- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രത്യേക നിയമസഭാ സമ്മേളനം വ്യാഴാഴ്ച ചേർന്നേക്കും; ഗവർണറുമായി ഏറ്റുമുട്ടലിനില്ല: സംസ്ഥാനവും കേന്ദ്രവും തമ്മിലുള്ള വിഷയമല്ലെന്നും മന്ത്രി വി. എസ് സുനിൽകുമാർ
തിരുവനന്തപുരം: പ്രത്യേക നിയമസഭാസമ്മേളനം ചേരുന്ന വിഷയത്തിൽ കേരള ഗവർണറുമായി ഏറ്റുമുട്ടലിനില്ലെന്നും വ്യാഴാഴ്ച ചേരാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി വി എസ് സുനിൽ കുമാർ. സർക്കാരിന്റെ ഭാഗം ഗവർണറെ ബോധ്യപ്പെടുത്തി. കൂടിക്കാഴ്ചയിൽ ഗവർണർ പ്രത്യേക നിർദ്ദേശമൊന്നും വച്ചിട്ടില്ല. വീണ്ടും കൂടിക്കാഴ്ച നടത്തേണ്ട ആവശ്യമില്ലെന്നും മന്ത്രി പ്രതികരിച്ചു.
ഗവർണറും കുറച്ച് കാര്യങ്ങൾ പറഞ്ഞിരുന്നു, അത് മുഖ്യമന്ത്രിയെ ധരിപ്പിച്ചിട്ടുണ്ട്. പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് സംസ്ഥാന സർക്കാരും കേന്ദ്രസർക്കാരും തമ്മിലുള്ള വിഷയമല്ലെന്നും കേന്ദ്രസർക്കാർ ഇടപെടേണ്ട കാര്യമില്ല. 'സഭാ സമ്മേളനം ചേരുന്ന വിഷയത്തിൽ അനുകൂല തീരുമാനം വരുമെന്നാണ് കരുതുന്നതെന്നും മന്ത്രി പറഞ്ഞു. ഇന്നലെയാണ് മന്ത്രി വി. എസ് സുനിൽകുമാറും എ. കെ ബാലനും ഗവർണറുമായി കൂടിക്കാഴ്ച നടത്തിയത്.
അതേസമയം പ്രത്യേക നിയമസഭാ സമ്മേളനത്തിന് ഗവർണർ അനുമതി നൽകിയേക്കുമെന്നാണ് റിപ്പോർട്ടുകൾ. കേന്ദ്രത്തിന്റെ കാർഷിക നിയമങ്ങളെ തള്ളിക്കൊണ്ടുള്ള പ്രമേയം പാസാക്കാനായി ഡിസംബർ 23ന് പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചുചേർക്കണമെന്ന ശുപാർശ നേരത്തെ ഗവർണർ തള്ളിയിരുന്നു. തുടർന്നാണ് വിവാദം ഉടലെടുത്തത്. ഡിസംബർ 31ന് സഭ ചേരുന്നതുമായി ബന്ധപ്പെട്ട് സർക്കാർ വീണ്ടും ഗവർണർക്ക് ശുപാർശ നൽകിയത്.
ന്യൂസ് ഡെസ്ക്