- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിവിന്റെ നായിക കാമാത്തിപ്പുരയിൽ; ലൈംഗിക തൊഴിലാളികളുടെ കൂടെ താമസം; അവിടെയുള്ള സ്ത്രീകൾ അങ്ങേയറ്റം സ്നേഹമുള്ളവരും നന്മയുള്ളവരും; കാമാത്തിപ്പുരയിലെ നിമിഷങ്ങൾ തുറന്ന് പറഞ്ഞ് മൂത്തോനിലെ നായിക
മുംബൈ: സിനിമയിൽ ഇന്ന് പാട്ടിൽ മാത്രം വന്നു പോകുന്ന നായികമാരുടെ കാലം കുറച്ച് വർഷങ്ങൾ മാത്രമാണ്. നല്ല നടിയെന്ന പേര് സ്വന്തമാക്കാൻ കഴുകയാണ് ഓരോ നായികമാരുടേയും ലക്ഷ്യം. അതിനായി മികച്ച കഥാപാത്രങ്ങൾ തേടി വന്നാൽ അതിനെ മികച്ചതാക്കാൻ ഓരോ നായികമാരും പല വഴികളാണ് സ്വീകരിക്കുന്നത്. ഇത്തരത്തിൽ തന്റെ കഥാപാത്ര പൂർണ്ണതക്കായി ഏതറ്റവും പോകാൻ തയ്യാറായ ഒരു നായികയുടെ വെളിപ്പെടുത്തൽ ചലച്ചിത്ര ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. കഥാപാത്രത്തിന്റെ പൂർണ്ണകതക്കായി മൂത്തോനിലെ നായിക ശോഭിത ധുലിപല പോയത് കാമാട്ടിപ്പുരയിലേയ്ക്കാണ്. വെറുതെ സന്ദർശിച്ചു മടങ്ങാതെ മണിക്കൂറുകളോളം അവിടുത്തെ ലൈംഗിക തൊഴിലാളികളുമായി സംസാരിക്കുകയും അവരുടെ ജീവിത സാഹചര്യങ്ങൾ മനസ്സിലാക്കുകയുമാണ് ഇവർ ചെയ്തത്. 'ഒട്ടും പ്രതീക്ഷിക്കാതെ കൈവന്ന കഥാപാത്രമാണ് മൂത്തോനിലേത്. ലോകത്തെ ഏറ്റവും വലിയ ലൈംഗികതെരുവുകളിൽ ഒന്നായ കാമാത്തിപ്പുരയിലെ തന്റേടിയായ ഒരു സ്ത്രീയെയാണ് ഞാൻ അവതരിപ്പിക്കുന്നത്. ഗറില്ല സ്റ്റൈൽ ചിത്രീകരണമായിരുന്നു ഏറെയും. ചിലപ്പോൾ ഇരുപത് മണിക്കൂറ് വരെ നീണ്ടു
മുംബൈ: സിനിമയിൽ ഇന്ന് പാട്ടിൽ മാത്രം വന്നു പോകുന്ന നായികമാരുടെ കാലം കുറച്ച് വർഷങ്ങൾ മാത്രമാണ്. നല്ല നടിയെന്ന പേര് സ്വന്തമാക്കാൻ കഴുകയാണ് ഓരോ നായികമാരുടേയും ലക്ഷ്യം. അതിനായി മികച്ച കഥാപാത്രങ്ങൾ തേടി വന്നാൽ അതിനെ മികച്ചതാക്കാൻ ഓരോ നായികമാരും പല വഴികളാണ് സ്വീകരിക്കുന്നത്. ഇത്തരത്തിൽ തന്റെ കഥാപാത്ര പൂർണ്ണതക്കായി ഏതറ്റവും പോകാൻ തയ്യാറായ ഒരു നായികയുടെ വെളിപ്പെടുത്തൽ ചലച്ചിത്ര ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്.
