- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ദാരിദ്ര്യ സൂചികയിൽ മുന്നിൽ ബീഹാറും ജാർഖണ്ഡും യു.പിയും; കേരളത്തിൽ കുറവ്; നീതി ആയോഗിന്റെ കണക്ക്
ന്യൂഡൽഹി: ഇന്ത്യയിലെ ഏറ്റവും ദരിദ്ര സംസ്ഥാനങ്ങൾ ബീഹാറും ജാർഖണ്ഡും ഉത്തർപ്രദേശുമെന്ന് നീതി ആയോഗ്. മൾട്ടി ഡൈമെൻഷണൽ ദാരിദ്ര്യ സൂചികയിലാണ് ഇക്കാര്യം പറയുന്നത്.
സൂചിക പ്രകാരം, ബീഹാറിലെ ജനസംഖയുടെ 51.91 ശതമാനം പേർ ദരിദ്രരാണ്, ഝാർഖണ്ഡിൽ 42.16 ശതമാനവും ഉത്തർപ്രദേശിൽ 37.79 ശതമാനവുമാണ് കണക്ക്.
മധ്യപ്രദേശിൽ 36.65 ശതമാനവും മേഘാലയയിൽ 32.67 ശതമാനവുമാണ് ദാരിദ്ര്യം.
കേരളം (0.71 ശതമാനം), ഗോവ (3.76 ശതമാനം), സിക്കിം (3.82 ശതമാനം), തമിഴ്‌നാട് (4.89 ശതമാനം), പഞ്ചാബ് (5.59 ശതമാനം) എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളിലെ കണക്ക്.
ഓക്‌സ്‌ഫോർഡ് പോവർട്ടി ആൻഡ് ഹ്യൂമൻ ഡെവലപ്‌മെന്റ് ഇനിഷ്യേറ്റീവും യു.എൻ ഡെവലപ്‌മെന്റ് പ്രോഗ്രാമും വികസിപ്പിച്ച ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ട രീതിശാസ്ത്രത്തിലൂടെയാണ് ഇന്ത്യയിലെ ദാരിദ്ര്യ സൂചിക കണക്കാക്കുന്നത്.
ന്യൂസ് ഡെസ്ക്
Next Story