- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പട്‌ന: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിമർശനങ്ങൾക്ക് തിരിച്ചടിയുമായി ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. ബിഹാറിലെ 50 ലക്ഷം ജനങ്ങളുടെ ഡിഎൻഎ സാംപിളുകൾ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ചുകൊടുക്കുമെന്ന് നിതീഷ് കുമാർ ട്വിറ്ററിലൂടെ മറുപടി പറഞ്ഞു. സ്വന്തം നേട്ടത്തിനായി ബിജെപിയുമായുള്ള ബന്ധം ഉപേക്ഷിച്ച നിതീഷ്, തന്റെ സ്വഭാവം പിന്നെയ

പട്‌ന: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിമർശനങ്ങൾക്ക് തിരിച്ചടിയുമായി ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. ബിഹാറിലെ 50 ലക്ഷം ജനങ്ങളുടെ ഡിഎൻഎ സാംപിളുകൾ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ചുകൊടുക്കുമെന്ന് നിതീഷ് കുമാർ ട്വിറ്ററിലൂടെ മറുപടി പറഞ്ഞു.
സ്വന്തം നേട്ടത്തിനായി ബിജെപിയുമായുള്ള ബന്ധം ഉപേക്ഷിച്ച നിതീഷ്, തന്റെ സ്വഭാവം പിന്നെയും തുടർന്നു. ദലിതനായ ജീതൻ റാം മാഞ്ചിയോടും നിതീഷ് ഇത് ആവർത്തിച്ചു. ഈ സ്വഭാവം അദ്ദേഹത്തിന്റെ രാഷ്ട്രീയ ഡിഎൻഎ മൂലമാണെന്നും അതുകൊണ്ട് അദ്ദേഹത്തിന്റെ പ്രവൃത്തിയിൽ ഞാൻ തെറ്റുകാണുന്നില്ലെന്നായിരുന്നു മോദിയുടെ വിമർശനം.
ഇതിനു മറുപടിയായാണു നിതീഷ് ട്വീറ്റ് ചെയ്തത്. ഇതു ശബ്ദ് വാപ്പസി (പറഞ്ഞ വാക്കു പിൻവലിക്കുക) ക്യാംപെയിനാണ്. ഈ ക്യാംപെയിനിൽ കുറഞ്ഞത് 50 ലക്ഷം പേർ പങ്കെടുക്കുകയും അവരുടെ ഡിഎൻഎ സാംപിളുകൾ മോദിജിക്ക് അയച്ചുകൊടുക്കുമെന്നും നിതീഷ് കുമാർ ട്വിറ്ററിൽ അറിയിച്ചു.

