- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഞാൻ നിറവേറ്റുന്നത് ഭരണഘടനാ ഉത്തരവാദിത്തം; അത് തടസ്സപ്പെടുത്താൻ അംഗങ്ങൾക്ക് അധികാരമില്ല; എന്നെ അതിന് അനുവദിക്കൂ.... അഭ്യർത്ഥനയോടെ മുദ്രാവാക്യം വിളികൾക്കിടെ നിയമസഭയിൽ ഗവർണ്ണറുടെ നയപ്രഖ്യാപനം; ആചാരപരമായി സ്വീകരിച്ച് സ്പീക്കറും മുഖ്യമന്ത്രിയും; സർക്കാരിനും സ്പീക്കർക്കും എതിരെ പ്രതിപക്ഷ ബഹളവും സഭാ ബഹിഷ്കരണവും
തിരുവനന്തപുരം: പിണറായി സർക്കാരിന്റെ കാലയളവിലെ അവസാന നിയമസഭാ സമ്മേളനത്തിന് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ തുടക്കമായി. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിയമസഭയിലെത്തിയപ്പോൾ സ്പീക്കർ ശ്രീരാമകൃഷ്ണനും മുഖ്യമന്ത്രി പിണറായി വിജയനും ചേർന്ന് സ്വീകരിച്ചു. സഭയിലേക്ക് എത്തിയ ഗവർണ്ണറെ കാത്തിരുന്നത് പ്രതിപക്ഷത്തിന്റെ മുദ്രാവാക്യം വിളിയാണ്. ഇതിനെ വകവയ്ക്കാതെ അഭ്യർത്ഥനയുമായി ഗവർണ്ണർ നയപ്രഖ്യാപനത്തിലേക്ക് കടന്നു.
ഞാൻ നിറവേറ്റുന്നത് ഭരണഘടനാ ഉത്തരവാദിത്തം... അത് തടസ്സപ്പെടുത്താൻ അംഗങ്ങൾക്ക് അധികാരമില്ല... എന്നെ അതിന് അനുവദിക്കൂ.... അഭ്യർത്ഥനയോടെ മുദ്രാവാക്യം വിളികൾക്കിടെ നിയമസഭയിൽ ഗവർണ്ണറുടെ നയപ്രഖ്യാപനം തുടരുകയായിരുന്നു. സഭയിലേക്ക് ഗവർണ്ണർ എത്തിയപ്പോൾ മുതൽ സർക്കാരിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ ബഹളവും തുടങ്ങി. സ്പീക്കർക്കെതിരേയും മുദ്രാവാക്യം വിളിച്ചു. ഇതൊന്നും ഗവർണ്ണർ വകവച്ചില്ല.
കർഷക സമരത്തെ പിന്തുണച്ചും കേന്ദ്ര നിലപാടിനെ വിമർശിച്ചുമുള്ള പ്രസംഗം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പൂർണമായി വായിക്കുമോ എന്നതാണ് ഇന്നത്തെ ആകാംക്ഷ. പൗരത്വ നിയമ ഭേദഗതിയെ വിമർശിക്കുന്ന ഭാഗം കഴിഞ്ഞ തവണ വിയോജിപ്പു രേഖപ്പെടുത്തിക്കൊണ്ടു ഗവർണർ വായിച്ചിരുന്നു. സമാന നിലപാട് ഇന്നും സ്വീകരിച്ചേക്കും. പ്രതിഷേധ ബാനറുകളും പ്ലക്കാർഡികളുമായി പ്രതിപക്ഷം സഭയിൽ എത്തിയത്. പിന്നീട് നയപ്രഖ്യാപനം അവർ ബഹിഷ്‌കരിച്ചു.
കോവിഡ് കാരണം തൊഴിൽ നഷ്ടപ്പെട്ട പ്രവാസികളുടെയും തദ്ദേശീയരുടെയും പുനരധിവാസമാകും നയപ്രഖ്യാപനത്തിലെ ഊന്നൽ. നാലര വർഷത്തെ സർക്കാരിന്റെ നേട്ടങ്ങളും ചൂണ്ടിക്കാട്ടും. 12 മുതൽ 14 വരെ നന്ദിപ്രമേയ ചർച്ച. അടുത്ത വർഷത്തെ ബജറ്റ് 15ന് രാവിലെ 9ന് മന്ത്രി തോമസ് ഐസക് അവതരിപ്പിക്കും. ബജറ്റിനേക്കുറിച്ചുള്ള ചർച്ച 18 മുതൽ 20 വരെ. അന്തിമ ഉപധനാഭ്യർഥന ചർച്ചയും വോട്ടെടുപ്പും 21ന്. ആദ്യ 4 മാസത്തേക്കുള്ള വോട്ട് ഓൺ അക്കൗണ്ടിന്മേൽ ചർച്ചയും വോട്ടെടുപ്പും 25ന്.
27, 28 തീയതികളിൽ അടിയന്തരമായി പാസാക്കേണ്ട ബില്ലുകൾ അവതരിപ്പിക്കാനാണു സാധ്യത. കിഫ്ബിയെക്കുറിച്ചുള്ള പരാമർശത്തിന്റെ പേരിൽ വിവാദമായ സിഎജി റിപ്പോർട്ടും ഈ സമ്മേളനത്തിൽ മേശപ്പുറത്തു വയ്ക്കും.
മറുനാടന് മലയാളി ബ്യൂറോ