- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിവിൻ പോളി ദിലീപ് ക്യാമ്പിൽ; കമ്മാര സംഭവത്തിന്റെ ഓഡിയോ ലോഞ്ചിന് എത്തിയതോടെ ചേരി മാറിയോ എന്ന് ചോദിച്ച് സിനിമാലോകം
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപ് പ്രതിയായെങ്കിലും മലയാള സിനിമാ ലോകത്ത് ദിലീപിന്റെ സ്വാധീനത്തിന് കുറവ് വന്നിട്ടെന്ന് തെളിയിക്കുന്നതായിരുന്നു കഴിഞ്ഞ ദിവസത്തെ സംഭവം.പുതിയ ചിത്രമായ കമ്മാരസംഭവത്തിന്റെ ഓഡിയോ ലോഞ്ചാണ് വേദി. കേസ് വന്നപ്പോൾ, ദിലീപ വിരുദ്ധ ചേരിയിൽ നിൽക്കുന്ന പൃഥ്വിരാജ്, നിവിൻ പോളി, ആസിഫ് അലി, കുഞ്ചാക്കോ ബോബൻ എന്നിവർ നടിക്കൊപ്പമാണ് നിലയുറപ്പിച്ചത്.എന്നാൽ കമ്മാരസംഭവത്തിന്റെ ഓഡിയോ ലോഞ്ചിന് നിവിൻ പോളി എത്തിയതോടെ ഈ വാദം പൊളിഞ്ഞു. സംവിധായകൻ ജോഷി, വൈശാഖ് , അരുൺ ഗോപി, ബ്ലസി, ലാൽജോസ്, സിദ്ദിഖ്, താരങ്ങളായ സണ്ണി വെയിൻ , സിദ്ധാർത്ഥ്, നമിത പ്രമോദ്, ശ്വേത മേനോൻ , മുരളി ഗോപി തുടങ്ങിയവരും ചടങ്ങിലുണ്ടായിരുന്നു. സിനിമാലോകത്തു ദിലീപ് ഇപ്പോഴും ശക്തനാണ് എന്ന് തെളിയിരിക്കുന്നതായിരുന്നു ചടങ്ങ്. ആത്മ വിശ്വാസത്തോടെ സ്വയം നായീകരിക്കാനും മാധ്യമങ്ങളെ കുറ്റപ്പെടുത്താനും ദിലീപ് ശ്രദ്ധിച്ചു. ്തന്റെ ബിഗ് ബജറ്റ് സിനിമയായ കായകുളം കൊച്ചുണ്ണിയുടെ ഭാവിക്കും ദിലീപ് അനുകൂലികളുടെ പിന്തുണ നിവിൻ പോളിക്ക് ആവശ്യമാണ്.അതാ
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപ് പ്രതിയായെങ്കിലും മലയാള സിനിമാ ലോകത്ത് ദിലീപിന്റെ സ്വാധീനത്തിന് കുറവ് വന്നിട്ടെന്ന് തെളിയിക്കുന്നതായിരുന്നു കഴിഞ്ഞ ദിവസത്തെ സംഭവം.പുതിയ ചിത്രമായ കമ്മാരസംഭവത്തിന്റെ ഓഡിയോ ലോഞ്ചാണ് വേദി. കേസ് വന്നപ്പോൾ, ദിലീപ വിരുദ്ധ ചേരിയിൽ നിൽക്കുന്ന പൃഥ്വിരാജ്, നിവിൻ പോളി, ആസിഫ് അലി, കുഞ്ചാക്കോ ബോബൻ എന്നിവർ നടിക്കൊപ്പമാണ് നിലയുറപ്പിച്ചത്.എന്നാൽ കമ്മാരസംഭവത്തിന്റെ ഓഡിയോ ലോഞ്ചിന് നിവിൻ പോളി എത്തിയതോടെ ഈ വാദം പൊളിഞ്ഞു.
സംവിധായകൻ ജോഷി, വൈശാഖ് , അരുൺ ഗോപി, ബ്ലസി, ലാൽജോസ്, സിദ്ദിഖ്, താരങ്ങളായ സണ്ണി വെയിൻ , സിദ്ധാർത്ഥ്, നമിത പ്രമോദ്, ശ്വേത മേനോൻ , മുരളി ഗോപി തുടങ്ങിയവരും ചടങ്ങിലുണ്ടായിരുന്നു. സിനിമാലോകത്തു ദിലീപ് ഇപ്പോഴും ശക്തനാണ് എന്ന് തെളിയിരിക്കുന്നതായിരുന്നു ചടങ്ങ്. ആത്മ വിശ്വാസത്തോടെ സ്വയം നായീകരിക്കാനും മാധ്യമങ്ങളെ കുറ്റപ്പെടുത്താനും ദിലീപ് ശ്രദ്ധിച്ചു.
്തന്റെ ബിഗ് ബജറ്റ് സിനിമയായ കായകുളം കൊച്ചുണ്ണിയുടെ ഭാവിക്കും ദിലീപ് അനുകൂലികളുടെ പിന്തുണ നിവിൻ പോളിക്ക് ആവശ്യമാണ്.അതാണ് നിവിൻ പോളിയുടെ സാന്നിധ്യത്തിന് കാരണമായി പറയപ്പെടുന്നത്.
ചിത്രീകരണവും ഡബ്ബിംഗും പൂർത്തിയാക്കിയ കമ്മാര സംഭവത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികളാണ് ഇപ്പോൾ നടക്കുന്നത്. ഈ വിഷുവിന് ചിത്രം തിയേറ്ററുകളിലേക്കെത്തുമെന്നാണ് അണിയറപ്രവർത്തകർ അറിയിച്ചിട്ടുള്ളത്. സെൻസറിങ് പൂർത്തിയാവാതെ ചിത്രത്തിന്റെ കൃത്യമായ ഡേറ്റ് പുറത്തുവിടാനാവില്ലെന്ന് ദിലീപ് വ്യക്തമാക്കിയിരുന്നു.