തിരുവനന്തപുരം: മുൻവിധികളെയും കണക്കുകൂട്ടലുകളെയും തെറ്റിച്ച് 2014ലെ സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. മലയാള സിനിമയിലെ പുതിയ തരംഗമായി മാറിയ നിവിൻ പോളിക്കാണ് മികച്ച നടനുള്ള അവാർഡ്. മൈ ലൈഫ് പാർട്‌നർ എന്ന സിനിമയിലെ അഭിനയത്തിന് സുദേവ് നായരും മികച്ച നടനുള്ള പുരസ്‌ക്കാരം നിവിൻപോളിക്കൊപ്പം പങ്കുവച്ചു. മികച്ച നടിക്കുള്ള പുരസ്‌ക്കാരം നിവിൻപോളിയുടെ ഹിറ്റ് സിനിമകളിലെ നായികയായ നസ്രിയ നസിമാണ് മികച്ച നടി.

ജയരാജ് സംവിധാനം ചെയ്ത ഒറ്റാൽ ആണ് മികച്ച ചിത്രം. ജയരാജ് സംവിധാനം ചെയ്ത് 2015ൽ പുറത്തിറങ്ങാനിരിക്കുന്ന ഒരു മലയാള ചലച്ചിത്രമാണ് ഒറ്റാൽ. 2014ലെ ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളിൽ മികച്ച പരിസ്ഥിതി ചിത്രത്തിനുള്ള പുരസ്‌കാരവും, മികച്ച അവലംബിത തിരക്കഥക്കുള്ള പുരസ്‌കാരവും ഈ ചിത്രത്തിനു ലഭിച്ചിരുന്നു. ആന്റൺ ചെക്കൊവിന്റെ 'വാങ്കാ' എന്ന ചെറുകഥയുടെ ചലച്ചിത്രാവിഷ്‌കാരമാണ് ഈ ചിത്രം. മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിലാണ് പുരസ്‌ക്കാരങ്ങൽ പ്രഖ്യാപിച്ചത്.

ഒരാൾപൊക്കം ഒരുക്കിയ സനൽകുമാർ ശശിധരൻ ആണ് മികച്ച സംവിധായകൻ. മികച്ച നടനുള്ള പുരസ്‌കാരം നിവിൻ പോളിയും സുദേവ് നായരും പങ്കിട്ടു. 1983യിലെ പ്രകടനത്തിനാണ് നിവിൻ പോളിക്ക് അവാർഡ് നേടിക്കൊടുത്തുത്. മൈ ലൈഫ് പാർട്ണറിലെ അഭിനയത്തിനാണ് സുദേവിന് പുരസ്‌കാരം. ഓം ശാന്തി ഓശാനയും ബാംഗ്ലൂർ ഡേയ്‌സും ആണ് നസ്‌റിയയെ പുരസ്‌കാരത്തിന് അർഹനാക്കിയത്.

മികച്ച സ്വഭാവനടനായി അനൂപ് മേനോനെയാണ് തിരഞ്ഞെടുത്തത്. 1983, വിക്രമാദിത്യൻ എന്നി സിനിമകളിലെ പ്രകടനമാണ് അനൂപ് മേനോന് പുരസ്‌ക്കാരം നേടിക്കൊടുത്തത്. സ്വഭാവനടി സേതുലക്ഷ്മി. മാസ്റ്റർ അദ്വൈത് ബാലനടനും അന്ന ഫാത്തിമ ബാലനടിയും. സിദ്ധാർഥ് ശിവ കഥാകൃത്ത് (ഐൻ).

തിരക്കഥാകൃത്ത് അഞ്ജലി മേനോൻ (ബാംഗഌർ ഡേയ്‌സ്), അവലംബിത തിരക്കഥ രഞ്ജിത്, സംഗീതസംവിധായകൻ രമേശ് നാരായണൻ, പശ്ചാത്തലസംഗീതം ബിജിപാൽ യേശുദാസ് മികച്ച പിന്നണിഗായകൻ, ശ്രേയ ഘോഷാൽ ഗായിക, ചിത്രസംയോജകൻ ലിജോ പോൾ, കലാസംവിധായകൻ ഇന്ദുലാലാണ്.

