നിയമസഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു; ഭരണപക്ഷവും പ്രതിപക്ഷവും വിട്ടുവീഴ്ചയ്ക്ക് തയ്യാറായില്ല; വനിതാ എംഎൽഎമാരെ പീഡിപ്പിച്ചെന്ന വാദം തെറ്റെന്ന് മുഖ്യമന്ത്രി; 5 എംഎൽഎമാരെ സസ്പെന്റ് ചെയ്തത് ഏകപക്ഷീയമെന്ന് പ്രതിപക്ഷവും; വോട്ടോൺ അക്കൗണ്ടും ധനവിനിയോഗ ബില്ലും പാസാക്കി സഭ നടപടികൾ വെട്ടിച്ചുരുക്കി
തിരുവനന്തപുരം: പ്രതിപക്ഷ ബഹളത്തെ തുടർന്ന് നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കി. വോട്ടോഓൺ അക്കൗണ്ടും ധനവിനിയോഗ ബില്ലും പാസാക്കി നിയമസഭ അനിശ്ചതകാലത്തേക്ക് പിരിഞ്ഞു. പ്രതിപക്ഷ ബഹളത്തിനിടെ ചർച്ച കൂടാതെ ധനവിനിയോഗ ബില്ലും വോട്ടോഓൺ അക്കൗണ്ടും പാസാക്കണമെന്ന പ്രമേയം മുഖ്യമന്ത്രി അവതരിപ്പിച്ചു. സഭാ നടപടികൾ തുടർന്നുകൊണ്ടുപോകാൻ സാധിക്ക
- Share
- Tweet
- Telegram
- LinkedIniiiii
തിരുവനന്തപുരം: പ്രതിപക്ഷ ബഹളത്തെ തുടർന്ന് നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കി. വോട്ടോഓൺ അക്കൗണ്ടും ധനവിനിയോഗ ബില്ലും പാസാക്കി നിയമസഭ അനിശ്ചതകാലത്തേക്ക് പിരിഞ്ഞു. പ്രതിപക്ഷ ബഹളത്തിനിടെ ചർച്ച കൂടാതെ ധനവിനിയോഗ ബില്ലും വോട്ടോഓൺ അക്കൗണ്ടും പാസാക്കണമെന്ന പ്രമേയം മുഖ്യമന്ത്രി അവതരിപ്പിച്ചു. സഭാ നടപടികൾ തുടർന്നുകൊണ്ടുപോകാൻ സാധിക്കാത്ത സാഹചര്യത്തിൽ സുപ്രധാന രേഖകൾ സഭയുടെ മേശപ്പുറത്തുവെക്കാൻ മന്ത്രിമാർക്ക് സ്പീക്കർ നിർദ്ദേശം നൽകി. തുടർന്ന് വോട്ടോൺ അക്കൗണ്ട് ശബ്ദവോട്ടോടെ പാസാക്കി.
അഞ്ച് എം എൽ എമാരുടെ സസ്പെൻഷൻ പിൻവലിക്കണമെന്നും വിനിതാ എം എൽ എമാരെ ആക്രമിച്ച യു ഡി എഫ് അംഗങ്ങൾക്കെതിരെ കർശന നടപടി വേണമെന്നും പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദൻ സഭയിൽ ആവശ്യപ്പെട്ടു. എന്നാൽ, ബജറ്റ് അവതരിപ്പിച്ച ദിവസം സഭയിൽ നടന്ന സംഭവങ്ങൾ ലോകം മുഴുവൻ കണ്ടതാണെന്നും തെറ്റുചെയ്തവർക്കെതിരായ നടപടി ഒഴിവാക്കാൻ കഴിയില്ലെന്നും മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു. വനിതാ എം എൽ എമാരെ ആക്രമിച്ചുവെന്ന പരാതിയിൽ വിഡിയോ ദൃശ്യങ്ങൾ ഒരുമിച്ചിരുന്ന് കണ്ടശേഷം തീരുമാനമെടുക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ദൃശ്യങ്ങളെല്ലാം വിശദമായി പരിശോധിച്ചു. പത്തിലേറെ ക്യാമറകൾ ഉണ്ട്. അതുകൊണ്ട് തന്നെ തെറ്റ് ചെയ്യാത്തവരെ ബലിയാടാക്കാനും കഴിയില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
