- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബജറ്റിൽ പ്രഖ്യാപിക്കാതെ ബജറ്റിന് പുറത്ത് വായ്പയെടുക്കുന്ന കളിയാണ് കിഫ്ബിയുടെ പേരിൽ നടക്കുന്നതെന്ന് സുധാകരന്റെ അഭിപ്രായം അടിയന്തര പ്രമേയമാക്കാൻ പ്രതിപക്ഷം; പ്രമേയാവതരണത്തിന് അനുമതി തേടുന്ന നോട്ടീസ് പോലും സ്പീക്കർ അനുവദിച്ചില്ല; നിയമസഭയിൽ പ്രതിപക്ഷ പ്രതിഷേധം
തിരുവനന്തപുരം: കിഫ്ബിക്കെതിരെ മന്ത്രി ജി സുധാകരൻ നടത്തിയ പരാമർശത്തിൽ ചർച്ച നടത്തണമെന്ന ആവശ്യമുന്നയിച്ച് നിയമസഭയിൽ പ്രതിപക്ഷ ബഹളം. അടിയന്തര പ്രമേയത്തിന് പ്രതിപക്ഷം നൽകിയ നോട്ടീസ് സ്പീക്കർ തള്ളിയതോടെയാണ് സഭ പ്രക്ഷുബ്ധമായത്. പിന്നീട് കിഫ്ബിയുമായി ബന്ധപ്പെട്ട സബ്മിഷൻ പ്രാധാന്യത്തോടെ എടുത്തില്ലെന്ന് ആരോപിച്ച് പ്രതിപക്ഷം സഭ വിട്ടു. വിഷയം അടിയന്തര പ്രാധാന്യമുള്ളതല്ലെന്നും ആദ്യ സബ്മിഷനായി പരിഗണിക്കാമെന്നും സ്പീക്കർ നിർദ്ദേശിച്ചുവെങ്കിലും ഇത് അംഗീകരിക്കാൻ പ്രതിപക്ഷം തയ്യാറായില്ല. തുടർന്ന് പ്രതിപക്ഷ അംഗങ്ങൾ നടുത്തളത്തിലിറങ്ങി പ്രതിഷേധം തുടങ്ങി. സർക്കാരിന്റെ കൂട്ടുത്തരവാദിത്ത്വ വിഷയം ഉന്നയിക്കുന്നതിൽ എന്താണ് പ്രശ്‌നമെന്നും പ്രതിപക്ഷം സഭയിൽ ചോദിച്ചു. വി.ഡി സതീശൻ എംഎൽഎയാണ് വിഷയം ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് സഭയിൽ നോട്ടീസ് നൽകിയത്. ബജറ്റിൽ പ്രഖ്യാപിക്കാതെ ബജറ്റിന് പുറത്ത് വായ്പയെടുക്കുന്ന കളിയാണ് കിഫ്ബിയുടെ പേരിൽ നടക്കുന്നതെന്ന് കഴിഞ്ഞ ദിവസം മന്ത്രി ജി.സുധാകരൻ വിമർശിച്ചിരുന്നു. ബജറ്റിൽ പദ്ധതി പറയും
തിരുവനന്തപുരം: കിഫ്ബിക്കെതിരെ മന്ത്രി ജി സുധാകരൻ നടത്തിയ പരാമർശത്തിൽ ചർച്ച നടത്തണമെന്ന ആവശ്യമുന്നയിച്ച് നിയമസഭയിൽ പ്രതിപക്ഷ ബഹളം. അടിയന്തര പ്രമേയത്തിന് പ്രതിപക്ഷം നൽകിയ നോട്ടീസ് സ്പീക്കർ തള്ളിയതോടെയാണ് സഭ പ്രക്ഷുബ്ധമായത്. പിന്നീട് കിഫ്ബിയുമായി ബന്ധപ്പെട്ട സബ്മിഷൻ പ്രാധാന്യത്തോടെ എടുത്തില്ലെന്ന് ആരോപിച്ച് പ്രതിപക്ഷം സഭ വിട്ടു.
വിഷയം അടിയന്തര പ്രാധാന്യമുള്ളതല്ലെന്നും ആദ്യ സബ്മിഷനായി പരിഗണിക്കാമെന്നും സ്പീക്കർ നിർദ്ദേശിച്ചുവെങ്കിലും ഇത് അംഗീകരിക്കാൻ പ്രതിപക്ഷം തയ്യാറായില്ല. തുടർന്ന് പ്രതിപക്ഷ അംഗങ്ങൾ നടുത്തളത്തിലിറങ്ങി പ്രതിഷേധം തുടങ്ങി. സർക്കാരിന്റെ കൂട്ടുത്തരവാദിത്ത്വ വിഷയം ഉന്നയിക്കുന്നതിൽ എന്താണ് പ്രശ്‌നമെന്നും പ്രതിപക്ഷം സഭയിൽ ചോദിച്ചു. വി.ഡി സതീശൻ എംഎൽഎയാണ് വിഷയം ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് സഭയിൽ നോട്ടീസ് നൽകിയത്.
ബജറ്റിൽ പ്രഖ്യാപിക്കാതെ ബജറ്റിന് പുറത്ത് വായ്പയെടുക്കുന്ന കളിയാണ് കിഫ്ബിയുടെ പേരിൽ നടക്കുന്നതെന്ന് കഴിഞ്ഞ ദിവസം മന്ത്രി ജി.സുധാകരൻ വിമർശിച്ചിരുന്നു. ബജറ്റിൽ പദ്ധതി പറയും. പക്ഷെ ബജറ്റിൽ നിന്ന് എടുക്കാതെ വെളിയിൽ നിന്നും വായ്പയെടുക്കുന്ന തരികിട കളിയാണ് പദ്ധതിയെന്നും ആലപ്പുഴയിൽ ടാക്‌സ് കൺസൾട്ടന്റ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളം ഉദ്ഘാടനം ചെയ്യവെ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതാണ് വിവാദമായത്.
കേരളത്തിന്റെ വികസനത്തിന് വൻകിട പദ്ധതികൾക്കായി ബജറ്റിലൂടെ പണം കണ്ടെത്തി ബജറ്റിലൂടെ തന്നെ ചെലവിട്ടുള്ള കീഴ്‌വഴക്കം ഒഴിവാക്കി ധനമന്ത്രി തോമസ് ഐസകിന്റെ പുതിയ ആശയമാണ് കിഫ്ബി (കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവസ്റ്റ്മെന്റ് ഫണ്ട് ബോർഡ്). കിഫ്ബിക്കെതിരെ പൊതുമരാമത്ത് മന്ത്രി ജി സുധാകരൻ കഴിഞ്ഞ ദിവസം നടത്തിയ പരാമർശമാണ് വിവാദമായത്.