ഞ്ജു വാര്യരെയും നിവിൻ പോളിയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി സന്തോഷ് ശിവൻ സംവിധാനം ചെയ്യാനിരുന്ന ചിത്രത്തിൽ നിന്നും നിവിൻ പിന്മാറിയ വാർത്ത കുറച്ച് നാൾ മുമ്പ് പുറത്ത് വന്നിരുന്നു. നിവിന് കണ്ണിന് ബാധിച്ച അസുഖം മൂലം കുറച്ച് നാൾ ഇടവേള എടുക്കുന്നുവെന്നും അതിനാൽ ചിത്രം ഉപേക്ഷിച്ചുവെന്നുമാണ് പുറത്ത് വന്ന റിപ്പോർട്ട്. എന്നാൽ നിവിന്റെ പിന്മാറ്റത്തിന് പിന്നിൽ മറ്റ് ചില കാരണങ്ങളാണെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്.

ഒരു സ്ത്രീ പക്ഷ സിനിമ ആയതുകൊണ്ടാണത്രെ നിവിൻ പിന്മാറിയത്.നിവിന്റെ കഥാപാത്രത്തിന് വേണ്ടത്ര പ്രാധാന്യമില്ലാത്തതും കാരണമായി പറയുന്നു.തുടർച്ചയായി ഹിറ്റു ചിത്രങ്ങളൊരുക്കി മേഖലയിൽ ചുവടുറപ്പിച്ചശേഷം മഞ്ജുവിന്റെ പുതിയ ചിത്രത്തിൽ സഹതാരമായി തള്ളപ്പെടുന്നത് താരം ഇഷ്ടപ്പെടുന്നില്ലത്രെ.എന്നാൽ ഇത്തരം ആരോപണങ്ങൾ വെറും തെറ്റാണെന്ന വാദവുമായി താരത്തിന്റെ ആരാധകരും രംഗത്തെത്തിയിട്ടുണ്ട്.

ഇത്തരമൊരു ചിന്ത നിവിന്റെ മനസിൽ ഉണ്ടായിരുന്നുവെങ്കിൽ മുമ്പ് 'മിലി' എന്ന ചിത്രത്തിൽ താരം അഭിനയിക്കില്ലായിരുന്നുവെന്നും ആരാധകർ വാദിക്കുന്നു. അതേസമയം തുടർച്ചയായി ഹിറ്റുകൾ പിറന്നതോടെ താരത്തിന് ഡേറ്റ് ഇല്ലാതായതാണ് മഞ്ജുവിനൊപ്പമുള്ള ചിത്രം ഉപേക്ഷിക്കാൻ പ്രേരിപ്പിച്ചതെന്നും റിപ്പോർട്ടുകളുണ്ട്.