പെട്രോൾ വിലയിൽ 19.31 രൂപ കേരള സർക്കാർ നികുതി ആണ്.പെട്രോൾ വിലയിൽ 19.48 രൂപ കേന്ദ്ര സർക്കാർ നികുതി ആണ്. കേന്ദ്ര സർക്കാർ നികുതിയുടെ 42% വീണ്ടും പ്രാതിനിധ്യം അനുസരിച്ച് സംസ്ഥാനങ്ങൾക്ക് വരുന്നു.

ഏപ്രിലിൽ കേരളത്തിന്റെ നികുതി 17.59രൂപ ആയിരുന്നു. ഒരു മാസത്തിനു ശേഷം മെയിൽ 19.31 രൂപ ആണ്. ആരെങ്കിലും അറിഞ്ഞോ?
കേന്ദ്ര സർക്കാർ നികുതി ചെലവാക്കുന്നത് കക്കൂസു പണിയാനും റോഡു പണിയാനും വൈദ്യുതി എത്തിക്കാനും അങ്ങനെ പലവിധ കാര്യങ്ങൾക്കാണ് ഉപയോഗിക്കുന്നതെന്ന് പറയുന്നുണ്ട്. അതൊക്കെ അവർ ചെയ്യുന്നുമുണ്ട്. കണക്കുകൾ കൃത്യമായി ബോധിപ്പിക്കുന്നുമുണ്ട്.

ഒരു ലിറ്റർ പെട്രോളിൽ കുറഞ്ഞത് 20 രൂപ നികുതി കിട്ടുന്നുണ്ട് കേരള സർക്കാരിന്. മറ്റുള്ളതൊക്കെ പോട്ടെ കേരളത്തിന്റെ ചുമതലയിലുള്ള റോഡുകളുടെ അവസ്ഥ എന്താണ്? എന്തു ചെയ്യുന്നു കിട്ടുന്ന പൈസയൊക്കെ?

2014ൽ 55000 രൂപയായിരുന്നിടത്ത് ഇന്ന് കേരളത്തിലെ ഒരു മന്ത്രിയുടെ ശമ്പളം 1 ലക്ഷത്തോളമാണ്. ശമ്പളം കൊടുക്കാനും യാത്രകൾ നടത്താനും കണ്ണട വാങ്ങാനും, തോർത്തു വാങ്ങാനും എന്തിന്, മന്ത്രിയുടെ ഭർത്താവിന് പഴംപൊരി വാങ്ങാനും ഈ ഒരു ലക്ഷം കൂടാതെ വീണ്ടും ജനങ്ങളുടെ നികുതി പണത്തിൽ നിന്നും എടുക്കയാണ്.

മന്ത്രി ജി സുധാകരൻ പലപ്പൊഴായി പറഞ്ഞിട്ടുണ്ട് കേരളത്തിൽ ബില്ലുകളൊന്നും നീങ്ങുന്നില്ല എന്നും, കേന്ദ്രസർക്കാരിന്റെ സഹായം ആവശ്യപ്പെടുമ്പൊഴൊക്കെ രാഷ്ട്രീയം നോക്കാതെ ലഭിച്ചിട്ടുണ്ട് എന്നും.ശബരിമല സീസൺ വരേണ്ടി വന്നു ട്രെഷറി നിയന്ത്രണം നീക്കാൻ.
ഇതൊക്കെ ആരെങ്കിലും അറിയുന്നുണ്ടോ? ഇതൊന്നും പറയാതെ കമ്മികൾ എന്തിനു മോദിയുടെ തലയിൽ കയറുന്നു