- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'അഞ്ഞൂറാ'നായി പകർന്നാടാൻ നിവിൻ പോളി; തുറന്നുപറച്ചിലുകളിലൂടെ സമൂഹത്തെ ഞെട്ടിച്ച നാടകാചാര്യനെ അഭ്രപാളികളിലെത്തിക്കുന്നത് രാജീവ് രവി; സിനിമ പ്രഖ്യാപിച്ചത് നിവിന്റെ പിറന്നാളിന്
നാടകാചാര്യൻ എൻ.എൻ.പിള്ളയുടെ ജീവിതം അഭ്രപാളികളിലേക്ക്. എൻ.നാരായണപിള്ള എന്ന എൻ.എൻ.പിള്ളയുടെ' 'ഞാൻ എന്ന ആത്മകഥയെ ആധാരമാക്കിയാണ് സിനിമ തയ്യാറാക്കുന്നത്. കമ്മട്ടിപ്പാടത്തിന് ശേഷം ഛായാഗ്രാഹകനും, സംവിധായകനുമായി രാജീവ് രവിയാണ് നാടകാചാര്യന്റെ ജീവിതം സ്‌ക്രീനിലെത്തിക്കുന്നത്.നിവിൻ പോളിയാണ് ചിത്രത്തിൽ നായകനാവുന്നത്. നിവിൻ പോളിയുടെ പിറന്നാൾ ദിനമായിരുന്ന ബുധനാഴ്ചയാണ് രാജീവ് രവി പദ്ധതി പ്രഖ്യാപിച്ചത്. അമൽ നീരദ് ചിത്രം 'ഇയ്യോബിന്റെ പുസ്തക'ത്തിന് രചന നിർവ്വഹിച്ച ഗോപൻ ചിദംബരമാണ് രാജീവ് രവി ചിത്രത്തിനും തിരക്കഥയൊരുക്കുക. ഇ4 എന്റർടെയ്ന്മെന്റ്‌സ് നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം മധു നീലകണ്ഠൻ. ചിത്രീകരണം അടുത്ത വർഷം ആരംഭിക്കും. തുറന്നുപറച്ചിലുകളുടെ പേരിൽ ഏറെ ശ്രദ്ധിക്കപ്പെട്ട ആത്മകഥയാണ് എൻ.എൻ.പിള്ളയുടെ 'ഞാൻ'. 28 നാടകങ്ങളും 21 ഏകാങ്കനാടകങ്ങളും രണ്ട് നാടക പഠനങ്ങളും അദ്ദേഹം എഴുതിയിട്ടുണ്ട്. 1991ൽ സിദ്ദിഖ് ലാൽ സംവിധാനം ചെയ്ത ഗോഡ്ഫാദർ എന്ന സിനിമയിൽ അഞ്ഞൂറാൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് സിനിമയിലേ
നാടകാചാര്യൻ എൻ.എൻ.പിള്ളയുടെ ജീവിതം അഭ്രപാളികളിലേക്ക്. എൻ.നാരായണപിള്ള എന്ന എൻ.എൻ.പിള്ളയുടെ' 'ഞാൻ എന്ന ആത്മകഥയെ ആധാരമാക്കിയാണ് സിനിമ തയ്യാറാക്കുന്നത്. കമ്മട്ടിപ്പാടത്തിന് ശേഷം ഛായാഗ്രാഹകനും, സംവിധായകനുമായി രാജീവ് രവിയാണ് നാടകാചാര്യന്റെ ജീവിതം സ്‌ക്രീനിലെത്തിക്കുന്നത്.നിവിൻ പോളിയാണ് ചിത്രത്തിൽ നായകനാവുന്നത്. നിവിൻ പോളിയുടെ പിറന്നാൾ ദിനമായിരുന്ന ബുധനാഴ്ചയാണ് രാജീവ് രവി പദ്ധതി പ്രഖ്യാപിച്ചത്.
അമൽ നീരദ് ചിത്രം 'ഇയ്യോബിന്റെ പുസ്തക'ത്തിന് രചന നിർവ്വഹിച്ച ഗോപൻ ചിദംബരമാണ് രാജീവ് രവി ചിത്രത്തിനും തിരക്കഥയൊരുക്കുക. ഇ4 എന്റർടെയ്ന്മെന്റ്‌സ് നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം മധു നീലകണ്ഠൻ. ചിത്രീകരണം അടുത്ത വർഷം ആരംഭിക്കും.
തുറന്നുപറച്ചിലുകളുടെ പേരിൽ ഏറെ ശ്രദ്ധിക്കപ്പെട്ട ആത്മകഥയാണ് എൻ.എൻ.പിള്ളയുടെ 'ഞാൻ'. 28 നാടകങ്ങളും 21 ഏകാങ്കനാടകങ്ങളും രണ്ട് നാടക പഠനങ്ങളും അദ്ദേഹം എഴുതിയിട്ടുണ്ട്.
1991ൽ സിദ്ദിഖ് ലാൽ സംവിധാനം ചെയ്ത ഗോഡ്ഫാദർ എന്ന സിനിമയിൽ അഞ്ഞൂറാൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് സിനിമയിലേയ്‌ക്കെത്തിയത്. ആ ഒറ്റ കഥാപാത്രത്തിലൂടെ മലയാളികൾക്കദ്ദേഹം അഞ്ഞൂറാനായി മാറി. നടൻ വിജയരാഘവനാണ് മകൻ. 1995 നവംബർ 15ന് അദ്ദേഹം അന്തരിച്ചു.