- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജിദ്ദയിൽ മലയാളി നഴസ് മരുന്ന് കുത്തി വച്ച് മരിച്ച നിലയിൽ; ആത്മഹത്യ ചെയ്ത് മൂന്ന് മാസം മുമ്പ് വിവാഹിതയായ മലയാറ്റൂർ സ്വദേശിനി; സഹപ്രവർത്തകയുടെ മരണം വിശ്വസിക്കാനാവാതെ ആശുപത്രി ജീവനക്കാരും കുടുംബാംഗങ്ങളും
ജിദ്ദയിൽ മലയാളി നഴങ്‌സിനെ മരുന്ന് കുത്തി വച്ച് മരിച്ച നിലയിൽ കണ്ടെത്തി. മൂന്ന് മാസം മുമ്പ് വിവാഹിതയായ മലയാറ്റൂർ സ്വദേശിനിയായ നിവ്യ ചാക്കോ ചാത്തപ്പനെയാണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. നിവ്യക്ക് 27യായിരുന്നു പ്രായം. കഴിഞ്ഞ ദിവസം രാത്രിയാണ് സഹപ്രവർത്തകർ നിവ്യയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ജിദ്ദ സുലൈമാനിയ്യയിലെ ഈസ്റ്റ് ഗവൺമെന്റ് ആശുപത്രിയിൽ നഴ്‌സായി ജോലി ചെയ്തിരുന്ന നിവ്യയെ രാത്രിയിൽ ജോലിക്ക് ഹാജരാകേണ്ട സമയം കഴിഞ്ഞിട്ടും കാണാത്തതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടത്. നിവ്യയുടെ താമസസ്ഥലത്ത് അന്വേഷിച്ചെത്തിയ സഹപ്രവർത്തകർ മരുന്നു കുത്തിവെച്ച് മരണപ്പെട്ട നിലയിലാണ് നിവ്യയെ കണ്ടത്. തുടർന്ന് ആശുപത്രി അധികൃതരെയും പൊലീസിനെയും വിവരമറിയിച്ചു. രാത്രി 11 മണിക്കുള്ള ഷിഫ്റ്റിലായിരുന്നു നിവ്യ ജോലിക്ക് ഹാജരാകേണ്ടിയിരുന്നത്.സംഭവ ദിവസം രാത്രി ഒമ്പത് മണി മണിവരെ നിവ്യയെ കണ്ടവരുണ്ട്. ആ സമയത്തൊന്നും നിവ്യയെ കണ്ടപ്പോൾ അസ്വഭാവികമായി ഒന്നും തോന്നിയിരുന്നില്ലെന്നാണ് അവർ പറഞ്ഞത്. മൂന്നു മാസം മുൻപാണ് ന
ജിദ്ദയിൽ മലയാളി നഴങ്‌സിനെ മരുന്ന് കുത്തി വച്ച് മരിച്ച നിലയിൽ കണ്ടെത്തി. മൂന്ന് മാസം മുമ്പ് വിവാഹിതയായ മലയാറ്റൂർ സ്വദേശിനിയായ നിവ്യ ചാക്കോ ചാത്തപ്പനെയാണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. നിവ്യക്ക് 27യായിരുന്നു പ്രായം.
കഴിഞ്ഞ ദിവസം രാത്രിയാണ് സഹപ്രവർത്തകർ നിവ്യയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ജിദ്ദ സുലൈമാനിയ്യയിലെ ഈസ്റ്റ് ഗവൺമെന്റ് ആശുപത്രിയിൽ നഴ്‌സായി ജോലി ചെയ്തിരുന്ന നിവ്യയെ രാത്രിയിൽ ജോലിക്ക് ഹാജരാകേണ്ട സമയം കഴിഞ്ഞിട്ടും കാണാത്തതിനെ തുടർന്ന്
നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടത്.
നിവ്യയുടെ താമസസ്ഥലത്ത് അന്വേഷിച്ചെത്തിയ സഹപ്രവർത്തകർ മരുന്നു കുത്തിവെച്ച് മരണപ്പെട്ട നിലയിലാണ് നിവ്യയെ കണ്ടത്. തുടർന്ന് ആശുപത്രി അധികൃതരെയും പൊലീസിനെയും വിവരമറിയിച്ചു. രാത്രി 11 മണിക്കുള്ള ഷിഫ്റ്റിലായിരുന്നു നിവ്യ ജോലിക്ക് ഹാജരാകേണ്ടിയിരുന്നത്.സംഭവ ദിവസം രാത്രി ഒമ്പത് മണി മണിവരെ നിവ്യയെ കണ്ടവരുണ്ട്. ആ സമയത്തൊന്നും നിവ്യയെ കണ്ടപ്പോൾ അസ്വഭാവികമായി ഒന്നും തോന്നിയിരുന്നില്ലെന്നാണ് അവർ പറഞ്ഞത്.
മൂന്നു മാസം മുൻപാണ് നിവ്യയുടെ വിവാഹം കഴിഞ്ഞത്. ജിദ്ദയിലെ നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.