തിരുവനന്തപുരം: നിയമസഭ സമ്മേളനം ഇന്ന് പിരിയാൻ നിയമസഭയുടെ കാര്യോപദേശക സമിതി തീരുമാനിച്ചു. ഇന്ന് സഭ പരിയും. അരുവിക്കര തെരഞ്ഞെടുപ്പിന് ശേഷം ജൂൺ 29ന് വീണ്ടും ചേരും. നിയമസഭാ പെരുമാറ്റച്ചട്ടമുള്ളതിനാൽ മന്ത്രിമാർ്ക്ക് പ്രഖ്യാപനങ്ങൾ നടത്താൻ കഴിയാത്തതു കൊണ്ടാണ് സർക്കാർ ഈ നിലപാടിൽ എത്തിയത്. എന്നാൽ ഇതിനെ പ്രതിപക്ഷം എതിർത്തും. പ്രതിപക്ഷ വിയോജിപ്പോടെയാണ് സഭ പിരിയാനുള്ള തീരുമാനം കാര്യോപദേശക സമിതി എടുത്തത്.