- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജർമനിയിൽ ഹോസ്റ്റൽ മുറിയിൽ മരിച്ച വിദ്യാർത്ഥിനിയുടെ മൃതദേഹം നാളെ നാട്ടിലെത്തിക്കും; നികിതക്കായി കണ്ണീരോടെ നാട് കാത്തിരിക്കുന്നു
കടുത്തുരുത്തി/ബർലിൻ ന്മ ജർമനിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ മലയാളി വിദ്യാർത്ഥിനി പൂഴിക്കോൽ മുടക്കാംപുറം നിതിക ബെന്നിയുടെ (22) മൃതദേഹം നാളെ നാട്ടിലെത്തിക്കും. ശനി രാവിലെ 11ന് കീഴൂർ മൗണ്ട് കാർമൽ പള്ളിയിൽ സംസ്കാരം നടത്തും.
ബെന്നി - ട്രീസ ദമ്പതികളുടെ മകളായ നിതികയെ ഈ മാസം ഒന്നിനാണ് ജർമനിയിലെ ഹോസ്റ്റൽ മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. കീൽ സർവകലാശാലയിൽ ബയോമെഡിക്കൽ വിഭാഗത്തിൽ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിയായിരുന്നു നിതിക.
നിതികയെ പുറത്തുകാണാതിരുന്നതിനെ തുടർന്ന് മലയാളി സുഹൃത്തുക്കൾ നടത്തിയ അന്വേഷണത്തിലാണ് ഹോസ്റ്റലിലെ ഏഴാമത്തെ നിലയിലുള്ള മുറിയിലെ കിടക്കയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഉടൻ എമർജൻസി വിഭാഗത്തിലെ ഡോക്ടറെ അറിയിക്കുകയും തുടർന്ന് പൊലീസ് എത്തി തുടർനടപടികൾ സ്വീകരിക്കുകയുമായിരുന്നു.
മറുനാടന് ഡെസ്ക്
Next Story