- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്പീക്കർ ഭരണ പക്ഷത്തിന്റെ മാത്രം ആളായെന്ന വിമർശനവുമായി പ്രതിപക്ഷം; നിയമസഭാ യോഗം എട്ടിന് തന്നെ തുടങ്ങാൻ സർവ്വ കക്ഷിയോഗത്തിൽ ധാരണ
തിരുവനന്തപുരം: നിയമസഭ ജൂൺ എട്ടിന് ചേരും. ഇന്ന് ചേർന്ന് സർവകക്ഷി യോഗത്തിലാണ് തീരുമാനമുണ്ടായത്. 2015ലെ സംസ്ഥാന ബജറ്റ് അവതരണത്തിനിടയിലുണ്ടായ സംഘർഷത്തോടെ ഇടക്കാലത്തേക്ക് പിരിഞ്ഞ സഭായാണ് വീണ്ടും സമ്മേളിക്കുന്നത്. ബജറ്റ് അവതരണത്തിനിടെയുണ്ടായ സംഘർഷം യോഗത്തിൽ ചർച്ചാ വിഷയമായി. സ്പീക്കർക്കെതിരെ പ്രതിപക്ഷം യോഗത്തിൽ ആഞ്ഞടിച്ചു. പ്രതിപക്
തിരുവനന്തപുരം: നിയമസഭ ജൂൺ എട്ടിന് ചേരും. ഇന്ന് ചേർന്ന് സർവകക്ഷി യോഗത്തിലാണ് തീരുമാനമുണ്ടായത്. 2015ലെ സംസ്ഥാന ബജറ്റ് അവതരണത്തിനിടയിലുണ്ടായ സംഘർഷത്തോടെ ഇടക്കാലത്തേക്ക് പിരിഞ്ഞ സഭായാണ് വീണ്ടും സമ്മേളിക്കുന്നത്.
ബജറ്റ് അവതരണത്തിനിടെയുണ്ടായ സംഘർഷം യോഗത്തിൽ ചർച്ചാ വിഷയമായി. സ്പീക്കർക്കെതിരെ പ്രതിപക്ഷം യോഗത്തിൽ ആഞ്ഞടിച്ചു. പ്രതിപക്ഷം നൽകിയ പരാതിയിൽ യാതൊരു നടപടിയുമെടുക്കാൻ തയ്യാറാവാതെ ഭരണകക്ഷിയുടെ ആളായി സ്പീക്കർ പക്ഷപാതം കാട്ടിയെന്ന് പ്രതിപക്ഷം ആരോപിച്ചു. ഭരണപക്ഷം നൽകിയ പരാതിയിൽ പ്രതിപക്ഷ എംഎൽഎമാർക്കെതിരെ കേസെടുത്തതിനെയും പ്രതിപക്ഷം നിശിതമായി വിമർശിച്ചു.
സ്പീക്കറുടെ നിലപാട് കാരണം നീതി ലഭിക്കാൻ കോടതിയെ സമീപിക്കേണ്ട അവസ്ഥവരെ പ്രതിപക്ഷത്തിനുണ്ടായതായും പ്രതിപക്ഷ നേതാക്കൾ പറഞ്ഞു. നിയമസഭാ സെക്രട്ടേറിയറ്റ് നൽകിയ പരാതിയെ തുടർന്നാണ് കേസെടുത്തതെന്ന് സ്പീക്കർ മറുപടി പറഞ്ഞു. എന്നാൽ നിയമസഭാ സെക്രട്ടറിയേറ്റിന്റെ പരാതിയിലാണ് കേസെടുത്തതെന്നായിരുന്നു സ്!പീക്കറുടെ മറുപടി. പ്രതിപക്ഷം ഉന്നയിക്കുന്ന ആരോപണങ്ങൾ പിന്നീട് വിശദമായി ചർച്ചചെയ്യാമെന്നും സ്പീക്കർ യോഗത്തെ അറിയിച്ചു. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഉൾപ്പടെയുള്ള കക്ഷി നേതാക്കളെല്ലാം യോഗത്തിനെത്തി.
അരുവിക്കര ഉപതെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ ജൂൺ എട്ടിന് രാവിലെ 10.30 ന് കാര്യോപദേശകസമിതി ചേർന്ന് നിയമസഭാ സമ്മേളനം പുനക്രമീകരിക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കും.