- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പറഞ്ഞ സമയത്ത് ഡേറ്റ് നല്കിയില്ല; ജാഡ കാട്ടിയ നിവിനെ ലാൽ ജോസ് ഒഴിവാക്കി; മുതിർന്ന സംവിധായകരെ അവഗണിക്കുന്നുവെന്ന ആരോപണത്തിന് കൊഴുപ്പേകി പുതിയ വിവാദം
ഉയർന്നുവരുന്ന മികച്ച നടനാണ് നിവിൻ പോളി. കഴിഞ്ഞ വർഷം നടൻ അഭിനയിച്ച ചിത്രങ്ങളെല്ലാം സൂപ്പർഹിറ്റ് ആക്കിയ നടന് ഈ വർഷം അത്ര മികച്ചതല്ലെന്നാണ് സൂചന. കാരണം മറ്റൊന്നല്ല മുതിർന്ന സംവിധായകരെ നടൻ അവഗണിക്കുന്നുവെന്ന പരാതി നിലനില്‌ക്കെ ലാൽജോസിന്റെ അടുത്ത് ജാഡ കാട്ടിയ നടനെ ഒഴിവാക്കിയതാണ് പുതിയ വിവാദം. ലാൽ ജോസ് ആവശ്യപ്പെട്ട സമയത്ത് ഡേറ്റ് നൽ
ഉയർന്നുവരുന്ന മികച്ച നടനാണ് നിവിൻ പോളി. കഴിഞ്ഞ വർഷം നടൻ അഭിനയിച്ച ചിത്രങ്ങളെല്ലാം സൂപ്പർഹിറ്റ് ആക്കിയ നടന് ഈ വർഷം അത്ര മികച്ചതല്ലെന്നാണ് സൂചന. കാരണം മറ്റൊന്നല്ല മുതിർന്ന സംവിധായകരെ നടൻ അവഗണിക്കുന്നുവെന്ന പരാതി നിലനില്‌ക്കെ ലാൽജോസിന്റെ അടുത്ത് ജാഡ കാട്ടിയ നടനെ ഒഴിവാക്കിയതാണ് പുതിയ വിവാദം.
ലാൽ ജോസ് ആവശ്യപ്പെട്ട സമയത്ത് ഡേറ്റ് നൽകാൻ തയ്യാറാകാതിരുന്നതിനെ തുടർന്ന് നിവിനെ ഒഴിവാക്കിയെന്നാണ് റിപ്പോർട്ട്. എന്തൊക്കെയോ ഒഴിവുകഴിവുകൾ പറഞ്ഞ് നിവിൻ, ലാൽ ജോസിന്റെ ചിത്രം ഒഴിവാക്കിയെന്നാണ് റിപ്പോർട്ട്. മുതിർന്ന സംവിധായകർക്ക് നിവിൻ ഡേറ്റ് നൽകാറില്ലെന്നും ഫോൺ വിളിച്ചാൽ എടുക്കാറില്ലെന്നും പരാതി ഉയർന്നിരുന്നു.
ചാനൽ ചർച്ചയിലാണ് ഒരു മുതിർന്ന സംവിധായകൻ നിവിനെതിരെ ആരോപണം ഉന്നയിച്ചത്. എന്നാൽ മനഃപൂർവം ആരെയും അവഗണിച്ചിട്ടില്ലെന്ന് നിവിൻ അന്ന് മറുപടി നൽകുകയും ചെയ്തിരുന്നു. നേരത്തെ ഡോ. ബിജു സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നിന്നും നിവിൻ പിന്മാറിയിരുന്നു.
ആന്റണി പെരുമ്പാവൂർ മോഹൻലാലിനെ നായകനാക്കി സിനിമ ചെയ്യാൻ ലാൽജോസിന് അഡ്വാൻസ് നൽകിയിട്ടുണ്ട്. ഇതിന് മുമ്പാണ് നിവിൻ ചിത്രം പ്ലാൻ ചെയ്തത്. നിവിന്റെ സമീപനത്തെ തുടർന്ന് ലാൽജോസ് ടൊവീനോയെ നായകനാക്കി. ഇപ്പോൾ കഥാപാത്രത്തിന് വേണ്ടിയുള്ള തയ്യാറെടുപ്പിലാണ് ടൊവീനോ. എസ് വിജയൻ, സിബി മലയിൽ എന്നിവർ കഥ പറയാൻ ഫോൺ വിളിച്ചിട്ടനിവിൻ എടുത്തിരുന്നില്ല.