- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദിനേശനും ശോഭയും വീണ്ടും വെള്ളിത്തിരയിലെത്തുന്നു; അവതരിപ്പിക്കുന്നത് നിവിൻ പോളിയും നയൻതാരയും; 'ലൗവ് ആക്ഷൻ ഡ്രാമ' എന്ന് സിനിമ ഒരുക്കുന്നത് ധ്യാൻ ശ്രീനിവാസൻ
ധ്യാൻ ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നിവിൻ പോളിയും നയൻതാരയും പ്രധാനവേഷത്തിലെത്തുന്നു. നടൻ അജു വർഗീസാണ് ചിത്രം നിർമ്മിക്കുന്നത്. 'ലൗവ് ആക്ഷൻ ഡ്രാമ' എന്നാണ് ചിത്രത്തിന്റെ പേര്. ദിനേശൻ എന്നാണ് നിവിന്റെ കഥാപാത്രത്തിന്റെ പേര്. ശോഭയെന്ന കഥാപാത്രമായാണ് നയൻതാരയെത്തുന്നത്. 1989 ൽ റീലീസ് ചെയ്ത ശ്രീനിവാസൻ സംവിധാനം ചെയ്ത വടക്കുനോക്കിയന്ത്രത്തിലെ കഥാപാത്രങ്ങളുടെ പേരാണിത്. എന്നാൽ വടക്ക് നോക്കിയന്ത്രവുമായി ചിത്രത്തിന് ബന്ധമുണ്ടോയെന്ന് ധ്യാൻ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ചെന്നൈ പശ്ചാത്തലമാക്കിയാണ് ചിത്രം ഒരുക്കുന്നത്. വിനീത് ശ്രീനിവാസൻ -നിവിൻ പോളി കൂട്ടുക്കെട്ടിലെത്തിയ തട്ടത്തിൻ മറയത്തിന്റെ അഞ്ചാം വാർഷികം ആഘോഷിക്കുന്ന ചടങ്ങിലാണ് ചിത്രത്തെക്കുറിച്ച് പ്രഖ്യാപിക്കുന്നത്. ചിത്രത്തിന്റെ കഥയും തിരക്കഥയും നിർവഹിക്കുന്നതും ധ്യാൻ ശ്രീനിവാസനാണ്.
ധ്യാൻ ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നിവിൻ പോളിയും നയൻതാരയും പ്രധാനവേഷത്തിലെത്തുന്നു. നടൻ അജു വർഗീസാണ് ചിത്രം നിർമ്മിക്കുന്നത്. 'ലൗവ് ആക്ഷൻ ഡ്രാമ' എന്നാണ് ചിത്രത്തിന്റെ പേര്.
ദിനേശൻ എന്നാണ് നിവിന്റെ കഥാപാത്രത്തിന്റെ പേര്. ശോഭയെന്ന കഥാപാത്രമായാണ് നയൻതാരയെത്തുന്നത്. 1989 ൽ റീലീസ് ചെയ്ത ശ്രീനിവാസൻ സംവിധാനം ചെയ്ത വടക്കുനോക്കിയന്ത്രത്തിലെ കഥാപാത്രങ്ങളുടെ പേരാണിത്. എന്നാൽ വടക്ക് നോക്കിയന്ത്രവുമായി ചിത്രത്തിന് ബന്ധമുണ്ടോയെന്ന് ധ്യാൻ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ചെന്നൈ പശ്ചാത്തലമാക്കിയാണ് ചിത്രം ഒരുക്കുന്നത്.
വിനീത് ശ്രീനിവാസൻ -നിവിൻ പോളി കൂട്ടുക്കെട്ടിലെത്തിയ തട്ടത്തിൻ മറയത്തിന്റെ അഞ്ചാം വാർഷികം ആഘോഷിക്കുന്ന ചടങ്ങിലാണ് ചിത്രത്തെക്കുറിച്ച് പ്രഖ്യാപിക്കുന്നത്. ചിത്രത്തിന്റെ കഥയും തിരക്കഥയും നിർവഹിക്കുന്നതും ധ്യാൻ ശ്രീനിവാസനാണ്.
Next Story