തിരുവനന്തപുരം: നവംബർ 30 ന് ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തിന്റെ സുഗമമായ നടത്തിപ്പിനെക്കുറിച്ച് ആലോചിക്കാൻ സ്പീക്കർ എൻ. ശക്തൻ കക്ഷിനേതാക്കളുടെ യോഗം വിളിച്ചു. നാളെ രാവിലെ 11 മണിക്ക് സ്പീക്കറുടെ ചേംബറിലാണ് യോഗം. നിയമനിർമ്മാണം മുഖ്യ അജണ്ടയായുള്ള ഇത്തവണത്തെ സമ്മേളനം നവംബർ 30 മുതൽ ഡിസംബർ 17 വരെയാണ് നിശ്ചയിച്ചിട്ടുള്ളത്.