പ്രേമം കളക്ഷൻ റെക്കോഡുകൾ തിരുത്തു മുന്നേറുന്നതിനിടെ, സൂപ്പർ താര പദവിയിലേക്ക് ഉയരുന്ന നിവിൻ പോളി സിനിമയിൽ നിന്ന് ചെറിയ ഇടവേളയെടുക്കുന്നു. ഇപ്പോൾ എബ്രിഡിഡ് ഷൈൻ സംവിധാനം ചെയ്യുന്ന ആക്ഷൻ ഹീറോ ബിജു എന്ന ചിത്രത്തിലാണ് നിവിൻ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഒരു പൊലീസ് ഓഫീസറുടെ വേഷത്തിലാണ് നിവിൻ ചിത്രത്തിലെത്തുന്നത്. ഈ ചിത്രത്തിന്റെ ഷൂട്ടിങ് കഴിഞ്ഞാൽ നിവിൻ സിനിമയിൽ നിന്നും ചെറിയ ഇടവേളയെടുക്കുമെന്നാണ് വിവരം.

സിനിമകളുടെ തിരക്കുകൾ മാറ്റിവച്ച് കുടുംബത്തിനൊപ്പം ചെലവഴിക്കാൻ വേണ്ടിയാണ് നിവിൻ അവധിയെടുക്കുന്നെതന്നായിരുന്നു ആദ്യ റിപ്പോർട്ടെങ്കിലും ഇപ്പോൾ കേൾക്കുന്നത് കണ്ണിന് സുഖമില്ലാത്തതുകൊണ്ട് വിശ്രമിത്തിനായാണ് നിവിൻ മാറിനില്ക്കുന്നതെന്നാണ്. അസുഖം ഭേദമാകും വരെ കണ്ണിലേക്ക് പ്രകാശം അടിക്കുന്നത് ദോഷമാണെന്ന് ഡോക്ടർമാക് നിർദ്ദേശിച്ചിരിക്കുന്നത് മൂലം തത്കാലം ചിത്രങ്ങൾ ഉപേക്ഷിച്ചിരിക്കുകയാണ് നടൻ.

ചെറിയ ഇടവേളയ്ക്ക് വേണ്ടി നിവിൻ രണ്ട് ചിത്രങ്ങളാണ് വേണ്ടെന്ന് വച്ചത്. സന്തോഷ് ശിവയും ഷിബു അന്തിക്കാടും സംവിധാനം ചെയ്യുന്ന ചിത്രങ്ങളിൽ നിന്നാണത്രെ നിവിൻ പിന്മാറിയിരിക്കുന്നത്. സന്തോഷ് ശിവൻ സംവിധാനം ചെയ്യുന്ന ചിത്രത്തില് മഞ്ജു വാര്യരാണ് നായിക.

മഞ്ജുവിനെ കേന്ദ്രകഥാപാത്രമാക്കിയുള്ളതായിരുന്നു ചിത്രം. ഓഗസ്റ്റ് സിനിമയുടെ ബാനറിൽ ഷാജി നടേശനും പൃഥ്വിരാജും ചേർന്നാണ് ചിത്രം ഒരുക്കുന്നത്. ചിത്രത്തിന്റെ ജോലികൾ തിരക്കിട്ടു നടക്കുന്നതിനിടെയാണ് ഇപ്പോൾ നിവിൻ പിന്മാറിയിരിക്കുന്നത്. നിവിൻ പിന്മാറിയാലും ചിത്രം ഉപേക്ഷിക്കാനിടയില്ലെന്നാണ് അറിയുന്നത്.

നാടൻ പയ്യൻ ലുക്ക് കളഞ്ഞ് അടിപൊളി ചെറുപ്പക്കാരനാക്കിയാണ് താൻ നിവിനെ അവതരിപ്പിക്കാൻ പോകുന്നതെന്നായിരുന്നു ഷിബു അന്തിക്കാട് പറഞ്ഞിരുന്നത്. ഈ ചിത്രത്തിൽ നിന്നും നിവൻ മാറുകയാണ്.

ഇപ്പോൾ മൂന്ന് ചിത്രങ്ങളാണ് നിവിന്റേതായി തിയേറ്ററിൽ പ്രദർശനം തുടരുന്നത്. ശ്യാമപ്രസാദ് സംവിധാനം ചെയ് ഇവിടെ യ്ക്കും അൽഫോൻസ് പുത്രന്റെ പ്രേമത്തിനുമൊപ്പം പ്രജിത്ത് സംവിധാനം ചെയ്ത ഒരു വടക്കൻ സെൽഫിയും തിയേറ്ററുകളിലുണ്ട്.