- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തമിഴ്താരം നിതീഷ് വീര അന്തരിച്ചു; നിര്യാണം കോവിഡ് ബാധയെത്തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ; പ്രേക്ഷക മനസ്സിൽ ഇടംനേടിയത് അസുരനിലെ വില്ലൻ വേഷത്തിലൂടെ

ചെന്നൈ: പ്രശസ്ത തമിഴ് നടൻ നിതിഷ് വീര അന്തരിച്ചു. കോവിഡ് ബാധിച്ച് ചെന്നൈയിലെ സ്വകാര്യാശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം. 45 വയസ്സായിരുന്നു.ധനുഷിന്റെ അസുരൻ എന്ന ചിത്രത്തിലെ വില്ലൻ വേഷത്തിലൂടെയാണ് നിതീഷ് പ്രേക്ഷകമനസ്സിൽ ഇടം നേടിയത്.
സെൽവരാഘവൻ ചിത്രം പുതുപേട്ടയിലൂടെയാണ് നിതിഷ് തമിഴകത്ത് തന്റെ വരവറിയിച്ചത്. മണി എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ നിതിഷ് അവതരിപ്പിച്ചത്. തുടർന്ന് രജീനീകാന്ത് ചിത്രം കാല, വെണ്ണിലാ കബഡി കുഴു, നേട്ര് ഇൻട്ര്, പാടൈ വീരൻ, പേരൻപ്, ഐരാ, നീയ 2 തുടങ്ങിയ ചിത്രങ്ങളിലും നിതിഷ് തന്റെ സാന്നിധ്യം അറിയിച്ചു.ഇതിൽ കാലയിലെ കഥാപാത്രവും നീതിഷിന് ആരാധാകരെ നേടിക്കൊടുത്തു.
വിജയ് സേതുപതിയും ശ്രുതി ഹാസനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ലാഭം എന്ന ചിത്രത്തിലും നിതീഷ് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.ഇതുതന്നെയാണ് താരത്തിന്റെ അവസാന ചിത്രവും.
നടന്റെ അപ്രതീക്ഷിത വിയോഗത്തിൽ ഞെട്ടിയിരിക്കുകയാണ് തമിഴ് സിനിമാലോകം. നിതീഷിന്റെ അകാലവിയോഗത്തിൽ സിനിമാപ്രവർത്തകരും ആരാധകരും അനുശോചനം രേഖപ്പെടുത്തി രംഗത്തെത്തി.


