ലയാളത്തിലെ യുവതാരങ്ങളുടെ ലിസ്റ്റിലുള്ളവരാണ് ഫഹദ് ഫാസിൽ, ദുൽഖർ സൽമാൻ, നിവിൻ പോളി എന്നിവർ. മൂവരും ഒരുമിച്ചഭിനയിച്ച സിനിമയാണ് ബാംഗ്ലൂർ ഡെയ്‌സിനെ പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ചിരുന്നു.മലയാളത്തിനു പുറമെ ഇതരഭാഷാ സിനിമകളിലും തങ്ങളുടെ സാന്നിധ്യം അറിയിച്ചവരാണ് മൂവരും ദുൽഖർ തമിഴിലും ഹിന്ദിയിലും ചുവടുവച്ചെങ്കിൽ തമിഴകത്ത് ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു കഴിഞ്ഞവരാണ് ഫഹദും നിവിനും. എന്നാൽ തങ്ങൾക്കിടിയിൽ യാതൊരു തരത്തിലുമുള്ള മത്സരവുമില്ലെന്ന് തുറന്നു പറയുകയാണ് നിവിൻ പോളി.ഐ.എ.എൻ.എസിന് നൽകിയ അഭിമുഖത്തിലാണ് നിവിൻ ഇക്കാര്യം വ്യക്തമാക്കിയത്..

'ഞങ്ങൾക്കിടയിൽ യാതൊരു തരത്തിലുമുള്ള മത്സരമില്ല. ഞങ്ങൾക്ക് നല്ലതെന്നു തോന്നുന്ന ചിത്രങ്ങൾ ഞങ്ങൾ ചെയ്യുന്നു. സിനിമാപശ്ചാത്തലം ഇല്ലാത്തൊരു നടന് മറ്റുള്ളവരെ അപേക്ഷിച്ച് നോക്കുമ്പോൾ ഒരൽപ്പം കൂടുതൽ കഷ്ടപ്പാടുണ്ട്. സിനിമയുമായി ബന്ധമുള്ള അവർക്കൊക്കെ ധാരാളം പരിചയങ്ങൾ ഉള്ളതു കൊണ്ട് കാര്യങ്ങൾ കുറച്ചുകൂടി എളുപ്പമാണ്' നിവിൻ പറഞ്ഞു.

മിഖായേലാണ് അടുത്തതായി നിവിന്റെ പുറത്തിറങ്ങാനുള്ള ചിത്രം. മമ്മൂട്ടി ചിത്രം ഗ്രേറ്റ് ഫാദറിനു ശേഷം ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. മഞ്ജിമ മോഹനാണ് ചിത്രത്തിൽ നിവിന് നായികയായെത്തുന്നത്. ഒരു വടക്കൻ സെൽഫിക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രമാണ് ഇതെന്ന പ്രത്യേകത കൂടിയുണ്ട്. ഗാർഡിയൻ ഏയ്ഞ്ചൽ (കാവൽ മാലാഖ) എന്ന ടാഗ് ലൈനോടുകൂടി എത്തുന്ന മിഖായേൽ ഫാമിലി ചിത്രമാണ്. ബിഗ് ബജറ്റിലൊരുങ്ങുന്ന ചിത്രത്തിൽ നിവിൻ പോളി കുടുംബസ്ഥനായ ഒരാളായാണ് വേഷമിടുക. കുടുംബചിത്രം എന്നതിനൊപ്പം ഒരേ സമയം തന്നെ ക്രൈം ത്രില്ലറുമായിരിക്കും മിഖായേൽ.