- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാഹുലിനെ ഉപപ്രധാനമന്ത്രിയാക്കി പ്രധാനമന്ത്രിയാകാൻ ശ്രമിക്കുന്ന മുലായം ഔട്ട്; യുപി പിടിക്കുന്നതിനുള്ള നിതീഷ്-ലാലു സഖ്യ ചർച്ചകളിൽ മുലായത്തിന് പകരം മായാവതി; കോൺഗ്രസ്സിനും സമ്മതം
ബീഹാറിലെ വിശാല സഖ്യത്തിന്റെ വിജയം ദേശീയ രാഷ്ട്രീയത്തിൽ പുതിയൊരു കൂട്ടുകെട്ടിന് കളമൊരുക്കുകയാണ്. ബിജെപി.ക്കെതിരെ മാത്രമല്ല, അധികാരക്കൊതി മൂത്ത മുലായം സിങ് യാദവുമാർക്കെതിരെയും ഈ സഖ്യം ചുവടുറപ്പിക്കുകയാണെന്നാണ് സൂചന. രാഹുൽ ഗാന്ധിക്ക് ഉപപ്രധാനമന്ത്രി പദവി വാഗ്ദാനം ചെയ്ത് പ്രധാനമന്ത്രിയാകാൻ ശ്രമിക്കുന്ന മുലായത്തെ, യു.പിയിലെ സഖ്

ബീഹാറിലെ വിശാല സഖ്യത്തിന്റെ വിജയം ദേശീയ രാഷ്ട്രീയത്തിൽ പുതിയൊരു കൂട്ടുകെട്ടിന് കളമൊരുക്കുകയാണ്. ബിജെപി.ക്കെതിരെ മാത്രമല്ല, അധികാരക്കൊതി മൂത്ത മുലായം സിങ് യാദവുമാർക്കെതിരെയും ഈ സഖ്യം ചുവടുറപ്പിക്കുകയാണെന്നാണ് സൂചന. രാഹുൽ ഗാന്ധിക്ക് ഉപപ്രധാനമന്ത്രി പദവി വാഗ്ദാനം ചെയ്ത് പ്രധാനമന്ത്രിയാകാൻ ശ്രമിക്കുന്ന മുലായത്തെ, യു.പിയിലെ സഖ്യത്തിൽനിന്ന് നിതീഷ് കുമാർ-ലാലു പ്രസാദ് യാദവ് സഖ്യം പുറത്താക്കിയേക്കും.
ഉത്തർപ്രദേശിൽ സമാജ്‌വാദി പാർട്ടിക്ക് പകരം അവരുടെ എതിരാളികളായ മായാവതിയുടെ ബിഎസ്‌പിയെ കൂടെക്കൂട്ടാനാണ് നിതീഷ്-ലാലു സഖ്യത്തിന്റെ ശ്രമം. ഇതിനുള്ള ശ്രമം അവർ തുടങ്ങിക്കഴിഞ്ഞു. അടുത്തിടെ നടന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ സമാജ്‌വാദിയെ തൂത്തെറിഞ്ഞ് മായാവതിയുടെ ബിഎസ്‌പി ശക്കമായ തിരിച്ചുവരവിന്റെ സൂചനകൾ നൽകിയിരുന്നു. എസ്‌പിയുടെ ജനപിന്തുണ കുറയുന്നുവെന്ന് കണ്ടാണ്, ബിഎസ്‌പിയിലേക്ക് മഹാസഖ്യം ചുവടുകൾ നീക്കുന്നത്.
ഉത്തർപ്രദേശിൽ അധികാരം പിടിക്കാനാവുമെന്നാണ് പ്രതീക്ഷയെന്നും അതിനേറ്റവും സഹായകരമാവുക മുലായത്തേക്കാൾ മായാവതിയുമായുള്ള കൂട്ടുകെട്ടാകുമെന്നും ജനതാദൾ (യു) നേതാക്കൾ പറയുന്നു. ബീഹാർ തിരഞ്ഞെടുപ്പ് നടക്കുന്നതിനിടെ ജനതാപരിവാർ വിട്ടുപോകാനുള്ള മുലായത്തിന്റെ തീപുമാനമാണ് നിതീഷിനെയും ലാലുവിനെയും ചൊടിപ്പിച്ചത്.
ഏപ്രിലിൽ ജനതാപരിവാർ സംഘടിപ്പിക്കുമ്പോൾ മുലായത്തെയാണ് അതിന്റെ നേതാവായി പ്രഖ്യാപിച്ചിരുന്നത്. എന്നാൽ, ബീഹാർ തിരഞ്ഞെടുപ്പിനിടെ മുലായം കാണിച്ച കാലുവാരൽ അംഗീകരിക്കാനാവില്ലെന്ന് ലാലുവും നിതീഷും പറയുന്നു. കോൺഗ്രസ്സുമായി കൂട്ടുകൂടിയതിന്റെ പേരിലാണ് മുലായം സഖ്യം വിട്ടുപോയത്. രാം മനോഹർ ലോഹ്യയുടെ സോഷ്യലിസ്റ്റ് സ്വപ്‌നങ്ങൾക്ക് തിരിച്ചടിയാണ് കോൺഗ്രസ്സുമായുള്ള ബന്ധമെന്ന് മുലായം ആരോപിച്ചിരുന്നു.
മായാവതിയെ മുഖ്യമന്ത്രിയായി മുൻനിർത്തിക്കൊണ്ട് ഒന്നിച്ചുപ്രവർത്തിക്കുന്നതിൽ കോൺഗ്രസ്സിനും കാര്യമായ എതിർപ്പില്ല. ഉത്തർ പ്രദേശിൽ തനിച്ച് അധികാരത്തിൽ വരാമെന്ന പ്രതീക്ഷ കോൺഗ്രസ്സിനുമില്ല. തിരഞ്ഞെടുപ്പിന് മുമ്പ് സഖ്യത്തിലേർപ്പെടുന്ന പതിവ് മായാവതിക്കില്ലെങ്കിലും ഇപ്പോഴത്തെ സവിശേഷ സാഹചര്യത്തിൽ ജനതാപരിവാറുമായി സഖ്യത്തിലേർപ്പെടാൻ അവർ തയ്യാറായേക്കുമെന്നാണ് സൂചന.