എന്നാൽ, ജമീലാ പ്രകാശം എം എൽ എ പറഞ്ഞ കാര്യങ്ങളും ലോകം മുഴുവൻ കണ്ടതാണെന്ന് വി എസ് മറുപടി നൽകി. അഞ്ച് എം എൽ എമാർക്കെതിരായ നടപടിയും വിഡിയോ ദൃശ്യങ്ങൾ ഒരുമിച്ചിരുന്ന് കണ്ടശേഷം മതിയായിരുന്നുവല്ലോയെന്ന് വി എസ് ചോദിച്ചു. തുടർന്നാണ് പ്രതിപക്ഷം സഭയുടെ നടുത്തളത്തിലിറങ്ങി ബഹളം തുടങ്ങിയത്. രാവിലെ ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും നേതാക്കൾ സ്പീക്കർ എൻ ശക്തനെക്കണ്ട് ചർച്ച നടത്തിയിരുന്നു. അഞ്ച് എം എൽ എമാരുടെ സസ്പെൻഷൻ റദ്ദാക്കണമെന്നത് അടക്കമുള്ള ആവശ്യങ്ങളാണ് പ്രതിപക്ഷം ഉന്നയിച്ചത്. എന്നാൽ, ഈ ആവശ്യം അംഗീകരിക്കാൻ ഭരണപക്ഷം തയ്യാറായില്ല.
തുടർന്നാണ് പ്രതിപക്ഷം ബഹളം തുടങ്ങിയത്. ചോദ്യോത്തര വേള വേണ്ടെന്ന് വച്ച് അടിയന്തര പ്രമേയം പാസാക്കണമെന്നും ആവശ്യപ്പെട്ടു. എന്നാൽ ചോദ്യോത്തര വേള കഴിഞ്ഞ ശേഷം അടിയന്തര പ്രമേയം പരിഗണിക്കാമെന്ന് സ്പീക്കർ പറഞ്ഞെങ്കിലും അംഗീകരിച്ചില്ല. തുടർന്നാണ് പ്രതിപക്ഷം നടുത്തളത്തിലെത്തിയത്. ബഹളത്തിനിടെ മുഖ്യമന്ത്രി വോട്ടോൺ അക്കൗണ്ടും ധനവിനിയോഗ ബില്ലും പാസാക്കാനുള്ള പ്രമേയം അവതരിപ്പിച്ചു. സഭാ സമ്മേളനം വെട്ടിച്ചുരുക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഇത് രണ്ടും അംഗീകരിച്ച് വേഗത്തിൽ സഭ നടപടികൾ പൂർത്തിയാക്കി.
ഇന്ന് പ്രതിപക്ഷം പ്രകടനമായിട്ടാണ് നിയമസഭയിലെത്തിയത്. സസ്പെൻഷനിലായ എംഎൽഎമാർ സഭാതലത്തിലെത്തിയില്ല. അഞ്ച് എംഎൽഎമാരും നിയമസഭാ ഹാളിന് മുന്നിൽ കുത്തിയിരിക്കുന്നു. സസ്പെൻഷനിലായ എംഎൽഎമാർ സഭാതലത്തിലെത്തില്ല. ഇടത് മുന്നണിയുടെ നിയമസഭാ കക്ഷി നേതൃയോഗത്തിന്റെ തീരുമാന പ്രകാരമായിരുന്നു അത്. ഭരണകക്ഷിയിലെയും പ്രതിപക്ഷത്തെയും സഭാ നേതാക്കൾ രാവിലെ സ്പീക്കറെ കണ്ട് ചർച്ച നടത്തിയിരുന്നു.
അഞ്ച് എം എൽ എമാരുടെ സസ്പെൻഷൻ പിൻവലിക്കണമെന്നും വനിതാ അംഗങ്ങളെ അക്രമിച്ചവർക്കെതിരെ ഉടൻ നടപടി സ്വീകരിക്കണമെന്നും സ്പീക്കറുമായി നടത്തിയ ചർച്ചയിൽ പ്രതിപക്ഷം ആവശ്യപ്പെട്ടു. പ്രതിപക്ഷത്തിന്റെ ആവശ്യം അംഗീകരിക്കരുതെന്ന നിലപാടാണ് ഭരണപക്ഷം സ്വീകരിച്ചത്.