വിവിധ പുരസ്‌കാരങ്ങൾക്കായി 70 സിനിമകളാണ് ജോൺ പോൾ അധ്യക്ഷനായ ജൂറിക്ക് മുൻപിലെത്തിയത്. സംവിധായകരായ ഭദ്രൻ, സുരേഷ് ഉണ്ണിത്താൻ, ബാലു കിരിയത്ത്, എഡിറ്റർ ജി.മുരളി, സംഗീത സംവിധായകൻ രാജാമണി, ശബ്ദലേഖകൻ രഞ്ജിത്ത്, ഛായാഗ്രാഹകൻ സണ്ണി ജോസഫ്, നിർമ്മാതാവ് എംഎം ഹംസ എന്നിവരാണ് മറ്റു ജൂറി അംഗങ്ങൾ. ചലച്ചിത്രരംഗവുമായി ബന്ധപ്പെട്ട രചനകൾ സതീഷ് ബാബു പയ്യന്നൂരിന്റെ നേതൃത്വത്തിലുള്ള ജൂറിയാണ് വിലയിരുത്തിയത്.

അതേസമയം അവാർഡിന് എത്തിയ ഭൂരിപക്ഷം സിനിമകൾക്കും നിലവാരമില്ലെന്ന് ജൂറി ചെയർമാൻ ജോൺ പോൾ പ്രതികരിച്ചു. അടുത്ത വർഷം മുതൽ ഓരോ സിനിമയും മാസാമാസങ്ങളിൽ വിലയിരുത്താനാണ് പ്രത്യേക സമിതി വേണമെന്ന് ജൂറി ചെയർമാൻ പ്രതികരിച്ചു.

പുരസ്‌ക്കാര ജേതാക്കൾ ഇവരാണ്:

  • മികച്ച ചിത്രം- ഒറ്റാൽ
  • മികച്ച രണ്ടാമത്തെ ചിത്രം- ലൈഫ് പാർടണർ
  • മികച്ച സംവിധായകൻ -സനൽ കുമാർ ശശിധരൻ (ഒരാൾ പൊക്കം)
  • മികച്ച നടൻ- നിവിൻ പോളി (1983, ബാംഗ്ലൂർ ഡേയ്‌സ്!), സുദേവ് നായർ
  • മികച്ച നടി നസ്രിയ (ബാംഗ്ലൂർ ഡേയ്‌സ്, ഓം ശാന്തി ഓശാന)
  • മികച്ച സ്വഭാവ നടൻ അനൂപ് മേനോൻ
  • മികച്ച സ്വഭാവ നടി സേതു ലക്ഷ്മി ( ഹൗ ഓൾഡ് ആർ യു)
  • ബാലതാരം (ആൺ) മാസ്റ്റർ അദ്വൈത് (അങ്കൂരം)
  • ബാലതാരം (പെൺ) അന്നാ ഫാത്തിമ (രണ്ടു പെൺകുട്ടികൾ)
  • കഥാകൃത്ത് സിദ്ധാർത്ഥ് ശിവ (ഐൻ)
  • മികച്ച ഛായാഗ്രാഹകൻ അമൽ നീരദ് (ഇയ്യോബിന്റെ പുസ്തകം)
  • മികച്ച അവലംബിത തിരക്കഥ രഞ്ജിത് (ഞാൻ)
  • ഗാനരചന ഒ എസ് ഉണ്ണിക്കൃഷ്ണൻ (ലസാഗു)
  • സംഗീതസംവിധായകന്- രമേശ് നാരായണൻ
  • മികച്ച പശ്ചാത്തല സംഗീതം ബിജിപാൽ
  • മികച്ച ഗായകൻ യേശുദാസ്
  • മികച്ച ഗായിക ശ്രേയാ ഘോഷാൽ
  • മികച്ച ശബ്ദ മിശ്രണം ഹരികുമാർ
  • മികച്ച ശബ്ദ ഡിസൈനർ തപസ് നായക്
  • മികച്ച ഡബ്ബിങ് ആർട്ടിസ്റ്റ് ഹരിശാന്ത് ശരൺ
  • മികച്ച വസ്ത്രാലങ്കാരം സമീറ സനീഷ
  • മികച്ച തിരക്കഥാകൃത്ത് അഞ്ജലി മേനോൻ (ബാംഗ്ലൂർ ഡേയ്!സ്)
  • കലാമൂല്യമുള്ള ജനപ്രിയ സിനിമ ഓം ശാന്തി ഓശാന
  • മികച്ച നവാഗത സംവിധായകൻ അബ്രിദ് ഷൈൻ
  • പ്രത്യേക ജൂറി അവാർഡ് പ്രതാപ് പോത്തൻ
  • മികച്ച പ്രോസസിങ് ലാബ്/കളറിസ്റ്റ്: രംഗനാഥൻ (ഇയ്യോബിന്റെ പുസ്തകം)
  • മികച്ച ഡബ്ബിങ് ആർട്ടിസ്റ്റ് (പെൺ): മിമ്മി മറിയം ജോർജ് ( മുന്നറിയിപ്പ്)
  • മികച്ച മേക്കപ്പ്മാൻ: മനോജ് അങ്കമാലി (ഇയ്യോബിന്റെ പുസ്തകം