- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇരുട്ടിൽ പാതി മുഖം മറച്ച് നിവിൻ; കായംകുളം കൊച്ചുണ്ണിക്ക് ശേഷമെത്തുന്ന മിഖായലിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്
ദി ഗ്രേറ്റ് ഫാദറിന് ശേഷം ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന' മിഖായേൽ' ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.കായംകുളം കൊച്ചുണ്ണിയുടെ വൻവിജയത്തിന് ശേഷം നിവിൻ പോളി നായകനാകുന്ന ചിത്രത്തിന്റെ പോസ്റ്ററിൽ ഇരുട്ടിൽ പാതി മറഞ്ഞ് നില്ക്കുന്ന നിവിനെയാണ് കാണുന്നത്.മാസ് ലുക്കിലാണ് നിവിൻ പോളി ചിത്രത്തിലെത്തുന്നതെന്നാണ് സൂചന. നായകൻ തന്നെയാണ് പോസ്റ്റർ സമൂഹമധ്യമങ്ങലിലൂടെ പുറത്ത് വിട്ടത്.മമ്മൂട്ടി നായകനായ ദി ഗ്രേറ്റ് ഫാദറിന് ശേഷം ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറൽ ആന്റോ ജോസഫാണ് ചിത്രം നിർമ്മിക്കുന്നത്. ദി ഗ്രേറ്റ് ഫാദർ, അബ്രഹാമിന്റെ സന്തതികൾ എന്നീ ചിത്രങ്ങൾക്ക് ശേഷം ഹനീഫ് അദേനി തിരക്കഥ രചിക്കുന്ന ചിത്രം കൂടിയാണ് മിഖായേൽ. ഒരു വടക്കൻ സെൽഫിക്ക് ശേഷം മഞ്ജിമ നിവിന്റെ നായികയാകുന്നു. ഉണ്ണി മുകുന്ദൻ, സിദ്ദിഖ്, അശോകൻ, ജെ.ഡി. ചക്രവർത്തി, സുദേവ് നായർ, സുരാജ് വെഞ്ഞാറമൂട്, കിഷോർ, കലാഭവൻ ഷാജോൺ, സിജോയ് വർഗീസ്, ഡാനിയേൽ ബാലാജി, ശാന്തികൃഷ്ണ, കെ.പി.എ,സി ലളിത, നവനി ദേവാനന്ദ് എന്നിവർ
ദി ഗ്രേറ്റ് ഫാദറിന് ശേഷം ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന' മിഖായേൽ' ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.കായംകുളം കൊച്ചുണ്ണിയുടെ വൻവിജയത്തിന് ശേഷം നിവിൻ പോളി നായകനാകുന്ന ചിത്രത്തിന്റെ പോസ്റ്ററിൽ ഇരുട്ടിൽ പാതി മറഞ്ഞ് നില്ക്കുന്ന നിവിനെയാണ് കാണുന്നത്.മാസ് ലുക്കിലാണ് നിവിൻ പോളി ചിത്രത്തിലെത്തുന്നതെന്നാണ് സൂചന.
നായകൻ തന്നെയാണ് പോസ്റ്റർ സമൂഹമധ്യമങ്ങലിലൂടെ പുറത്ത് വിട്ടത്.
മമ്മൂട്ടി നായകനായ ദി ഗ്രേറ്റ് ഫാദറിന് ശേഷം ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറൽ ആന്റോ ജോസഫാണ് ചിത്രം നിർമ്മിക്കുന്നത്. ദി ഗ്രേറ്റ് ഫാദർ, അബ്രഹാമിന്റെ സന്തതികൾ എന്നീ ചിത്രങ്ങൾക്ക് ശേഷം ഹനീഫ് അദേനി തിരക്കഥ രചിക്കുന്ന ചിത്രം കൂടിയാണ് മിഖായേൽ. ഒരു വടക്കൻ സെൽഫിക്ക് ശേഷം മഞ്ജിമ നിവിന്റെ നായികയാകുന്നു.
ഉണ്ണി മുകുന്ദൻ, സിദ്ദിഖ്, അശോകൻ, ജെ.ഡി. ചക്രവർത്തി, സുദേവ് നായർ, സുരാജ് വെഞ്ഞാറമൂട്, കിഷോർ, കലാഭവൻ ഷാജോൺ, സിജോയ് വർഗീസ്, ഡാനിയേൽ ബാലാജി, ശാന്തികൃഷ്ണ, കെ.പി.എ,സി ലളിത, നവനി ദേവാനന്ദ് എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്നു. ഛായാഗ്രഹണം വിഷ്ണു പണിക്കരും എഡിറ്റിങ് മഹേഷ് നാരായണനും നിർവഹിക്കുന്നു, സംഗീതവും, ഗോപി സുന്ദർ.