സംവിധായകൻ അനുര മത്തായിയുടെ പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. ആഘോഷത്തിൽ പങ്കെടുക്കാനെത്തിയവർക്കൊപ്പം താരമായിരിക്കുകയാണ് നിവിന്റെ കുഞ്ഞ് ട്രീസ.

നിവിനും കുടുംബവും, പാർവതി, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകൾ അച്ചു ഉമ്മനും കുടുംബവും, നടനും അവതാരകനുമായ മിഥുൻ രമേശും കുടുംബവും എന്നിവരാണ് ദുബൈയിൽ ബെർത്ത് ഡേ ഡിന്നറിൽ പങ്കെടുത്തത്. നിവിനൊപ്പം കുടൂംബവും ഉണ്ടായിരുന്നു. അതിഥികളിൽ താരമായത് നിവിന്റെ രണ്ടാമത്തെ കുഞ്ഞ് റോസ് ട്രീസയായിരുന്നു.

ആദ്യമായാണ് കുഞ്ഞു ട്രീസയുടെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ തരംഗമാവുന്നത്.കഴിഞ്ഞ മെയ്‌ 25 നാണ് റോസ് ട്രീസ ജനിച്ചത്. ജനനശേഷം ആദ്യമായി മകൾക്ക് മിനി കൂപ്പർ എസ് കാറാണ് നിവിൻ പോളി സമ്മാനിച്ചത്. നിവിന്റെയും റിന്നയുടെയും മൂത്ത മകൻ ദാവീദ് പോളി 2012 ലാണ് ജനിച്ചത്.