത്യയുടെ അരങ്ങേറ്റം. വിദ്യാബലൻ, തപസി പന്നു, സോനാക്ഷി സിൻഹ എന്നിവരും ഈ ചിത്രത്തിൽ നായികമാരാണ്. ഷർമ്മാൻ ജോഷിയും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഇൻസ്റ്റഗ്രാമിലൂടെ അക്ഷയകുമാറാണ് അഭിനേതാക്കളെക്കുറിച്ച് വെളിപ്പെടുത്തിയത്.

ഇന്ത്യയുടെ ചൊവ്വാ പര്യവേക്ഷണമായ മംഗൾയാനാണ് ചിത്രത്തിന്റെ പ്രമേയം. ഫോക്‌സ് ഫിലിംസും കേപ് ഓഫ് ഗുഡ് മൂവീസും ചേർന്ന് നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ജഗൻ സാക്ഷിയാണ്. പാഡ്മാന്റെ സംവിധായകൻ ബാൽകിയാണ് ചിത്രത്തിന്റെ കോപ്രൊഡ്യൂസർ. നവംബർ മദ്ധ്യത്തോടെ മിഷൻ മംഗളിന്റെ ചിത്രീകരണം ആരംഭിക്കും.

പ്രാണ, കോളാമ്പി എന്നിവയാണ് മലയാളത്തിൽ റിലീസ് ചെയ്യാനുള്ള നിത്യാമേനോന്റെ ഏറ്റവും പുതിയ ചിത്രം. തമിഴിയിൽ സൈക്കോ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് തിരക്കിലാണ് താരം.