കഥാപാത്രത്തിന്റെ പൂർണ്ണകതക്കായി മൂത്തോനിലെ നായിക ശോഭിത ധുലിപല പോയത് കാമാട്ടിപ്പുരയിലേയ്ക്കാണ്. വെറുതെ സന്ദർശിച്ചു മടങ്ങാതെ മണിക്കൂറുകളോളം അവിടുത്തെ ലൈംഗിക തൊഴിലാളികളുമായി സംസാരിക്കുകയും അവരുടെ ജീവിത സാഹചര്യങ്ങൾ മനസ്സിലാക്കുകയുമാണ് ഇവർ ചെയ്തത്.
'ഒട്ടും പ്രതീക്ഷിക്കാതെ കൈവന്ന കഥാപാത്രമാണ് മൂത്തോനിലേത്. ലോകത്തെ ഏറ്റവും വലിയ ലൈംഗികതെരുവുകളിൽ ഒന്നായ കാമാത്തിപ്പുരയിലെ തന്റേടിയായ ഒരു സ്ത്രീയെയാണ് ഞാൻ അവതരിപ്പിക്കുന്നത്. ഗറില്ല സ്റ്റൈൽ ചിത്രീകരണമായിരുന്നു ഏറെയും. ചിലപ്പോൾ ഇരുപത് മണിക്കൂറ് വരെ നീണ്ടുനിന്നു ചിത്രീകരണം. അവിടുത്തെ സ്ത്രീകളുമായെല്ലാം ഞാൻ സംസാരിച്ചു. ഒരു ദിവസം അവരുടെ ഇടുങ്ങിയ കൊച്ചുമുറിയിൽ താമസിക്കുകയും ചെയ്തു. തൊഴിലിന്റെയും ജാതിയുടെയും നിറത്തിന്റെയുമെല്ലാം അടിസ്ഥാനത്തിൽ ആളുകളെ വേർതിരിക്കുന്ന ഒരു പതിവുണ്ട് ഇന്ത്യയിൽ. എന്നാൽ, ഭീതിദത്തവും ദയനീയവുമായ ജീവതം നയിക്കുമ്പോഴും കാമാത്തിപ്പുരയിലെ സ്ത്രീകൾ അങ്ങേയറ്റം സ്നേഹമുള്ളവരും നന്മയുള്ളവരുമാണെന്നാണ് ശോഭിത പറയുന്നത്.
സത്യത്തിൽ എന്റെ കണ്ണ് തുറപ്പിക്കുന്നതായിരുന്നു അവിടുത്തെ ജീവിതാനുഭവമെന്നും ' ഒരു ഇരുപത്തിനാലുകാരിയെ സംബന്ധിച്ചിടത്തോളം ഒരുപാട് അറിവുകൾ പകരുന്നൊരു അനുഭവമായിരുന്നു. യാഥാർഥ്യങ്ങളുടെ നേർചിത്രമായ ഇത്തരമൊരു വേഷം ചെയ്യാൻ കഴിഞ്ഞതും ഇതുപോലുള്ള വെല്ലുവിളികൾ അനുഭവിക്കാനായതും എന്നെ സംബന്ധിച്ചിടത്തോളം വലിയൊരു അനുഭവമാണ്. ഇതുപോലൊരു പ്രോജക്ടിൽ ഇത്തരമൊരു ടീമിനൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞതിന് അങ്ങേയറ്റം കടപ്പാടുണ്ട് എനിക്കെന്നും -ശോഭിത പറയുന്നു.
നിവിൻ പോളിയെ നായകനാക്കി ഗീതു മോഹൻദാസ് ഒരുക്കുന്ന ചിത്രമാണ് മൂത്തോൻ.ലക്ഷദ്വീപിൽ നിന്നും തന്റെ സഹോദരനെ അന്വേഷിച്ച് പോകുന്ന ഒരു യുവാവിന്റെ കഥ പറയുന്ന ചിത്രമാണിത്. രമൺ രാഘവ് 2.0 ആയിരുന്നു ശോഭിതയുടെ സിനിമാ ആരങ്ങേറ്റം. ഭർത്താവും സംവിധായകനുമായ രാജീവ് രവിയാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. അനുരാഗ് കശ്യപിന്റേതാണ് തിരക്കഥ. ചിത്രം അടുത്ത വർഷം തിയേറ്ററുകളിലെത്തും.