- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇനി ഉടനൊന്നും തമിഴിൽ നിവിൻ പോളി അഭിനയിക്കില്ല; റിച്ചിയിൽ നിരൂപക പ്രശംസ നേടിയെങ്കിലും ബോക്സ് ഓഫീസ് പരാജയം തിരിച്ചടിയായെന്ന വിലയിരുത്തലിൽ നടൻ
കൊച്ചി: കന്നട ചിത്രത്തിന്റെ തമിഴ് റിമെയ്‌ക്കായ റിച്ചിയിൽ നിവിൻ പോളി അഭിനയിച്ചത് ഏറെ പ്രതീക്ഷയോടെയായിരുന്നു. താടി വളർത്തി മുറുക്കി ചുവപ്പിച്ചു റൗഡി വേഷത്തിൽ എത്തിയ നിവിൻ പോളിയെ പക്ഷേ പ്രേക്ഷകർ പ്രതീക്ഷിച്ച പോലെ സ്വീകരിച്ചില്ല. നിരുപക പ്രശംസ നേടി എങ്കിലും ബോക്സ് ഓഫിസിൽ റിച്ചി തിരിച്ചടി നേരിട്ടു. ഇതുകാരണം ഉടനെ നിവിൻ പോളി പുതിയ തമിഴ് ചിത്രങ്ങൾക്കു ഡേറ്റ് നൽകുന്നില്ല എന്നു റിപ്പോർട്ട് ഉണ്ട്. നേരം എന്ന നിവിൻ പോളി ചിത്രം മൊഴി മാറ്റി തമിഴിൽ എത്തിയപ്പോൾ അതു തരക്കേടില്ലാത്ത വിജയമായി. എന്നാൽ മൊഴിമാറ്റാതെ തന്നെ 200 ദിവസം പ്രേമം തമിഴ്‌നാട്ടിൽ പ്രദർശിപ്പിച്ചു. ഇതോടെ വലിയ ഒരു ആരാധകരെ തന്നെ നിവിൻ പോളിക്കു തമിഴ്‌നാട്ടിൽ നിന്നു ലഭിച്ചു. എന്നാൽ നിവിൻ തമിഴിൽ അഭിനയിക്കാൻ പിന്നീട് താൽപ്പര്യം കാട്ടിയില്ല. ഇതിനിടെയാണ് റിച്ചിയെത്തിയത്. റിച്ചി വമ്പൻ വിജയമാകുമെന്ന് നിവിനും കരുതി. അതുകൊണ്ട് തന്നെ ഇനി മലയാളത്തിൽ ശ്രദ്ധിക്കാനാണ് നിവിന്റെ തീരുമാനം. വലിയ പ്രചരണത്തിന്റെ പിൻബലത്തോടെ മലയാളത്തിന്റെ റൊമാന്റിക് ഹീറോ നിവിൻ
കൊച്ചി: കന്നട ചിത്രത്തിന്റെ തമിഴ് റിമെയ്‌ക്കായ റിച്ചിയിൽ നിവിൻ പോളി അഭിനയിച്ചത് ഏറെ പ്രതീക്ഷയോടെയായിരുന്നു. താടി വളർത്തി മുറുക്കി ചുവപ്പിച്ചു റൗഡി വേഷത്തിൽ എത്തിയ നിവിൻ പോളിയെ പക്ഷേ പ്രേക്ഷകർ പ്രതീക്ഷിച്ച പോലെ സ്വീകരിച്ചില്ല. നിരുപക പ്രശംസ നേടി എങ്കിലും ബോക്സ് ഓഫിസിൽ റിച്ചി തിരിച്ചടി നേരിട്ടു. ഇതുകാരണം ഉടനെ നിവിൻ പോളി പുതിയ തമിഴ് ചിത്രങ്ങൾക്കു ഡേറ്റ് നൽകുന്നില്ല എന്നു റിപ്പോർട്ട് ഉണ്ട്.
നേരം എന്ന നിവിൻ പോളി ചിത്രം മൊഴി മാറ്റി തമിഴിൽ എത്തിയപ്പോൾ അതു തരക്കേടില്ലാത്ത വിജയമായി. എന്നാൽ മൊഴിമാറ്റാതെ തന്നെ 200 ദിവസം പ്രേമം തമിഴ്‌നാട്ടിൽ പ്രദർശിപ്പിച്ചു. ഇതോടെ വലിയ ഒരു ആരാധകരെ തന്നെ നിവിൻ പോളിക്കു തമിഴ്‌നാട്ടിൽ നിന്നു ലഭിച്ചു. എന്നാൽ നിവിൻ തമിഴിൽ അഭിനയിക്കാൻ പിന്നീട് താൽപ്പര്യം കാട്ടിയില്ല. ഇതിനിടെയാണ് റിച്ചിയെത്തിയത്. റിച്ചി വമ്പൻ വിജയമാകുമെന്ന് നിവിനും കരുതി. അതുകൊണ്ട് തന്നെ ഇനി മലയാളത്തിൽ ശ്രദ്ധിക്കാനാണ് നിവിന്റെ തീരുമാനം.
വലിയ പ്രചരണത്തിന്റെ പിൻബലത്തോടെ മലയാളത്തിന്റെ റൊമാന്റിക് ഹീറോ നിവിൻ പോളിയുടെ മാസ് ഗെറ്റപ്പ് തമിഴ് ചിത്രം റിച്ചി തീയേറ്ററിലെത്തിയിരിക്കുകയാണ്. ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ തന്നെ തരംഗമായി മാറിയ സിനിമയുടെ ട്രെയിലറും ടീസറും വലിയ പ്രതീക്ഷയാണ് റിച്ചിക്ക് നൽകിയതെങ്കിലും പേരിൽ മാത്രമാണ് റിച്ചിയുടെ റിച്ച് എന്ന് പടം കഴിയുമ്പോഴേക്കും പ്രേക്ഷകന് ബോധ്യമാവുകയായിരുന്നു. 2014ൽ പുറത്തിറങ്ങിയ ഉളിദവരു കണ്ടംതേ എന്ന കന്നഡ സിനിമയുടെ തമിഴ് മൊഴിമാറ്റമായാണ് റിച്ചിയെ നവാഗതനായ ഗൗതം രാമചന്ദ്രഗൻ തീയേറ്ററിലെത്തിച്ചതെങ്കിലും ശരാശരിക്ക് മുകളിലേയ്ക്ക് ഉയരാൻ ചിത്രത്തിന് കഴിഞ്ഞില്ല.



