കേരളം നെഞ്ചിലേറ്റിയ കള്ളനാവാൻ എത്ര മെനക്കെടാനും നിവിൻപോളിക്ക് പെരുത്തിഷ്ടം. കായംകുളം കൊച്ചുണ്ണിയാകാൻ എന്ത് ത്യാഗംസഹിക്കാനും തയ്യാറാണെന്നാണ് താരത്തിന്റെ നിലപാട്. കഥാ പാത്രത്തിന്റെ പൂർണ്ണതയ്ക്ക് വേണ്ടി നേരത്തെ കളരി പയറ്റ് പടിച്ച നിവിൻ ഇപ്പോൾ കുതിര സവാരി പഠിക്കുന്നതിന്റെ തിരക്കിലാണ്. പരിശീലനങ്ങൾ പൂർത്തിയാകുന്നതോടെ അടുത്ത മാസം ഉഡുപ്പിയിൽ ഈ സിനിമയുടെ ഷൂട്ടിങ് ആരംഭിക്കും എന്നാണ് റിപ്പോർട്ട് .

കളരിപ്പയത്തിന്റെ പ്രാഥമിക പാഠങ്ങൾ താരം പടിച്ചിരുന്നെങ്കിലും ചിത്രത്തിന്റെ പ്രധാന രംഗങ്ങളായ യുദ്ധാനന്തര മുറകൾ ചിത്രീകരിക്കുന്നതിനു വേണ്ടി കളരിപ്പയറ്റിലും കഠിന പരിശീലനം നടത്തുകയാണ് . അതോടൊപ്പം തന്നെ ചിത്രത്തിൽ കേശവൻ എന്ന പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന സണ്ണി വെയ്നും ആയോധന മുറകളുടെ പരിശീലനത്തിലാണ്.

1966ൽആണ് സത്യൻ നായകനായി കായംകുളം കൊച്ചുണ്ണി എന്ന ചിത്രം ആദ്യം പുറത്തിറങ്ങിയത്. എന്നാൽ ചിത്രം പുനരാവിഷ്‌കരിക്കുന്നതിനെ കുറിച്ച തിരക്കഥാകൃത് സഞ്ജയ് പറയുന്നത് ഇങ്ങനെ; കേരളത്തിലെ യുവ തലമുറയ്ക്ക് പാശ്ചാത്യ സിനിമയിലെ പ്രമുഖ താരങ്ങളായ സൂപ്പർമാനെയും ബാറ്റ്മാനെയുമൊക്കെ ആറിയാം. എന്നാൽ കേരളത്തിൽ ജീവിച്ചിരുന്ന കായംകുളം കൊച്ചുണ്ണിയെപ്പോലെയുള്ള ഹീറോകളെയും പുതിയ തലമുറകളെ അറിയിക്കണമെന്നാണ് .