കൊച്ചി: മലയാള സിനിമയിലെ പുതിയ സെൻസേഷനാണ് നിവിൻ പോളി എന്ന കാര്യത്തിൽ അധികമാർക്കും സംശയമുണ്ടാകില്ല. സൂപ്പർ താര പദവിയിലേക്കാണ് താരത്തിന്റെ പോക്കെന്ന് പൊതുവേ പറയുമ്പോഴും വിനയാന്വിതനാകുകയാണ് നിവിൻ. തനിക്ക് സൂപ്പർതാര പദവി ചേരില്ലെന്നാണ് അദ്ദേഹം പറയുന്നത്. കിട്ടുന്ന സിനിമകൾ വിജയിപ്പിക്കാൻ പരമാവധി ശ്രമിക്കാറുണ്ടെന്നെന്നു മാത്രമാണ് നിവിൻ ഇതേക്കുറിച്ച് പറയുന്നത്.

കിട്ടുന്ന സിനിമകൾ വിജയിപ്പിക്കാൻ ശ്രമിക്കുന്ന സാധാ ഒരു നടനാണു താൻ. തുടങ്ങിട്ടേ ഉള്ളു, തെളിയിക്കാൻ ഇനിയും ഒരുപാടുണ്ട്. അഭിനയിച്ചു കൊണ്ടിരിക്കുമ്പോൾ ബിസിനസ് തുടങ്ങാൻ പോയാൽ എല്ലാം പോകും. ഒന്നിനും പിന്നെ നിലനിൽപ്പുണ്ടാകില്ല എന്നും നിവിൻ പോളി പറഞ്ഞു.

രണ്ടു പടങ്ങൾ ഹിറ്റാകുമ്പോഴേയ്ക്കും രണ്ടു കോടിയുടെ വണ്ടി വാങ്ങുന്നവരെ കണ്ടിട്ടുണ്ട്. പിന്നീട് ഈ കടം വീട്ടാൻ കിട്ടുന്ന പടങ്ങളിൽ എല്ലാം കയറി അഭിനയിക്കേണ്ടി വരും. അതോടെ നല്ല ചിത്രങ്ങൾ കിട്ടാതാകുമെന്നു നിവിൻ പറയുന്നു. പ്രമുഖ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണു നിവിൻ ഇക്കാര്യം പറഞ്ഞത്. കഴിഞ്ഞ ദിവസം നിവിൻ പോളിക്കെതിരെ ഒരു സിനിമ വാരിക എഴുതിയത് ഏറെ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു.