- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പട്‌ന: രാജ്യത്തു പടരുന്ന അസഹിഷ്ണുതയുടെ ഭാഗമായാണു ഹൈദരാബാദ് സർവകലാശാല വിദ്യാർത്ഥി രോഹിത് വെമുലയുടെ മരണമെന്നു ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. കടുത്ത വിവേചനത്തിന്റേയും അപമാനത്തിന്റേയും ഭാഗമായി ഒരു വിദ്യാർത്ഥിക്ക് ജീവനൊടുക്കിയത് രാജ്യത്ത് വലിയ ആശങ്കയുണ്ടാക്കുന്ന കാര്യമാണെന്നും നിതീഷ് പറഞ്ഞു. ഉദാരവത്കരണം ആരംഭിച്ച കാലത്ത് ശക്
പട്‌ന: രാജ്യത്തു പടരുന്ന അസഹിഷ്ണുതയുടെ ഭാഗമായാണു ഹൈദരാബാദ് സർവകലാശാല വിദ്യാർത്ഥി രോഹിത് വെമുലയുടെ മരണമെന്നു ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. കടുത്ത വിവേചനത്തിന്റേയും അപമാനത്തിന്റേയും ഭാഗമായി ഒരു വിദ്യാർത്ഥിക്ക് ജീവനൊടുക്കിയത് രാജ്യത്ത് വലിയ ആശങ്കയുണ്ടാക്കുന്ന കാര്യമാണെന്നും നിതീഷ് പറഞ്ഞു. ഉദാരവത്കരണം ആരംഭിച്ച കാലത്ത് ശക്തി പ്രാപിച്ച പ്രതിലോമ ശക്തികൾ രാജ്യത്ത് അസഹിഷ്ണുതയുടേതായ അന്തരീക്ഷം വളർത്തിയെടുത്തു. ഇത് രാജ്യത്തിന്റെ പുരോഗതിക്കും വളർച്ചയ്ക്കും വലിയ തടസമാണ്. രോഹിതിനെ ജീവനൊടുക്കാൻ പ്രേരിപ്പിച്ച കാരണങ്ങൾ സംബന്ധിച്ച് നിഷ്പക്ഷമായ അന്വേഷണം വേണമെന്നും നിതീഷ് കുമാർ ആവശ്യപ്പെട്ടു.
Next Story


