നിവിൻ പോളിയുടെ പുതിയ തമിഴ് ചിത്രം റിച്ചിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവന്നു. ഗൗതം രാമചന്ദ്രൻ സംവിധാനം ചെയ്യുന്ന തമിഴ് ചിത്രത്തിന്റെ പോസ്റ്ററിൽ നിവിൻ പോളിയുടെ മാസ് ഗെറ്റപ്പ് തന്നെയാണ് പ്രധാന ആകർഷണം. പക്കാ മാസ് എന്റർടെയ്‌നറാകും ചിത്രം. ചിത്രം ഷൂട്ടിങ് പൂർത്തിയാക്കി പോസ്റ്റ് പ്രൊഡക്ഷൻ ഘട്ടത്തിലാണ്. മെയ്‌‌യിൽ ചിത്രം തിയറ്ററുകളിലെത്തുമെന്ന് സംവിധായകൻ അറിയിച്ചു.

രക്ഷിത് ഷെട്ടി സംവിധാനം ചെയ്ത ഉൽടവറാ കണ്ടെൻതെ എന്ന കന്നഡ ചിത്രത്തിന്റെ തമിഴ് റീമേക്കാണ് റിച്ചി.നിവിനും തമിഴ് താരം നാട്ടിയുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ. ഇവരുടെ സൗഹൃദവും ജീവിതത്തിൽ ഉണ്ടാകുന്ന അപ്രതീക്ഷിത സംഭവുമാണ് ചിത്രത്തിന്റെ പ്രമേയം. ലോക്കൽ റൗഡിയായി നിവിനും ബോട്ട് മെക്കാനിക്കായി നാട്ടിയും എത്തുന്നു. പ്രകാശ് രാജാണ് ചിത്രത്തിലെ മറ്റൊരു പ്രാധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

നേരത്തെ നിവിൻ പോളി ചിത്രം പ്രേമം തമിഴ്‌നാട്ടിൽ വൻതരംഗമാണ് ഉണ്ടാക്കിയത്. ഇതിന് പിന്നാലെയാണ് നിവിൻ പോളിയുടെ മുഴുനീള തമിഴ് ചിത്രമായ റിച്ചി തീയേറ്ററിൽ എത്തുന്നത്.