- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചായം അടർന്ന ചുമരിന്റെ പശ്ചാത്തലത്തിൽ മുഷ്ടി ഉയർത്തി നിൽക്കുന്ന സഖാവായി നിവിൻ പോളി; സിദ്ധാർത്ഥ് ശിവ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി
നിവിൻ പോളിയെ നായകനാക്കി സിദ്ധാർത്ഥ് ശിവ സംവിധാനം ചെയ്യുന്ന സഖാവ് എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. നായകൻ നിവിൻ പോളിയാണ് ഫസ്റ്റ് ലുക്ക് പോസ്റ്റർ തന്റെ ഫേസ്‌ബുക്ക് പേജിലൂടെ പുറത്ത് വിട്ടത്. അടുത്ത മാർച്ചിൽ ചിത്രം തീയറ്ററുകളിലെത്തും. ചായം അടർന്ന ചുമരിന്റെ പശ്ചാത്തലത്തിൽ മുഷ്ടി ഉയർത്തി നിൽക്കുന്ന നായക കഥാപാത്രത്തെ പരിചയപ്പെടുത്തിയാണ് സിനിമയുടെ ഫസ്റ്റ് ലുക്ക്.യുവ രാഷ്ട്രീയ നേതാവിന്റെ വേഷത്തിലാണ് നിവിൻ പോളി അഭിനയിക്കുന്നത്. ജേക്കബിന്റെ സ്വർഗരാജ്യം എന്ന ചിത്രത്തിന് ശേഷം നീണ്ട ഇടവേളയ്ക്ക് ശേഷമാണ് സഖാവുമായി നിവിൻ പോളി തീയറ്ററുകളിൽ എത്തുന്നത്. കൊച്ചൗവ പൗലോ അയ്യപ്പ കൊയ്ലോ എന്ന ചിത്രത്തിന് ശേഷം സിദ്ധാർത്ഥ് ശിവ സംവിധാനം ചെയ്യുന്ന ചിത്രമാണ് സഖാവ്. യൂണിവേഴ്സൽ സിനിമയുടെ ബാനറിൽ ബി. രാകേഷ് ആണ് ചിത്രം നിർമ്മിക്കുന്നത്.
നിവിൻ പോളിയെ നായകനാക്കി സിദ്ധാർത്ഥ് ശിവ സംവിധാനം ചെയ്യുന്ന സഖാവ് എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. നായകൻ നിവിൻ പോളിയാണ് ഫസ്റ്റ് ലുക്ക് പോസ്റ്റർ തന്റെ ഫേസ്‌ബുക്ക് പേജിലൂടെ പുറത്ത് വിട്ടത്. അടുത്ത മാർച്ചിൽ ചിത്രം തീയറ്ററുകളിലെത്തും.
ചായം അടർന്ന ചുമരിന്റെ പശ്ചാത്തലത്തിൽ മുഷ്ടി ഉയർത്തി നിൽക്കുന്ന നായക കഥാപാത്രത്തെ പരിചയപ്പെടുത്തിയാണ് സിനിമയുടെ ഫസ്റ്റ് ലുക്ക്.യുവ രാഷ്ട്രീയ നേതാവിന്റെ വേഷത്തിലാണ് നിവിൻ പോളി അഭിനയിക്കുന്നത്.
ജേക്കബിന്റെ സ്വർഗരാജ്യം എന്ന ചിത്രത്തിന് ശേഷം നീണ്ട ഇടവേളയ്ക്ക് ശേഷമാണ് സഖാവുമായി നിവിൻ പോളി തീയറ്ററുകളിൽ എത്തുന്നത്. കൊച്ചൗവ പൗലോ അയ്യപ്പ കൊയ്ലോ എന്ന ചിത്രത്തിന് ശേഷം സിദ്ധാർത്ഥ് ശിവ സംവിധാനം ചെയ്യുന്ന ചിത്രമാണ് സഖാവ്. യൂണിവേഴ്സൽ സിനിമയുടെ ബാനറിൽ ബി. രാകേഷ് ആണ് ചിത്രം നിർമ്മിക്കുന്നത്.
Next Story